കൂടെ അഭിനയിക്കുന്നവരെല്ലാം മരിക്കുന്നു; ദുശ്ശകുനമെന്ന് ആരാധകന്‍, മറുപടി നല്‍കി താരം!!

എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ ആനന്ദ്. ഇപ്പോഴിതാ, തനിക്കെതിരെ ഉയര്‍ന്ന ഒരു വിചിത്രമായ ആരോപണത്തിനു മറുപടി നല്‍കി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് പ്രിയ ആനന്ദ്.

പ്രിയയ്‌ക്കൊപ്പം അഭിനയിക്കുന്ന താരങ്ങള്‍ മരിക്കുന്നുവെന്നും താരമൊരു ദുശ്ശകുനം ആണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ എത്തിയ കമന്‍റ്. ഇംഗ്ലീഷ് വിംഗ്ലീഷില്‍ പ്രിയയ്ക്കൊപ്പം അഭിനയിച്ച ശേഷമാണ് ശ്രീദേവി മരിച്ചതെന്നും എല്‍കെജില്‍ അഭിനയിച്ച ശേഷം ഒപ്പം അഭിനയിച്ച  ജെ.കെ. റിതീഷ് മരിച്ചുവെന്നുമായിരുന്നു കമന്‍റ്.

അധികം വൈകാതെ തന്നെ ഇതിന് മറുപടിയുമായി പ്രിയ ആനന്ദ് രംഗത്തെത്തി. താന്‍ ഇത്തരം ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കാറില്ലെന്നും എന്നാല്‍ ഇത് തീര്‍ത്തും മോശമായിപ്പോയി എന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

സോഷ്യല്‍ മീഡിയയിലൂടെ എന്ത് വൃത്തികേടും പറയാന്‍ എളുപ്പമാണെന്നും ഇത് ഏറ്റവും തരംതാഴ്ന്ന വാക്കുകളാണെന്നും പ്രിയ കുറിച്ചു. താന്‍ ഇംഗ്ലീഷ് വിംഗ്ലീഷും എല്‍കെജിയും ഇന്ന് കണ്ടെന്നും അപ്പോഴാണ് ഇങ്ങനെയൊരു സംശയം ഉണ്ടായത് എന്നുമായിരുന്നു ആരാധകന്‍ വീണ്ടും മറുപടി നല്‍കി. താരം ട്വീറ്റ് വായിക്കുമെന്ന് താന്‍ ചിന്തിച്ചില്ലെന്നും വിഷമിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നതായും വിമർശകൻ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us