ജന്മദിനത്തിൽ അതിരുകടന്ന ‘ബെർത്ത്ഡെ ബംപ്’; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം!!

ബെംഗളൂരു: ജന്മദിനത്തിൽ കൊളേജുകളിലും ഹോസ്റ്റലുകളിലും ആഘോഷത്തോടനുബന്ധിച്ച് ‘ബെർത്ത്ഡെ ബംപ്’ നൽകുന്ന രീതി വന്നുതുടങ്ങിയിട്ട് അധികനാളായിട്ടില്ല. എന്നാൽ ബെംഗലുരു ഐഐഎമ്മിൽ ഇത്തരത്തിൽ ഒരു ബെര്‍ത്ത്ഡെ ബംപ് കലാശിച്ചത് ജന്മദിനം ആഘോഷിക്കുന്നയാളുടെ മരണത്തിലാണ്. കൂട്ടുകാരുടെ പിറന്നാൾ ആഘോഷം പലപ്പോഴും അതിരുകൾ കടന്നുപോകാറുണ്ട്. പിറന്നാളുകാരനെ കൂട്ടുകാരെല്ലാം കൂടിച്ചേർന്ന് തൂക്കിയെടുത്ത് ചെറുതായി അടിക്കുന്ന രീതിയാണ് ‘ബെർത്ത്ഡെ ബംപ്’. എന്നാൽ കൂട്ടുകാരുടെ വാക്കില്ലാതെയുള്ള ചവിട്ടും അടിയും യുവാവിന്റെ ജീവനെടുത്തു. മർദനത്തിൽ പിറന്നാളുകാരന്റെ പാൻക്രിയാസിന് ക്ഷതമേറ്റു. ആഘോഷത്തിന് ശേഷം വീട്ടിലെത്തിയ വിദ്യാർഥി കടുത്ത വയറുവേദനയുണ്ടെന്ന് പറഞ്ഞു. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും ആന്തരിക രക്തസ്രാവം…

Read More

മഡിവാളയിൽ താമസിക്കുന്ന മലയാളിയുവാവിനെ കാണാനില്ല എന്ന് പരാതി.

ബെംഗളൂരു : ഉല്ലാസ് .യു.പിള്ള എന്ന 32 വയസ്സുകാരനെ മേയ് ഒന്നാം തീയതി മുതൽ കാണ്മാനില്ല എന്ന് പരാതി. ചെങ്ങന്നൂർ ഓതറ സ്വദേശിയാണ്, എച്ച്.എസ്.ആർ ലേ ഔട്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മടിവാള മാരുതി നഗറിലാണ് താമസം, ഈ മാസം ഒന്നാം തീയതി ബി.ഇ.എൽ റോഡിലുള്ള കൂട്ടുകാരുടെ റൂമിൽ പോയിരുന്നു, വൈകിട്ട് അദ്ദേഹത്തെ കൂട്ടുകാർ ഹെബ്ബാളിൽ ഡ്രോപ്പ് ചെയ്തതായി പറയുന്നു, അതിന് ശേഷം ഉല്ലാസിനെ കുറിച്ച് ഒരു വിവരവുമില്ല, മൊബൈൽ സ്വിച്ച്‌ഓഫ്‌ ആണ്, ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ…

Read More

മുഖ്യമന്ത്രിയേയും മുന്‍ ഭാര്യയെയും ചേര്‍ത്ത് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപരമായ വ്യാജവാര്‍ത്ത ഉണ്ടാക്കി ഷെയര്‍ ചെയ്ത കേസില്‍ കന്നഡ ഓണ്‍ലൈന്‍ പത്രാധിപരും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആളും അറസ്റ്റില്‍.

ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയും മുന്‍ ഭാര്യയും സിനിമ നടിയുമായ രാധികയും ചേര്‍ത്ത് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപരമായ വ്യാജവാര്‍ത്ത ഉണ്ടാക്കി ഷെയര്‍ ചെയ്ത കേസില്‍ കന്നഡ ഓണ്‍ലൈന്‍ പത്രാധിപരും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആളും അറസ്റ്റിലായി. യുകെശുദ്ടി ഡോട്ട് കോം എന്നാ കന്നഡ വെബ്സൈറ്റില്‍ ആണ് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഉള്ള വാര്‍ത്ത‍ പ്രത്യക്ഷപ്പെട്ടത്.അതിന്റെ ഉടമസ്ഥന്‍ ആയ എ .ഗംഗധാരനും ഈ വാര്‍ത്ത‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ബി ജെ പി പ്രവര്‍ത്തകനായ അജിത്‌ ഷെട്ടിയെയും ഹൈ ഗ്രൌണ്ട്…

Read More

മുഖ്യമന്ത്രിയുടെ അയാല്‍ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ അടിച്ചുമാറ്റി കരുത്ത് തെളിയിച്ച് നഗരത്തിലെ കള്ളന്മാര്‍!

theft robery

ബെംഗളൂരു: ഈ നഗരത്തില്‍ വളരെയധികം പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്,നമ്മുടെ എല്ലാം ജോലികള്‍ തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതാണ്‌ സ്വാഭാവികമായും ഈ നഗരത്തിലെ കള്ളന്‍ മാരും പ്രൊഫഷണലുകള്‍ ആകാതിരിക്കാന്‍ തരമില്ല,വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ അവര്‍ വളരെ മുന്‍പിലും ആണ്. പിന്നെ ഈ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സമീപത്തെ വീടില്‍ നിന്നും മോഷണം നടത്തുമ്പോഴുള്ള ത്രില്‍ അതൊന്നു വേറെ അല്ലേ?ജെ പി നഗര്‍ തേര്‍ഡ് ഫേസിലെ എസ് വി സുബ്ബന്നയുടെ വീട്ടില്‍ നിന്ന് കള്ളന്മാര്‍ അടിച്ചുമാറ്റിയത് 1.4 ലക്ഷം രൂപയുടെ ആഭരണങ്ങള്‍,സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ധേഹത്തിന്റെ വീടിന്റെ ഗ്രില്‍ തകര്‍ത്താണ്…

Read More

ബി.ബി.എം.പി.യെ കൊണ്ട് കഴിയാത്ത പണി ട്രാഫിക് പോലീസ് തന്നെ ഏറ്റെടുത്തു;റോഡിലെ കുഴികള്‍ നേരെയാക്കാന്‍ മുന്നിട്ടിറങ്ങി ട്രാഫിക് പോലീസുകാര്‍;കയ്യടിച്ച് നഗരം.

Bengaluru traffic police filling potholes.

Read More

കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഇപ്പോഴും വൈകി ഓടുന്നു;മന്ത്രി തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി യെശ്വന്ത്പുരയിലേക്ക്‌ തിരിച്ചെത്തിച്ച മലയാളികള്‍ക്കുള്ള ഉദ്യോഗസ്ഥരുടെ”മറുപണി”എന്ന ആരോപണം ശക്തം.

ബെംഗളൂരു: കണ്ണൂര്‍ എക്സ്പ്രസ്സ്‌ (16527/28) ബാനസവാടിയില്‍ നിന്ന് തിരിച്ചു യെശ്വന്ത പുരയില്‍  എത്തിയതിനു ശേഷവും വൈകി ഓട്ടം തുടര്‍ക്കഥ ആവുകയാണ്.ഇന്നലെ മൂന്നു മണിക്കൂര്‍ വൈകിയാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നഗരത്തിലെ ആദ്യ സ്റ്റേഷന്‍ ആയ കാര്‍മലാരത്തില്‍ എത്തിയത്.9 മണിക്ക് ബാനസവാടിയില്‍ എത്തിയ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുമ്പോള്‍ 10 മണി കഴിഞ്ഞിരുന്നു. രാവിലെ എട്ടുമണി ആണ് ഈ തീവണ്ടിയുടെ സമയം എന്നാല്‍ എല്ലാ ദിവസവും വൈകിയാണ് യെശ്വന്ത് പുരയില്‍ എത്തുന്നത്‌,ഇതുകാരണം അന്നേ ദിവസം രാവിലെ ഓഫീസില്‍ പോകേണ്ടവര്‍ക്ക് അത് അസാദ്ധ്യമാകുന്നു. ബയപ്പനഹള്ളി യാര്‍ഡിന്റെ ജോലികള്‍…

Read More

നരേന്ദ്രമോദിയെപ്പോലെ കള്ളംപറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് സിദ്ധരാമയ്യ!!

