സ്വകാര്യ ബസുകാര്‍ കാശു കൊടുത്ത് ടിക്കെറ്റ് എടുത്ത യാത്രക്കാരെ തല്ലി ചതക്കുമ്പോള്‍ കര്‍ണാടക ആര്‍ ടി സി ജീവനക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിന്റെ കഥ വൈറല്‍ ആകുന്നു;പാതിരാത്രിയില്‍ ബസ് പണിമുടക്കി;അടുത്ത ബസ് വരുന്നത് വരെ യാത്രക്കാര്‍ പോലും ആ സംഭവം അറിഞ്ഞില്ല.

ബെംഗളൂരു : ഇപ്പോള്‍ നഗരത്തിലെ മലയാളികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ച വിഷയം കല്ലട ട്രാവെല്‍സില്‍ നിന്നും ഓരോരുത്തരം നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ആണ്,മറ്റു സ്വകാര്യ ബസുകരും ഒട്ടും പിന്നില്‍ അല്ല.ഈ സമയത്ത് ആണ് ഒരു യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറല്‍ ആകുന്നതു.കര്‍ണാടക ആര്‍ ടി സി ക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിന്റെ കഥ പറയുകയാണ് അദ്ദേഹം.

മൈസൂർ കഴിഞ്ഞ ശേഷമാണ് ബസ് കേടായത്. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. എന്നാൽ ബസ് കേടായ വിവരം യാത്രക്കാരെ ജീവനക്കാർ അറിയിച്ചില്ല. വണ്ടി റോഡിന്റെ ഒാരം ചേർന്ന് നിർത്തിയിട്ടും, ബസ് ഓഫ് ചെയ്തില്ല ചെയ്തില്ല. എസി പ്രവർത്തിപ്പിക്കുകയും ചെയ്തു. ഉറക്കത്തിലായിരുന്ന യാത്രക്കാർ ഇതൊന്നും അറിഞ്ഞില്ല. പിന്നീട് മൈസൂരുവിൽ നിന്നും അതേ സൗകര്യങ്ങളുള്ള ബസ് എത്തിയ ശേഷമാണ് ജീവനക്കാർ ഉറക്കത്തിലായിരുന്ന യാത്രക്കാർ അറിയുന്നത്. ഇരുട്ടത്ത് ജീവനക്കാർ തന്നെ ടോർച്ച് അടിച്ചു എല്ലാവരേയും പുതിയ ബസിലേക്ക് മാറ്റുകയും,ലഗേജ് മാറ്റാൻ സഹായിക്കുകയും ചെയ്തു. കർണാടക ആർടിസിയിൽ നിന്നുമുണ്ടായ മാതൃകാ പരമായ പെരുമാറ്റം ബെംഗളൂരു മലയാളിയായ  ദിലീപ് മുതുമന എന്ന വ്യക്തിയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ രൂപം :

ഇന്ന് രാത്രി നാട്ടിലേക്ക് വന്ന കർണ്ണാടക RTC, മൈസൂർ കഴിഞ്ഞ ശേഷം ബസ് കേടായി,( അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാർ മാറാൻ പറഞ്ഞ ശേഷം ആണ് ). എല്ലാ യാത്രക്കാരും നല്ല ഉറക്കത്തിൽ ആയിരുന്നു, ബസ് കേടായ ശേഷവും വണ്ടി ഓണാക്കി വച്ച് AC പ്രവർത്തിപ്പിച്ചതിനാൽ യാത്രക്കാർ അറിഞ്ഞിരുന്നില്ല, ഏകദേശം 3.30 ക്ക് മൈസൂരിൽ നിന്ന് വേറേ multi axle ബസ് ആണ് എത്തിയത്,

ഇത് എഴുതാൻ കാരണം കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാർ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കണ്ടു, അതും പുതിയ ബസ് എത്തിക്കാൻ മൂന്ന് മണിക്കൂർ വഴിയിൽ കിടത്തിയ ശേഷം

ഇവിടെ കർണ്ണാടക ബസ് ജീവനക്കാർ വളരേ പക്വതയോടേ ആണ് സാഹചര്യം കൈകാര്യം ചെയ്തത്, ബസ് ഏതോ വിജനമായ സ്ഥലത്ത് കേടായിeപ്പായി എങ്കിലും AC ഒക്കെ ഓൺ ചെയ്ത വെച്ച് സുഖമായി ഉറങ്ങാൻ സമ്മതിച്ചു,, മൈസൂരിൽ നിന്ന് വേറേ വണ്ടി എത്തിച്ചു
എല്ലാവരേയും അതിന് ശേഷം വിളിച്ച് ഉണർത്തി

ഇരുട്ടത്ത് ജീവനക്കാർ ടോർച്ച് അടിച്ചു എല്ലാവരേയും മാറ്റി, പലരുടെയും ലഗേജ് മാറ്റാൻ അവർ സഹായിച്ചു

ഇപ്പോ വേറേ ഒരു ബസ്റ്റിൽ (same class ) യാത്ര തുടരുന്നു

ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ബസ് ജീവനക്കാർക്കും, ഒന്ന് കണ്ണ് അടച്ച് തുറക്കുന്നിതിന് മുൻപേ മറ്റൊരു ബസ് എത്തിച്ചു തന്ന KSRTC management നും ( കർണ്ണാടക ) എന്റെ പേരിലും യാത്രക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us