ചങ്ങനാശേരി-ബെംഗളൂരു അറ്റ്ലസ് ട്രാവൽസിന്റെ ടിക്കറ്റ് ഒന്നിന് 5000 രൂപ!;തലവച്ചു കൊടുക്കാൻ മലയാളികൾ ഉള്ളപ്പോൾ കഴുത്തറപ്പൻ നിരക്ക് ഈടാക്കാൻ സ്വകാര്യ ബസുകൾ എന്തിന് മടിക്കണം?

ബെംഗളൂരു: കേരളത്തിൽ നിന്ന് നഗരത്തിലേക്കുള്ള ടിക്കറ്റ് ഒന്നിന് 5000 രൂപ!. ഇന്നലെ വൈകുന്നേരം ചങ്ങനാശേരിയിൽ നിന്നുള്ള അറ്റ്ലസ് ട്രാവൽസിന്റെ ബസിലാണ് ടിക്കറ്റ് ഒന്നില്ല റെക്കാർഡ് കൊള്ള നിരക്കായ അയ്യായിരം രൂപ ഈടാക്കിയത്. ബുക്കിംഗ് തുടങ്ങിയതിന് ശേഷം പ്രഖ്യാപിച്ച 40 രൂപ ഇളവ് യാത്രക്കാർക്ക് ” ആശ്വാസമായി”.

സാധാരണ ദിവസങ്ങളിൽ 1000 – 1200 രൂപ മാത്രം ഈടാക്കുന്ന എ സി ബസിലെ യാത്രക്കാണ് ഈ കഴുത്തറപ്പൻ നിരക്ക്. വോട്ടെടുപ്പിന്റെയും ഈസ്റ്ററിൻെറയും തിരക്ക് ഒന്നിച്ച് വന്നതാണ് സ്വകാര്യ ബസുകൾക്ക് ഇങ്ങനെ ഒരു ചൂഷയത്തിന് അവസരം നൽകിയത്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് വരുന്നവരിൽ നിന്നും പലവിധ സ്വകാര്യ ബസുകൾ അധിക നിരക്കുകൾ ഈടാക്കിയിട്ടുണ്ട്.

കണ്ണൂർ (1400), കോഴിക്കോട് (1600), എറണാകുളം (2800), കോട്ടയം (2500), തിരുവനന്തപുരം (3900) എന്നിങ്ങനെ പോകുന്നു ആ നിരക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts