ജീവനക്കാര്‍ യാത്രക്കാരെ തല്ലിച്ചതച്ച സംഭവം;സുരേഷ് കല്ലടക്ക് അന്ത്യശാസനവുമായി പോലീസ്;ഇന്ന് വൈകുന്നേരത്തിന് മുന്നില്‍ പോലീസിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ നടപടി കടുപ്പിക്കും.

കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്.

ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് രേഖാമൂലം നൽകിയിരിക്കുന്ന നിർദേശം. സമയപരിധി ഇന്നലെ തീർന്നതോടെയാണ് പൊലീസ് അന്ത്യശാസനം നൽകിയത്.

മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.അതിനിടെ കല്ലട ബസ് സർവീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

നിരഞ്ജൻ രാജു കുരിയൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്.മലയാളം ന്യൂസ്‌ ചാനലുകളുടെ ചർച്ചയിൽ അനുഭവം പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.ഇതിനെതിരെ മായാ മാധവൻ പൊലീസിൽ പരാതി നൽകി.അതേസമയം, ആക്രമണകേസിന്‍റെ കേസിന്‍റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണം തൃക്കാക്കര എസിപി ഏറ്റെടുത്തു.

അസി.കമ്മീഷണറുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ മൊഴിയെടുപ്പ് തുടരുകയാണ്. പരിക്കേറ്റ രണ്ട് യാത്രക്കാർ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഏഴ് പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.കേസിലെ ഏഴ് പ്രതികളെയും ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts