മുഖ്യമന്ത്രിയേയും മുന്‍ ഭാര്യയെയും ചേര്‍ത്ത് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപരമായ വ്യാജവാര്‍ത്ത ഉണ്ടാക്കി ഷെയര്‍ ചെയ്ത കേസില്‍ കന്നഡ ഓണ്‍ലൈന്‍ പത്രാധിപരും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആളും അറസ്റ്റില്‍.

ബെംഗളൂരു: മുഖ്യമന്ത്രി കുമാരസ്വാമിയും മുന്‍ ഭാര്യയും സിനിമ നടിയുമായ രാധികയും ചേര്‍ത്ത് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപരമായ വ്യാജവാര്‍ത്ത ഉണ്ടാക്കി ഷെയര്‍ ചെയ്ത കേസില്‍ കന്നഡ ഓണ്‍ലൈന്‍ പത്രാധിപരും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആളും അറസ്റ്റിലായി.

യുകെശുദ്ടി ഡോട്ട് കോം എന്നാ കന്നഡ വെബ്സൈറ്റില്‍ ആണ് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഉള്ള വാര്‍ത്ത‍ പ്രത്യക്ഷപ്പെട്ടത്.അതിന്റെ ഉടമസ്ഥന്‍ ആയ എ .ഗംഗധാരനും ഈ വാര്‍ത്ത‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ബി ജെ പി പ്രവര്‍ത്തകനായ അജിത്‌ ഷെട്ടിയെയും ഹൈ ഗ്രൌണ്ട് പോലീസ് അറസ്റ്റ് ചെയ്തു.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ആയുര്‍വേദ ചികിത്സയില്‍ ഉള്ള മുഖ്യമന്ത്രിയും രാധികയും തമ്മില്‍ കൂടിക്കാഴ്ച നടത്തി എന്നാണ് ചിത്രസഹിതം കന്നഡ ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ചത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടേറി എച് ബി ദിനേഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts