ബെംഗളൂരു വിമാനത്താവളം ബോഡി സ്‌കാനറുകള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം!

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ സുരക്ഷാ പരിശോധനകൾക്കായി ബോഡി സ്കാനറുകൾ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകും.

2020 ഓടെയാകും ബെംഗളൂരു വിമാനത്താവളത്തിലെ ബോഡി സ്കാനറുകൾ യാഥാർഥ്യമാവുക. ബംഗളൂരുവിന് പുറമെ ഡൽഹി, മുംബൈ, കൊൽക്കത്ത, അമൃത്സർ, ഹൈദരാബാദ്, ജമ്മു കശ്മീരിലെ മൂന്ന് വിമാനത്താവളങ്ങൾ എന്നിവയാണ് ഈ പട്ടികയിലുള്ളത്.

  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം

നിലവിൽ മെറ്റൽ ഡിറ്റക്ടറുകളാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കാനായി ഉപയോഗിക്കുന്നത്. ജൂലൈ ഒന്നിന് ആരംഭിച്ച ബോഡി സ്കാനറുകളുടെ പരീക്ഷണ ഉപയോഗം അടുത്ത മൂന്ന് ആഴ്ചകൾ കൂടി തുടരുമെന്ന് വിമാനത്താവള വൃത്തങ്ങൾ വ്യക്തമാക്കി.

മില്ലീമീറ്റർ വേവ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറുകൾ ഗർഭിണികൾക്കും ശരീരത്തിൽ പേസ്മേക്കറുകൾ ഘടിപ്പിച്ചവർക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts