വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിസാ സേവനങ്ങള്‍ ഇനി എളുപ്പം!

വിധവകളുടെയും വിവാഹമോചിതരുടെയും വിസാ സേവനങ്ങള്‍ക്കായ് പ്രത്യേക വകുപ്പ് സജ്ജമാക്കി ദുബായ്. യുഎഇയിലെ പുതിയ വിസാ നിയമപ്രകാരമാണ് നടപടി. ഇതിനായി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ജിഡിആര്‍എഫ്‌എ ഓഫീസില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് എമിഗ്രേഷന്‍ അധിക്യതര്‍ അറിയിച്ചു. ഇത്തരക്കാരുടെ വിസ നടപടികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യുവാന്‍ വേണ്ടി 12 സ്ത്രീ ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ടിക്കും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയങ്ങളിലാണ് ഇവര്‍ക്ക് മാത്രമായുള്ള സേവനങ്ങള്‍ ഇവിടെ നിന്ന് ലഭ്യമാവുക. ബാങ്ക്, ടൈപിംഗ് സെന്‍റര്‍ അടക്കം 12 കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതാണ്.…

Read More

വൈദ്യുതി മുടക്കം ഇനി മൊബൈലിൽ അറിയാം, എസ്എംഎസ് മുഖേന ഉപഭോക്താക്കളെ ബെസ്കോം മുൻകൂട്ടി അറിയിക്കും

ബെം​ഗളുരു: ഇനി മുതൽ വൈദ്യുതി മുടക്കം മുൻപേ അറിയാം. വൈദ്യുതി മുടക്കം ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ മുൻകൂട്ടി അറിയിക്കുന്ന സോഫ്റ്റ് വെയർ വികസിപ്പിച്ച് ബെസ്കോം. ഒരു സബ് ഡിവിഷന് കീഴിലാണ് പദ്ധതി നിലവിൽ വരുക. വിജയകരമായാൽ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വൈദ്യുതി മുടക്കം വരാൻ പോകുന്ന സ്ഥലങ്ങൾ, സമയം, കാരണം, വൈദ്യുതി പുനസ്ഥാപിക്കുന്ന സമയം തുടങ്ങിയവ മുൻ കൂട്ടി അറിയിക്കും. വൈദ്യുതി ബിൽ നൽകാൻ എത്തുന്നവരോട് ബെസ്കോം മൊബൈൽ നമ്പർ ചോദിച്ച് വാങ്ങുകയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. പൊടുന്നനെ വൈദ്യുതി മുടങ്ങുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങളെ മറികടക്കാൻ…

Read More

‘യോനിയില്‍ നാണക്കേട് വേണ്ട, പക്ഷേ വായ..’ സ്മൃതി ഇറാനിക്ക് മറുപടി നല്‍കി രമ്യ

ബെംഗളൂരു: ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ എംപിയും കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവിയുമായ രമ്യ. ‘യോനിയില്‍ കൂടി വരുന്നതെന്തോ അതില്‍ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല’- എന്നാണ് സ്മൃതി ഇറാനിക്ക് രമ്യ നല്‍കിയ മറുപടി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് സംസാരിച്ച സ്മൃതി ഇറാനിയുടെ പ്രസ്താവന പങ്ക് വെച്ചുക്കൊണ്ടാണ് രമ്യ മറുപടി നല്‍കിയിരിക്കുന്നത്. Nothing that comes out of the vagina is to be ashamed of. Can’t say the same about…

Read More

ബിജെപി പ്രവർത്തകന്‍ നിഷാദിന്റെ വധത്തില്‍ പങ്കുണ്ടെന്ന് ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ കുറ്റസമ്മതം

ബെംഗളൂരു: കണ്ണൂരിലെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതായും പെരുമ്പാവൂരിൽ മോഷണം നടത്തിയതായും ബെംഗളൂരു സ്ഫോടന ക്കേസിലെ പ്രതിയുടെ കുറ്റസമ്മതം. പ്രതി അബ്ദുൽ സലീം 2012ൽ പറമ്പായി സ്വദേശി നിഷാദിനെ(32), 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ വാങ്ങി വധിച്ചെന്നാണ് വെളിപ്പെടുത്തൽ. നിഷാദിന് ഇതര സമുദായത്തിൽപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതിന്റെ പേരിൽ അവരുടെ ഭർത്താവ് കോട്ടേഷൻ നൽകിയത് എന്നാണ് ഇയാളുടെ മൊഴി. 2008ൽ ഒൻപത് ഇടങ്ങളിൽ സ്ഫോടനം നടന്ന കേസിൽ 10 വർഷമായി ഇയാളെ പൊലീസ് തിരയുകയായിരുന്നു. ഇതിനിടെയാണ് പിണറായിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു പൊലീസ് സെൻട്രൽ…

Read More

തമിഴ്നാട്‌: 18 എംഎല്‍എമാര്‍ ആയോഗ്യര്‍

ചെന്നൈ: 18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ടിടിവി ദിനകര പക്ഷത്തിന് തിരിച്ചടി. ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്ന എംഎൽഎമാരുടെ ഹർജി കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. ഇതോടെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്ക് തൽക്കാലം ആശ്വാസിക്കാം. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കർ പി ധനപാല്‍, ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയത്. കേസില്‍…

Read More

ഒരു മലയാളം എഫ്.എം ചാനൽ ബംഗ്ലൂരിൽ …എന്താ അഭിപ്രായം സുഹൃത്തുക്കളെ ?

ഇത്രെയേറെ മലയാളികൾ  ഉള്ള ബെംഗളുരിൽ ഒരു മലയാളം എഫ് എം  ചാനൽ വരാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് “ഒരു മലയാളം എഫ്.എം ചാനൽ ബംഗ്ലൂരിൽ …എന്താ അഭിപ്രായം സുഹൃത്തുക്കളെ”.എന്ന ലിജോ ചീരന്റെ പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിരിക്കുന്നത് . ഒരുപാട് സമയം ട്രാഫിക് ബ്ലോക്കുകളിൽ ഇഴഞ്ഞു നീങ്ങി ഓഫീസുകളിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് ഓഫീസിലേക്കുമുള്ള യാത്ര മദ്ധ്യേ  മാതൃ ഭാഷയിലുള്ള മധുരമുള്ള ഈണങ്ങൾ കേൾക്കാൻ ആരാ ഇഷ്ടപെടാത്തത് . വിദേശത്തു പോലും മലയാളം എഫ് എം ചാനലുകൾ വൻ വിജയകരമായി മുന്നേറുന്നു . ഒരു…

Read More

അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് എതിരെ വടിയെടുത്ത് കേന്ദ്രം;റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ ഇത്തരം സൈറ്റുകള്‍ നിരോധിച്ചതായി പരാതി!

ന്യൂഡല്‍ഹി : പോണ്‍ സൈറ്റുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍ . പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടാന്‍ കേന്ദ്രം നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ഡേറ്റാ പ്രൊവൈഡര്‍മാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കേന്ദ്രം ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങിയത്. പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ക്ക് താഴിടണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 വെബ്‌സൈറ്റുകളെ ഒഴിവാക്കി…

Read More

ബാക്ക് ബെഞ്ചര്‍ ഡാ…..ഉച്ചഭക്ഷണ സമയത്ത് പുറത്ത് പോയി മദ്യപിച്ച് പൂസായി വന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പിടിച്ചു;രക്ഷിതാക്കളെ അറിയിച്ചതില്‍ മനം നൊന്ത് രണ്ടുപേരും കോളേജിന്റെ രണ്ടാം നിലയില്‍ നിന്ന് എടുത്ത് ചാടി;അപകട നില തരണം ചെയ്തു.

ബെംഗളൂരു: സംഭവം നടക്കുന്നത് ജലഹള്ളിയിലെ ഒരു സ്വകാര്യ കോളേജില്‍ ആണ് ,രണ്ടുപേരും ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആണ് ,ഉച്ച ഭക്ഷണ സമയത്ത്  സമീപത്തുള്ള ബാറില്‍ കയറി അടിച്ചു പൂസായി ക്ലാസ്സില്‍ വന്നു,അദ്ധ്യാപകരില്‍ ആരോ ഇത് “മണത്തറിഞ്ഞു”രണ്ടു പേരെയും ക്ലാസ്സില്‍ നിന്ന് പുറത്താക്കി,രക്ഷിതാക്കളെ വിവരമറിയിച്ചു ,രണ്ടു പേരില്‍ ഒരാളുടെ രക്ഷിതാവ് ആദ്യം എത്തി സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു വിദ്യാര്‍ഥി രണ്ടാം നിലയില്‍ നിന്ന് എടുത്തു ചാടി,ഈ വിദ്യാര്‍ത്ഥിയെ പെട്ടെന്ന്ആശുപത്രിയില്‍ എത്തിച്ചു. കുറച്ചു സമയത്തിന് ശേഷം രണ്ടാമന്‍ ഈ…

Read More

കർഷകൾക്ക് പിന്നാലെ വിദ്യാർത്ഥികളെയും കയ്യിലെടുക്കാൻ കുമാരസ്വാമി;കാർഷിക വായ്പക്ക് പിന്നാലെ വിദ്യാഭ്യാസ വായ്പയും എഴുതിത്തള്ളും.

ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളിയ മാതൃകയിൽ പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ സർക്കാർ തീരുമാനം. നേരത്തേ പട്ടികജാതി-വർഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാനാണ് തീരുമാനിച്ചിരുന്നത്. വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ജാതി പരിഗണിക്കില്ലെന്നും പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ വായ്പ എഴുതിത്തള്ളാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ബാങ്കുകളിൽനിന്ന് വിദ്യാഭ്യാസ വായ്പ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് സാമൂഹികക്ഷേമവകുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികൾ എടുത്ത വായ്പയുടെ കുടശ്ശിക കണ്ടെത്താനാണ് ആദ്യ ശ്രമം. കുടിശ്ശിക വരുത്തിയ വായ്പ…

Read More

‘ജോണി ജോണി യെസ് അപ്പ’ നാളെ തീയേറ്ററുകളിൽ എത്തും.

പാവാട എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജോണി ജോണി എസ് അപ്പ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. ‘ജോണി ജോണി യെസ് അപ്പ’ നാളെ തീയേറ്ററുകളിൽ എത്തും. ഒരു കോമഡി എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം. മംഗല്യം തന്തുനാനേ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി ഇറങ്ങുന്ന ചിത്രം ആണിത്. വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജോജി തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. കോട്ടയം പ്രധാന ലൊക്കേഷനായ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത് ടിനി…

Read More
Click Here to Follow Us