ബെംഗളൂരു: നരേന്ദ്രമോദിയെപ്പോലെ കള്ളംപറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് സിദ്ധരാമയ്യ. രാജ്യത്തിനു വേണ്ടി ഒരു പണിയും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ബിജെപി വോട്ടു ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ‘അഞ്ചുവര്‍ഷത്തിനിടെ, ബിജെപി യാതൊരു കാര്യവും ചെയ്തില്ല. അതുകൊണ്ടാണ് അവര്‍ പ്രധാനമന്ത്രിയുടെ പേരില്‍ വോട്ടു ചോദിക്കുന്നത്. മോദിയും ജനങ്ങള്‍ക്കുവേണ്ടി യാതൊന്നും ചെയ്തില്ല. വെറുതെ അവരെ വഴിതെറ്റിക്കുക മാത്രം ചെയ്യുന്നു’ എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. പ്രധാനമന്ത്രികഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്ത…

Read More

‘മോഹ മുന്തിരി’യായി സണ്ണി ലിയോണ്‍: മധുരരാജയിലെ ഐറ്റം സോംഗ്…

മമ്മൂട്ടി- ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുര രാജ’യിലെ ഐറ്റം സോംഗ് പുറത്തിറങ്ങി. ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഗാനമാണിത്. മധുരരാജ എന്ന ചിത്രം പോലെ തന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു ഗാനമായിരുന്നു ‘മോഹ മുന്തിരി’. ഗോപി സുന്ദറിന്‍റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച ‘മോഹ മുന്തിരി’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ മമ്മൂട്ടിയ്ക്കും സണ്ണി ലിയോണിയ്ക്കുമൊപ്പം, ജയ്‌, സലിം കുമാര്‍, അലക്സാണ്ടര്‍ പ്രശാന്ത്‌ എന്നിവരും പ്രത്യക്ഷപ്പെടുന്നു. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ രണ്ടാം…

Read More

ഹരിയാനയിൽ പീഡിപ്പിക്കാന്‍ പോയവൻ പീഡനം എറ്റുവാങ്ങി!! 17കാരി ലിംഗം അറുത്തുമാറ്റി!!!

ചണ്ഡീഗഡ്: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി. സംഭവം നടന്നത് ഹരിയാനയിലാണ്. 17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് ഇങ്ങനൊരു ധൈര്യം കാണിച്ചത്‌. കത്തി കാണിച്ച് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങിയ പെണ്‍ക്കുട്ടി മറ്റൊന്നും ചിന്തിക്കാതെ അവന്‍റെ ജനനേന്ദ്രിയം തന്നെ മുറിച്ചുമാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ നില ഗുരുതരമാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വനത്തില്‍ പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23 കാരനായ റയീസിന്‍റെ ശ്രമം. പക്ഷെ പീഡിപ്പിക്കാന്‍ പോയവന് ഒടുവില്‍ പീഡനം എറ്റുവാങ്ങേണ്ടി വന്ന അവസ്ഥയായി. തുടർന്ന് റയീസിന്‍റെ കരച്ചിൽ കേട്ടെത്തിയ…

Read More

സി.ബി.എസ്.ഇ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മലയാളിയായ ജെഫിൻ!

ബെംഗളൂരു: സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മലയാളിയായ ജെഫിൻ. “ചിട്ടയായ പഠനവും ലക്ഷ്യബോധവുമാണ് വിജയത്തിനുപിന്നിൽ. രണ്ടുവർഷത്തോളം സാമൂഹിക മാധ്യമങ്ങളിൽ നിന്നുപോലും വിട്ടുനിന്ന് പഠനത്തിനുവേണ്ടി സമയം കണ്ടെത്തി. ഒപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും ഏറെ സഹായകമായി” ജെഫിൻ പറയുന്നു. ജി.ഇ. ഹെൽത്ത് കെയർ ഉദ്യോഗസ്ഥൻ എറണാകുളം തൃപ്പൂണിത്തുറ കറുകപ്പള്ളിയിൽ ബിജു ജോസഫിന്റെയും മാള വടക്കൻ കുടുംബാംഗമായ ഡിംപിളിന്റെയും ഇളയമകനാണ് ജെഫിൻ. ബെംഗളൂരു മാറത്തഹള്ളിയിലെ ശ്രീ ചൈതന്യ ടെക്നോ സ്കൂളിലെ വിദ്യാർഥിയാണ്. ഐ.ഐ.ടി. മദ്രാസിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി വിദേശത്ത് ഉന്നതപഠനം നടത്തണമെന്നാണ്…

Read More
Click Here to Follow Us