റൊണാള്‍ഡോയ്ക്കെതിരെ വീണ്ടു൦ പീഡന ആരോപണം!

ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ താരമായ  യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ പീഡന ആരോപണവുമായി മറ്റൊരു സ്ത്രീ കൂടി രംഗത്ത്.

താരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 34 കാരിയായ കാതറിന്‍ മയോര്‍ഗ നല്‍കിയ കേസില്‍ പുനരന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

മയോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്ലി മാര്‍ക്ക് സ്റ്റൊവാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്നെ ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്കും റൊണാള്‍ഡോയില്‍ നിന്ന് സമാന അനുഭവം ഉണ്ടായതായി പറഞ്ഞുവെന്നും സ്റ്റൊവാള്‍ വെളിപ്പെടുത്തി.

യുവതിയുടെ പേര് വെളിപ്പെടുത്താന്‍ പക്ഷേ അദ്ദേഹം തയ്യാറായില്ല. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷമാണ് തനിക്ക് റൊണാള്‍ഡോയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് യുവതി പറഞ്ഞത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്ത് ലാസ് വെഗാസില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്നായിരുന്നു മയോര്‍ഗയുടെ ആരോപണം.

പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു. ഒമ്പതു വര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്.

എന്നാല്‍, താന്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്നും തന്‍റെ പേരുപയോഗിച്ച് പ്രശസ്തി  നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെ റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

എന്നാല്‍, കാതറിന്‍റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ബലാത്സംഗം നടന്നുവെന്ന് കാതറിന്‍ ആരോപിച്ച സംഭവത്തിന് തൊട്ടു മുമ്പ് റൊണാള്‍ഡോയും കാതറിനും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയായിരുന്നു അത്.

കാതറിനെ പ്രണയപാരവശ്യത്തോടെ ഉമ്മവെയ്ക്കുന്നതും വട്ടം ചുറ്റിപിടിക്കുന്നതും റൊണാള്‍ഡോയെ കാതറിന്‍ വശീകരിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ ദൃശ്യമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts