പ്രതിദിനം മൂന്നരക്കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്ന ടിക്ക് ടോക്കിന്റെ നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി;ഉടൻ തന്നെ പ്ലേ സ്റ്റോറിൽ ലഭിച്ചേക്കും.

ചെന്നൈ : നിരോധിച്ച് ഒരാഴ്ചക്ക് ശേഷം ചൈനീസ് മൊബൈൽ ആപ്പായ ടിക്ക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി.

ടിക് ടോക്ക് നിരോധിച്ച കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറാകാത്തതിനാലാണ് കഴിഞ്ഞ 18 ന് ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് അടക്കം നീക്കിയത്.

  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി തീരുമാനമെടുത്തത് എന്ന് ടിക് ടോക് ന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസ് കമ്പനി വാദിച്ചു.

പ്രതിദിനം മൂന്നര കോടി രൂപയുടെ നഷ്ടമുണ്ടെന്നും 250 ആളുകളുടെ തൊഴിലിനെ ഇത് ബാധിക്കുമെന്നും അവർ കോടതിയെ അറിയിച്ചു.പരസ്യധാതാക്കൾക്കും ഇത് വലിയ നഷ്ടമാകും എന്നറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts