പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെതിരായ നിയമ പോരാട്ടത്തിൽ ബിസിസിഐക്ക് ജയം. ഇന്ത്യ- പാക് പരമ്പര നടക്കാത്തതിന് കാരണം ബിസിസിഐയുടെ നിഷേധാത്മക നിലപാടാണെന്നായിരുന്നു പാക് ബോര്‍ഡിന്റെ പരാതി. ഇതിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു പാക് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, പാക് ബോര്‍ഡിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് ഐസിസി തര്‍ക്കപരിഹാര സമിതി അപ്പീല്‍ തള്ളുകയായിരുന്നു. 2014ല്‍ ഇരു ബോര്‍ഡുകളം തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയിലുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പരമ്പരകള്‍ നടന്നില്ല. ഇതിനെത്തുടര്‍ന്ന് 2014ലും 2015ലും നടക്കേണ്ടിയിരുന്ന…
Read MoreDay: 20 November 2018
വരവരറാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളുരു: മനുഷ്യാവകാശ പ്രവർത്തകനും , തെലുങ്ക് കവിയുമായ വരവരറാവുവിനെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാംസ 26 വരെ പുണെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read Moreകർഷകരെ ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ല: കുമാരസ്വാമി
ബെംഗളുരു: കർഷകരെ ഗുണ്ടയെന്ന് വിളിച്ചത് ദുരുദ്ദേശത്തോടെയല്ലെന്ന് കുമാരസ്വാമി പറഞ്ഞു. കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചിട്ടി്ല്ല പകരം സമാധാനപരമായി കർഷകരെ പ്രതിഷേധിക്കാൻ അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്തതെന്ന് കുമാരസ്വാമി വ്യക്തമാക്കി. കാർഷിക വായ്പകൾ എഴുതി തള്ളാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreകേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിൻറൺ മൽസരം നടത്തി.
ബെംഗളൂരു : കേരള സമാജം സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ മൽസരം നടത്തി. ഉള്ളാൾ റോഡിലുള്ള നോവ ബാഡ്മിൻറൺ അക്കാദമിയിൽ വച്ച് നടന്ന മത്സരത്തിൽ 12 ടീമുകൾ പങ്കെടുത്തു. മൽസരത്തിൽ സമ്മാനാർഹരായവർ : Mens Doubles 1st prize: Jagath S & Praveen N P 2nd Prize :Jinu Wayanad & Sujith Sebastian Mixed Doubles: 1st Prize: Akshay U C & Shantha K V 2nd Prize: Jagath S & Bindu G. അഡ്വ:…
Read Moreഒമാൻ സ്വദേശിനിയെയും 3 കുഞ്ഞുങ്ങളെയും കാണാതായതായി പരാതി
ബെംഗളുരു: ബെഗളുരു കെംപഗൗഡ വിമാനത്താവളത്തിൽ കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്നിറങ്ങിയ ഒമാൻ സ്വദേശിനിയായ സബീറ ഷെയ്ഖ്, (30( മക്കളായ 7 വയസുകാരനെയും നാല് വയസുള്ള രണ്ട് പെൺമക്കളെയും കാണാതായതായാണ് ഭർത്താവ് അൽ സരീരി സയദ് ഖൽഫാൻ നൽകിയ പരാതിയിലുള്ളത്. പരാതിക്കാരനിൽ നി്ന്ന് പരനമാവധി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read Moreസാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിര എന്നും ഒാർമ്മിക്കപ്പെടും; പരമേശ്വര
ബെംഗളുരു: വാണിജ്യ ബാങ്കുകളുടെ ദേശസാൽക്കരണം, ഹരിത വിപ്ലവം തുടങ്ങി സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഇന്ദിരാ ഗാന്ധിയെ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ഇന്ദിരാ ഗാന്ധിയുടെ101 ാമത് ജന്മദിനത്തോട് അനുബന്ധിച്ച് പിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read Moreറോഡരുകിൽ അന്തിയുറങ്ങുന്ന നിരാലംബർക്കായി ബിഎംഎഫിന്റെ പുതപ്പു വിതരണം ഡിസംബർ 1ന്;ഈ നൻമയുടെ ഭാഗമാകാൻ നിങ്ങൾക്കും അവസരം.
ബെംഗളൂരു : നഗരത്തിൽ തണുപ്പ് കൂടിക്കൂടി വരികയാണ്, 10 ഇഞ്ച് കനമുള്ള ബെഡ്ഡിൽ വില കൂടിയ കമ്പളം പുതച്ചു കിടക്കുമ്പോൾ തന്നെ ഉള്ളിലേക്ക് തണുപ്പ് ഇരച്ചു കയറും അതാണ് നഗരത്തിലെ ഡിസംബർ മാസം, നിങ്ങൾ ആലോചിച്ചിട്ടുണ്ടോ റോഡിനിരുവശവും കടത്തിണ്ണകളിലും കിടന്നുറങ്ങുന്ന നിരാലംബരായ സ്വന്തമായി വീടില്ലാത്തവർ എങ്ങനെയാണ് ഈ നഗരത്തിൽ കഴിയുന്നതെന്ന് ? നിങ്ങളുടെ ഭാവനയിൽ അപ്പുറമാണ് അവരുടെ ജീവിതത്തിന്റെ നേർ ചിത്രങ്ങൾ, പല കാരണങ്ങൾ കൊണ്ട് തെരുവിലിറക്കപ്പെട്ടവർക്കെല്ലാം മരം കോച്ചുന്ന തണുപ്പിന്റെ അനുഭവം ഒന്നു തന്നെയാണ്, ഈ തണുപ്പുകാലം കഴിയുന്നതോടെ പാതയോരത്ത് തണുത്ത് വിറങ്ങലിച്ച്…
Read Moreസംപാജെ ചുരം വഴി ഗതാഗതം പുനസ്ഥാപിച്ചു
മൈസുരു: കുടകിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തയും തുടർന്ന് തകർന്ന മടിക്കേരി- മൈസുരു പാതയിലെ സംപാജെ ചുരം വഴി ഗതാഗതം സ്ഥാപിച്ചു. ഒാഗസ്റ്റ് 15 ലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായി സ്തംഭിച്ചിരുന്നു. താൽക്കാലികമായ നവീകരണ പ്രവർത്തികൾ പൂർത്തിയായതടെയാണ് ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്.
Read Moreനവീകരിച്ച തിലക് നഗർ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
ബെംഗളുരു: ഇൻഫോസിസ് ഫൗണ്ടേഷൻ 1 കോടി ചിലവിട്ട് നവീകരിച്ച തിലക് നഗര പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ജയനഗറിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉദ്ഘാടനം നടത്തി. 2017 ജൂലൈയിലാണ് പോലീസ് സ്റ്റേഷൻ ഏറ്റെടുത്ത് നവീകരണം തുടങ്ങിയത്.
Read Moreഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം!
ജൂലിയന്‍ ലണ്ടലിസ് സംവിധാനം ചെയ്ത ആസ്പെന്‍ പേപ്പേഴ്സ് എന്ന ചിത്രത്തോടെ 49ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ്കുമാറാണ് മുഖ്യാതിഥി. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 212 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള ‘ഭയാനക൦’ ‘ഈ.മ.യൗ’ എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 15 മത്സര ചിത്രങ്ങളില്‍ തമിഴില്‍ നിന്നുള്ള ടു ലെറ്റ് എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്സാണ് സമാപന ചിത്രം. ഇന്ത്യന്‍ പനോരമയില്‍ 26 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.…
Read More