ജന്മദിനത്തിൽ അതിരുകടന്ന ‘ബെർത്ത്ഡെ ബംപ്’; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം!!

ബെംഗളൂരു: ജന്മദിനത്തിൽ കൊളേജുകളിലും ഹോസ്റ്റലുകളിലും ആഘോഷത്തോടനുബന്ധിച്ച് ‘ബെർത്ത്ഡെ ബംപ്’ നൽകുന്ന രീതി വന്നുതുടങ്ങിയിട്ട് അധികനാളായിട്ടില്ല. എന്നാൽ ബെംഗലുരു ഐഐഎമ്മിൽ ഇത്തരത്തിൽ ഒരു ബെര്‍ത്ത്ഡെ ബംപ് കലാശിച്ചത് ജന്മദിനം ആഘോഷിക്കുന്നയാളുടെ മരണത്തിലാണ്.

കൂട്ടുകാരുടെ പിറന്നാൾ ആഘോഷം പലപ്പോഴും അതിരുകൾ കടന്നുപോകാറുണ്ട്. പിറന്നാളുകാരനെ കൂട്ടുകാരെല്ലാം കൂടിച്ചേർന്ന് തൂക്കിയെടുത്ത് ചെറുതായി അടിക്കുന്ന രീതിയാണ് ‘ബെർത്ത്ഡെ ബംപ്’. എന്നാൽ കൂട്ടുകാരുടെ വാക്കില്ലാതെയുള്ള ചവിട്ടും അടിയും യുവാവിന്റെ ജീവനെടുത്തു. മർദനത്തിൽ പിറന്നാളുകാരന്റെ പാൻക്രിയാസിന് ക്ഷതമേറ്റു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ആഘോഷത്തിന് ശേഷം വീട്ടിലെത്തിയ വിദ്യാർഥി കടുത്ത വയറുവേദനയുണ്ടെന്ന് പറഞ്ഞു. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും ആന്തരിക രക്തസ്രാവം അമിതമായി മരണത്തിൽ കലാശിച്ചു. നിരവധി പേരാണ് ഈ ക്രൂരമായ പിറന്നാളാഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://twitter.com/aakuraj/status/1123608582652551168

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts