പ്രതിദിനം മൂന്നരക്കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്ന ടിക്ക് ടോക്കിന്റെ നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി;ഉടൻ തന്നെ പ്ലേ സ്റ്റോറിൽ ലഭിച്ചേക്കും.

ചെന്നൈ : നിരോധിച്ച് ഒരാഴ്ചക്ക് ശേഷം ചൈനീസ് മൊബൈൽ ആപ്പായ ടിക്ക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി. ടിക് ടോക്ക് നിരോധിച്ച കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറാകാത്തതിനാലാണ് കഴിഞ്ഞ 18 ന് ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് അടക്കം നീക്കിയത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി തീരുമാനമെടുത്തത് എന്ന് ടിക് ടോക് ന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസ് കമ്പനി വാദിച്ചു. പ്രതിദിനം മൂന്നര കോടി രൂപയുടെ നഷ്ടമുണ്ടെന്നും 250 ആളുകളുടെ തൊഴിലിനെ ഇത് ബാധിക്കുമെന്നും…

Read More

കൂടെ അഭിനയിക്കുന്നവരെല്ലാം മരിക്കുന്നു; ദുശ്ശകുനമെന്ന് ആരാധകന്‍, മറുപടി നല്‍കി താരം!!

എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ ആനന്ദ്. ഇപ്പോഴിതാ, തനിക്കെതിരെ ഉയര്‍ന്ന ഒരു വിചിത്രമായ ആരോപണത്തിനു മറുപടി നല്‍കി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് പ്രിയ ആനന്ദ്. പ്രിയയ്‌ക്കൊപ്പം അഭിനയിക്കുന്ന താരങ്ങള്‍ മരിക്കുന്നുവെന്നും താരമൊരു ദുശ്ശകുനം ആണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ എത്തിയ കമന്‍റ്. ഇംഗ്ലീഷ് വിംഗ്ലീഷില്‍ പ്രിയയ്ക്കൊപ്പം അഭിനയിച്ച ശേഷമാണ് ശ്രീദേവി മരിച്ചതെന്നും എല്‍കെജില്‍ അഭിനയിച്ച ശേഷം ഒപ്പം അഭിനയിച്ച  ജെ.കെ. റിതീഷ് മരിച്ചുവെന്നുമായിരുന്നു കമന്‍റ്. I usually don’t respond to people like you.…

Read More

“എന്തുകൊണ്ട് പുരുഷൻമാർ ബലാൽസംഘം ചെയ്യുന്നു”സീനിയറായ മലയാളി യുവാവിൽ നിന്നുള്ള ദുരനുഭവം തുറന്നെഴുതിയ വിദ്യാർത്ഥിനിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ബെംഗളൂരു : മൈസുരു അമൃത വിശ്വവിദ്യാപീഠത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി തന്റെ ഭീകരമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഇപ്പോള്‍ വൈറല്‍ ആകുകയാണ്. ഒരു മലയാളി വിദ്യാര്‍ഥി തന്നെ ബലാല്‍സംഘം ചെയ്തതുമായി ബന്ധപ്പെട്ടു ആണ് വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌,ഉപദ്രവിച്ച വിദ്യാര്‍ഥിയുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. “എന്തുകൊണ്ട് പുരുഷൻമാർ ബലാൽസംഘം ചെയ്യുന്നു” എന്നാണ് തലക്കെട്ട്‌,വളരെ വേദനാജനകമായ ആ പോസ്റ്റ്‌ താഴെ വായിക്കാം.

Read More

ജീവനക്കാര്‍ യാത്രക്കാരെ തല്ലിച്ചതച്ച സംഭവം;സുരേഷ് കല്ലടക്ക് അന്ത്യശാസനവുമായി പോലീസ്;ഇന്ന് വൈകുന്നേരത്തിന് മുന്നില്‍ പോലീസിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ നടപടി കടുപ്പിക്കും.

കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് രേഖാമൂലം നൽകിയിരിക്കുന്ന നിർദേശം. സമയപരിധി ഇന്നലെ തീർന്നതോടെയാണ് പൊലീസ് അന്ത്യശാസനം നൽകിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.അതിനിടെ കല്ലട ബസ് സർവീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജൻ രാജു കുരിയൻ എന്ന…

Read More

സ്വകാര്യ ബസുകാര്‍ കാശു കൊടുത്ത് ടിക്കെറ്റ് എടുത്ത യാത്രക്കാരെ തല്ലി ചതക്കുമ്പോള്‍ കര്‍ണാടക ആര്‍ ടി സി ജീവനക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിന്റെ കഥ വൈറല്‍ ആകുന്നു;പാതിരാത്രിയില്‍ ബസ് പണിമുടക്കി;അടുത്ത ബസ് വരുന്നത് വരെ യാത്രക്കാര്‍ പോലും ആ സംഭവം അറിഞ്ഞില്ല.

ബെംഗളൂരു : ഇപ്പോള്‍ നഗരത്തിലെ മലയാളികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ച വിഷയം കല്ലട ട്രാവെല്‍സില്‍ നിന്നും ഓരോരുത്തരം നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ആണ്,മറ്റു സ്വകാര്യ ബസുകരും ഒട്ടും പിന്നില്‍ അല്ല.ഈ സമയത്ത് ആണ് ഒരു യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറല്‍ ആകുന്നതു.കര്‍ണാടക ആര്‍ ടി സി ക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിന്റെ കഥ പറയുകയാണ് അദ്ദേഹം. മൈസൂർ കഴിഞ്ഞ ശേഷമാണ് ബസ് കേടായത്. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. എന്നാൽ ബസ് കേടായ വിവരം യാത്രക്കാരെ ജീവനക്കാർ അറിയിച്ചില്ല. വണ്ടി റോഡിന്റെ ഒാരം ചേർന്ന് നിർത്തിയിട്ടും, ബസ് ഓഫ്…

Read More

ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 2.3 കോടി രൂപ ജെ.ഡി.എസ് നേതാവിന്റേത് !

  ബെംഗളൂരു :കാറിൻറെ സ്റ്റെപ്പിനി ടയറിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കോടിക്കണക്കിന് രൂപ ജെഡിഎസ് നേതാവും ഭദ്രാവതി മുൻ എംഎൽഎയുമായ അപ്പാച്ചി ഗൗഡയുടേത് എന്ന് തെളിഞ്ഞു. ബംഗളൂരു നിന്നും ശിവമൊഗ്ഗഗയിലേക്ക് പോയ കാറിൽനിന്ന് 2.3 കോടി രൂപയാണ് ഈ മാസം 20ന് ആദായനികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ബംഗളൂരു മുതൽ കാറിനെ പിന്തുടർന്ന് ഉദ്യോഗസ്ഥർ നെല മംഗലയിൽ വച്ചാണ് ആണ് കാർ തടഞ്ഞത്. ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് പണം ഗൗഡയുടെതാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം ആദായനികുതി ഉദ്യോഗസ്ഥർ വിശദമായി ചോദ്യംചെയ്തു .പത്ത്മാ സം മുൻപ്…

Read More

കാബിനിലെ ലഗേജിൽ തോക്ക്!!! പുനഃപരിശോധനയ്ക്കായ് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി.

ബെംഗളൂരു: കാബിനിലെ ലഗേജിൽ തോക്ക്!!! പുനഃപരിശോധനയ്ക്കായ് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് കാബിനിലെ ലഗേജിൽ തോക്ക് കണ്ടെന്നു പറഞ്ഞ് യാത്രക്കാരൻ തെറ്റായ സുരക്ഷാ അലാറം മുഴക്കി. ഇതേത്തുടർന്ന് വിമാനം 14 മണിക്കൂറോളം വൈകി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. സിംഗപ്പൂരിലേക്ക് പോകാനിരുന്ന 150-ഓളം യാത്രക്കാരാണ് ഇതുകാരണം വിമാനത്താവളത്തിൽ കുടുങ്ങിയത്. പുലർച്ചെ 1.20-നായിരുന്നു എയർലൈന്റെ ടി.ആർ. 573 വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ അൽപ്പം വൈകി 1.48-ന് പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് യാത്രക്കാരൻ സുരക്ഷാ അലാറം മുഴക്കിയത്. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.…

Read More

രമേശ് ജാർക്കിഹോളി കോൺഗ്രസിൽ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു!

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാവും എം.എൽ.എ.യുമായ രമേശ് ജാർക്കിഹോളി പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. രമേശ് ജാർക്കിഹോളിയുടെ രാജിതീരുമാനം സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിമതപക്ഷത്തുള്ള മറ്റ് എം.എൽ.എ.മാരും രാജിതീരുമാനമെടുത്താൽ സർക്കാരിന്റെ നിലനില്പ് പ്രതിസന്ധിയിലാകും. കഴിഞ്ഞ ജനുവരിയിൽ സഖ്യസർക്കാരിനെതിരേ വിമതനീക്കത്തിന് നേതൃത്വം നൽകിയത് രമേശ് ജാർക്കിഹോളിയാണ്. രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര എന്നിവരെ മുംബൈയിൽ താമസിപ്പിച്ചാണ് സർക്കാരിനെ വീഴ്ത്താനുള്ള ശ്രമം ബി.ജെ.പി. നടത്തിയത്. എന്നാൽ ഇത് പരാജയപ്പെടുകയായിരുന്നു. വിമതപക്ഷത്തുണ്ടായിരുന്ന ഉമേഷ് ജാദവ് കോൺഗ്രസിൽനിന്ന് രാജിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.…

Read More

രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്ത് പോളിംഗ് 67.54%; കൂടിയ പോളിംഗ് ശിവമൊഗ്ഗയിൽ;കുറവ് കലബുറഗിയിൽ;ചിക്കോടിയിൽ സംഘർഷം.

ബെംഗളൂരു : സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 67.54% വോട്ടിംഗ്. ആദ്യഘട്ടത്തിലെ 14 മണ്ഡലങ്ങളിൽ 68.81 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 28 ലോക്സഭാ മണ്ഡലങ്ങളിലും ആയി 68.20 ശതമാനം പേർ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തി. 2014 ലെ 67.5 % നെ താരതമ്യം ചെയ്യുമ്പോൾ വോട്ടിങ് ശതമാനം ഉയർന്നിട്ടുണ്ട് സിറ്റിംഗ് എംപിയും യെദ്യൂരപ്പയുടെ മകനുമായ ബി വൈ രാഘവേന്ദ്ര ബിജെപിക്ക് ആയും മുൻമുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ ജെഡിഎസിനിയും മത്സരിക്കുന്ന ശിവമൊഗ്ഗ യിലാണ് രണ്ടാംഘട്ടത്തിൽ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത് 76.26 %…

Read More

ചങ്ങനാശേരി-ബെംഗളൂരു അറ്റ്ലസ് ട്രാവൽസിന്റെ ടിക്കറ്റ് ഒന്നിന് 5000 രൂപ!;തലവച്ചു കൊടുക്കാൻ മലയാളികൾ ഉള്ളപ്പോൾ കഴുത്തറപ്പൻ നിരക്ക് ഈടാക്കാൻ സ്വകാര്യ ബസുകൾ എന്തിന് മടിക്കണം?

ബെംഗളൂരു: കേരളത്തിൽ നിന്ന് നഗരത്തിലേക്കുള്ള ടിക്കറ്റ് ഒന്നിന് 5000 രൂപ!. ഇന്നലെ വൈകുന്നേരം ചങ്ങനാശേരിയിൽ നിന്നുള്ള അറ്റ്ലസ് ട്രാവൽസിന്റെ ബസിലാണ് ടിക്കറ്റ് ഒന്നില്ല റെക്കാർഡ് കൊള്ള നിരക്കായ അയ്യായിരം രൂപ ഈടാക്കിയത്. ബുക്കിംഗ് തുടങ്ങിയതിന് ശേഷം പ്രഖ്യാപിച്ച 40 രൂപ ഇളവ് യാത്രക്കാർക്ക് ” ആശ്വാസമായി”. സാധാരണ ദിവസങ്ങളിൽ 1000 – 1200 രൂപ മാത്രം ഈടാക്കുന്ന എ സി ബസിലെ യാത്രക്കാണ് ഈ കഴുത്തറപ്പൻ നിരക്ക്. വോട്ടെടുപ്പിന്റെയും ഈസ്റ്ററിൻെറയും തിരക്ക് ഒന്നിച്ച് വന്നതാണ് സ്വകാര്യ ബസുകൾക്ക് ഇങ്ങനെ ഒരു ചൂഷയത്തിന് അവസരം നൽകിയത്.…

Read More
Click Here to Follow Us