ഐ.പി.എസ്. ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ നാലു മലയാളികൾ അറസ്റ്റിൽ!!

ബെംഗളൂരു: ഐ.പി.എസ്. ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ നാലു മലയാളികളെ കുടക് നപക്‌ലു പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ സ്വദേശി മിഥുൻ (21), പാലക്കാട് സ്വദേശികളായ മനോജ് (30), അബുഹിതർ (31), വിനോദ് (27) എന്നിവരാണ് അറസ്റ്റിലായത്.

ഇതിൽ മിഥുൻ മുമ്പ് ഐ.പി.എസ്. ഉദ്യോഗസ്ഥൻ ചമഞ്ഞ് കുടകിലെ നാലടി ഗ്രാമത്തിൽനിന്ന് യുവതിയെ വിവാഹം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു

ഞായറാഴ്ച നാലടി ഗ്രാമത്തിൽ നാലുപേരും വാഹനത്തിൽ കറങ്ങുന്നതുകണ്ട് സംശയംതോന്നിയ പ്രദേശവാസികളാണ് പോലീസിൽ അറിയിച്ചത്. ഇതേത്തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തപ്പോൾ തട്ടിപ്പ് പുറത്താവുകയായിരുന്നു.

ഐ.പി.എസ്. ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയെ വിവാഹംചെയ്ത കാര്യം മിഥുൻ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാജ പോലീസ് യൂണിഫോം, ബെൽറ്റ്, വാഹനത്തിലുപയോഗിക്കുന്ന മുദ്ര, ലാത്തി എന്നിവ ഇവരിൽനിന്നു കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്
[masterslider id="10"]

Related posts

Click Here to Follow Us