നികുതിവെട്ടിപ്പ് നടത്തുന്നെന്ന സംശയം; പരിശോധന നടത്തി ആദായനികുതി വകുപ്പ്

raid police ed

ബെംഗളൂരു : നികുതിവെട്ടിപ്പ് നടത്തുന്നെന്ന സംശയത്തെത്തുടർന്ന് റസ്റ്ററന്റ് ശൃഖലയായ മേഘ്‌ന ഫുഡ്‌സിൽ ആദായനികുതിവകുപ്പിന്റെ പരിശോധന.

ചൊവ്വാഴ്ച രാവിലെ മുതലാണ് കോറമംഗല, ജയനഗർ, ഇന്ദിരാനഗർ എന്നിവിടങ്ങളിലെ മേഘ്‌നഫുഡ്‌സ് റസ്റ്ററന്റുകളിൽ ആദായനികുതി വകുപ്പ് സംഘമെത്തിയത്.

കർണാടക, ഗോവ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായിരുന്നു സംഘം. റസ്റ്ററന്റിൽനിന്ന് ഏതാനും രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

പദ്മ അട്‌ലൂരി, റാംബാബു മാണ്ഡവ എന്നിവരാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റസ്റ്ററന്റ് ശൃംഖലയുടെ ഉടമസ്ഥർ.

2006 മുതലാണ് റസ്റ്ററന്റ് ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts