ഓല-യൂബർ ടാക്സികൾക്ക് നഗരത്തിൽ ഇനി തോന്നിയപോലെ പാർക്കിങ് അനുവദിക്കില്ല!!

ബെംഗളൂരു: ഓല-യൂബർ ടാക്സികൾക്ക് നഗരത്തിൽ ഇനി തോന്നിയപോലെ പാർക്കിങ് അനുവദിക്കില്ല. തിരക്കേറിയ റോഡുകളിൽ വെബ്‌ടാക്സികൾ ഇനി സ്വന്തം പാർക്കിങ് ഇടങ്ങൾ കണ്ടെത്തണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

തിരക്കേറിയ റോഡുകളിലെ പാർക്കിങ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയതിനെ തുടർന്നാണ് സ്വന്തം ഇടങ്ങൾ കണ്ടെത്താനുള്ള നിർദേശം. തങ്ങൾ വാഹനം പാർക്ക് ചെയ്യുന്നില്ലെന്നും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് വെബ്‌ടാക്സി കമ്പനികൾ പറയുന്നത്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

സ്വന്തം നിലയ്ക്ക് പാർക്കിങ് സൗകര്യം ഒരുക്കാൻ തയാറാണെന്നും നഗരത്തിൽ സ്ഥലം ലഭിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നുമാണ് കമ്പനി പ്രതിനിധികൾ നൽകിയ മറുപടി. റെയിൽവേ സ്റ്റേഷനിലും ബസ് ടെർമിനലുകളിലും  വെബ്ടാക്സികൾക്ക് പ്രത്യേക സോൺ അനുവദിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും  പ്രധാന സ്ഥലങ്ങളിൽ മാത്രമേ ഇതിന് അനുമതി ലഭിച്ചുള്ളൂ എന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts