ബെംഗളൂരു : മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ പണം വാരി പടമായിരുന്ന കഴിഞ്ഞ വർഷം ഇറങ്ങിയ “ഒപ്പം ” എന്ന സിനിമ കന്നടയിൽ റിമേക്ക് ചെയ്യുകയാണെന്ന വാർത്ത വളരെ മുൻപ് വന്നതാണ്. 27 വർഷത്തിന് ശേഷമാണ് ഹാട്രിക് സ്റ്റാർ ശിവരാജ് കുമാർ ഒരു റിമേക്ക് പടത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.” കവച “എന്നാണ് സിനിമയുടെ പേര്. ഒപ്പത്തിലെ സൂപ്പർ ഗാനമായിരുന്ന മിനുങ്ങും മിന്നാമിനുങ്ങിന്റെ കന്നട വേർഷൻ വരികൾ ചേർത്താണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്, ഒപ്പത്തിൽ അഭിനയിച്ച മീനാക്ഷി തന്നെയാണ് ആ റോളിൽ അഭിനയിക്കുന്നത്, മലയാളത്തിൽ…
Read MoreDay: 16 November 2018
ഭക്തരുടെ പ്രതിഷേധത്തില്‍ മുട്ടുമടക്കി “ധീരവനിത”തൃപ്തി ദേശായി;നാണം കേട്ട് മടങ്ങാന്‍ ഒരുങ്ങുന്നു;വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചന.
കൊച്ചി : കേരളത്തിലെ ഭക്തരുടെ നാമജപത്തിന്റെ ചൂട് തൃപ്തി ദേശായി അറിഞ്ഞു,മടങ്ങി പോകാന്‍ തയ്യാറെടുക്കുന്നു .രാത്രി 09:30 ക്ക് പൂനെയിലേക്ക് ഉള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചന ലഭിച്ചു. വിവരം വിമാനത്താവള ത്തിന്റെ ചുമതലയുള്ള സി ഐ എസ് എഫിനെയും അറിയിച്ചു. വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നു…..
Read More“തൃപ്തി ദേശായി ഭക്തയല്ല വെറും ആക്ടിവിസ്റ്റ്,തിരിച്ചയക്കുന്നതാണ് നല്ലത്”.
പമ്പ: ശബരിമല സന്ദർശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തിരിച്ചയക്കുന്നതാണ് നല്ലതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാർ. ആക്ടിവിസ്റ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. തൃപ്തി ദേശായി ആക്ടിവിസ്റ്റാണെന്നും വേണ്ടപ്പെട്ടവര്‍ കാര്യങ്ങൾ മനസ്സിലാക്കി തൃപ്തിയെ തിരിച്ചയക്കണമെന്നും എ. പത്മകുമാർ ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നൽകിയ നോട്ടീസിൽ ദേവസ്വംബോർഡിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. നോട്ടീസിലെ നിർദേശങ്ങൾ പമ്പയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തു. പൊലീസ് നിർദേശിച്ച ചില നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം…
Read Moreനന്ദിനി പാൽ വില ഉയർത്തില്ലെന്ന് മന്ത്രി
ബെംഗളുരു: നന്ദിനി പാലിന്റെ വില കൂട്ടില്ലെന്ന് വ്യക്തമാക്കി മൃഗസംരക്,ണ മന്ത്രി വെങ്കട്ടറാവു നാടഗൗഡ. കർണ്ണാടക മിൽക്ക് ഫെഡറേഷന്റെ കീഴിലുള്ള നന്ദിനി പാലിന് നിലവിൽ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read Moreശുചിത്വ സന്ദേശം പകരാനായി ക്യാംപയിൻ നടത്താനൊരുങ്ങി ബിബിഎംപി
ബെംഗളുരു: ബെംഗളുരുവിന്റെ സ്ഥാനം കേന്ദ്ര സർക്കാരിന്റെ നഗരശുചീകരണ പദ്ധതിയിൽ മെച്ചപ്പെടുത്തി എടുക്കാനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിബിഎംപി. വിവിധ സന്നദ്ധ സംഘടനകളുടെ സമൂഹ മാധ്യമ പേജുകളിലൂടെ ശുചിത്വ സന്ദേസം എല്ലാവരിലേക്കും എത്തിക്കാനാണ് ശ്രമം.
Read Moreഇനി മുതൽ ക്യൂ നിന്ന് മടുക്കേണ്ട; കെംപഗൗഡ വിമാനത്താവളത്തിൽ സെൽഫ് ബാഗ് ഡ്രോപ് സംവിധാനമെത്തി
ബെംഗളുരു: ഇനി മുതൽ ക്യൂ നിന്ന് വിഷമിക്കണ്ട, കെംപ ഗൗഡ രാജ്യാന്തര വിമാനതാവളത്തിൽ ബാഗ് പരിശോധനക്ക് തനിയ പരിശോധന നടത്തുന്ന സെൽഫ് ബാഗ് ഡ്രോപ് സംവിധാനമെത്തിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വെബ്-ചെക് ഇൻ ക്യു തിരഞ്ഞെടുക്കുന്നവർക്കാണ് ക്യു നിൽക്കാതെ അവരവരുടെ എയർലൈൻ കൗണ്ടറുകളുടെ മുന്നിലെ മെഷീനിൽ ബാഗ് നിക്ഷേപിച്ചതിന് ശേഷം ബോർഡിംങ് ഗേറ്റേലേക്ക് പോകാവുന്നതാണ്. നിങ്ങളുടെ ലഗേജിന്റെ ഭാരം എയർലൈൻ കമ്പനിയുടെ നിബന്ധനകൾക്ക് വിധേയമെങ്കിൽ മെഷീൻ സ്വയം ബാർകോഡ് അടക്കമുള്ളവയും, രസീതും പതിപ്പിച്ച് കാർഗോ വിഭാഗത്തിലേക്ക് അയക്കും.
Read Moreവന്യമൃഗങ്ങളുടെ ആക്രമണത്താൽ നട്ടം തിരിയുന്ന കർഷകർക്കായി എത്തുന്നു ഹൂട്ടർ; ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ വഴി വന്യമൃഗങ്ങളുടെ വരവ് മുൻകൂട്ടി അറിയാം
ബെംഗളുരു: വന്യ മൃഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിക്കുന്ന കർഷകർക്ക് സഹായമാകുന്ന ഒന്നാണ് ഹൂട്ടർ. ഇത് വന്യമൃഗങ്ങളുടെ വരവ് മുൻകൂട്ടി അറിയിക്കാൻ ഉപകരിക്കുന്നു. വനാതിർത്തികളിൽ സ്ഥാപിക്കാനാവുന്ന വിധമാണ് മൊബൈൽ സോളാർ ഹൂട്ടറിന്റെ രൂപ കൽപന. സെൻസർ വഴി ഏത് സമയത്തും കിറു കൃത്യമായി ഹൂട്ടർ വന്യമൃഗങ്ങളുെട വരവ് അറിയുന്നു, കൂടാതെ ഉച്ചത്തിൽ അലാം മുഴങ്ങുകയും ചെയ്യും.
Read Moreവീണ്ടും ട്വിസ്റ്റ്;ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് നിയമസഹായത്തിനായി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു;ഗോവിന്ദചാമിക്കും പള്‍സര്‍ സുനിക്കും വേണ്ടി ഹാജരായ ആളൂര്‍ തൃപ്തിയെ സഹായിക്കുമോ?
കൊച്ചി: ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് നിയമസഹായത്തിനുവേണ്ടി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു. തൃപ്തിയുടെ അച്ഛനും, ഭർത്താവുമാണ് പുനെ യിലുള്ള ആളൂരിന്റെ ഓഫീസിൽ വന്ന് അദ്ദേഹത്തെ നേരിൽ കണ്ട് നിയമസഹായം തേടിയത്. ഈ വാർത്ത അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചു. പക്ഷെ കേസ് എടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ആളൂർ പറഞ്ഞിട്ടില്ല. എന്നാൽ ഹൈകോടതിയെ സമീപിച്ചു പോലീസ് പ്രൊട്ടക്ഷൻ എടുക്കുന്നതാണ് നല്ലത് എന്നുള്ള ഒരു നിയമ ഉപദേശമാണ് ആളൂർ നൽകിയത്. ആളൂരിന്റെ മാനേജർ പ്രമുഹ രാഷ്ട്രീയ…
Read Moreട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്
ബെംഗളുരു: മൈസുരു-ചെന്നൈ ശതാബ്ദി എക്സ്പ്രസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാളെ ഇതുവരെയും തിരിച്ചറിയാനായില്ല. നവംബർ 10 ന് ബെംഗളുരുവിലേക്കുള്ള യാത്രക്കിടെ എെടി ജീവനക്കാരിയായ യുവതിയെ ട്രെയിനിലുണ്ടായിരുന്ന വ്യക്തി കടന്നു പിടിക്കുകയായിരുന്നു. ബഹളം വച്ചതോടെ യുവതിയെ ഇയാൾ വിടുകയും പിന്നീട് പരസ്യമായി വെല്ലുവിളി നടത്തുകയും , യുവതിയോട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തോളാൻ പറയുകയുമായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.
Read Moreകമ്മ്യുണിസ്റ്റ് പിന്തുണയോടെ കോണ്ഗ്രെസ് ടിക്കറ്റില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥി;ശനി ശിഘ്നപൂരിലെ ഇടപപെടലിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസ്സിന്റെ അഭിനന്ദനം നേടിയെടുത്ത പോരാളി;ശരദ് പവാറിന്റെ അനന്തിരവന് അജിത് പവാറിനെ വരെ മുട്ടുകുത്തിച്ച ധീരത;കര്‍ണാടകയില്‍ ജനിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന തൃപ്തി ദേശായിയെ അടുത്തറിയാം.
ബെംഗളൂരു : ഇന്ന് പുലര്‍ച്ചെ മുതല്‍ കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് തൃപ്തി ദേശായിയുടെതാണ് . ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇപ്പോഴും വിമാനത്താവളത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. ആരാണ് ഈ തൃപ്തി ദേശായി? കൂടുതല്‍ ഇവിടെ വായിക്കാം: കര്‍ണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കന്‍ മഹാരാഷ്ട്രയിലെ സ്വാമിയായ ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോള്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി. പൂനൈയിലെ ശ്രീമതി നതിബാല്‍ ദാമോദര്‍ താക്കര്‍സേ വനിതാ സര്‍വ്വകലാശാലയില്‍ ഹോംസയന്‍സ് ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും…
Read More