കാബിനിലെ ലഗേജിൽ തോക്ക്!!! പുനഃപരിശോധനയ്ക്കായ് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി.

ബെംഗളൂരു: കാബിനിലെ ലഗേജിൽ തോക്ക്!!! പുനഃപരിശോധനയ്ക്കായ് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് പുറത്തിറക്കി. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് കാബിനിലെ ലഗേജിൽ തോക്ക് കണ്ടെന്നു പറഞ്ഞ് യാത്രക്കാരൻ തെറ്റായ സുരക്ഷാ അലാറം മുഴക്കി. ഇതേത്തുടർന്ന് വിമാനം 14 മണിക്കൂറോളം വൈകി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

സിംഗപ്പൂരിലേക്ക് പോകാനിരുന്ന 150-ഓളം യാത്രക്കാരാണ് ഇതുകാരണം വിമാനത്താവളത്തിൽ കുടുങ്ങിയത്. പുലർച്ചെ 1.20-നായിരുന്നു എയർലൈന്റെ ടി.ആർ. 573 വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ അൽപ്പം വൈകി 1.48-ന് പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് യാത്രക്കാരൻ സുരക്ഷാ അലാറം മുഴക്കിയത്. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ വൈകീട്ട് 5.23-നാണ് വിമാനം പുറപ്പെട്ടത്.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

അലാറം മുഴക്കിയ യാത്രക്കാരനെ സി.ഐ.എസ്.എഫ്. എത്തി പുറത്തിറക്കി. മറ്റു യാത്രക്കാരെയും ലഗേജുകളും പുനഃപരിശോധനയ്ക്കായും പുറത്തേക്കിറക്കി. സുരക്ഷാ പരിശോധന നീളുന്നതിനിടെ വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞു. തുടർന്ന് അടുത്തഘട്ടം ജീവനക്കാർ വരുന്നതുവരെ യാത്രക്കാർക്ക് കാത്തിരിക്കേണ്ടിവരികയും ചെയ്തതോടെയാണ് വിമാനം 14 മണിക്കൂർ വൈകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts