ക്രി​സ് ഗെ​യ്ൽ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ വീ​ഴ്ത്തി.

ന്യൂ​ഡ​ൽ​ഹി: ക്രി​സ് ഗെ​യ്ൽ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ വീ​ഴ്ത്തി. നാ​ലു റ​ണ്‍​സി​നാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ വി​ജ​യം. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​രു​ന്ന 17 റ​ണ്‍​സ് നേ​ടാ​ൻ ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ഋ​ഷ​ഭ് പ​ന്തി​നു ക​ഴി​ഞ്ഞി​ല്ല. ജ​യി​ക്കാ​ൻ അ​ഞ്ചു റ​ണ്‍​സ് ആ​വ​ശ്യ​മാ​യി​രു​ന്ന അ​വ​സാ​ന പ​ന്തി​ൽ പ​ന്ത് (57) പു​റ​ത്താ​യി. പൃ​ഥ്വി ഷാ(22), ​രാ​ഹു​ൽ തെ​വാ​ട്ടി​യ (24) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഡ​ൽ​ഹി നി​ര​യി​ൽ പൊ​രു​താ​നെ​ങ്കി​ലും ശ്ര​മി​ച്ച​ത്. പ​ഞ്ചാ​ബി​നാ​യി അ​ങ്കി​ത് ര​ജ്പു​ത്, ആ​ൻ​ഡ്രൂ ടൈ, ​മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.…

Read More

സിദ്ധരാമയ്യയുടെ മകനെതിരെ യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല; തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഏഴ് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള പുതിയ പട്ടികയില്‍ ബി. എസ് യെദ്യൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്രയുടെ പേരില്ല. ഇതോടെ വരുണ മണ്ഡലത്തില്‍ പ്രതീക്ഷിച്ച കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കാനിടയില്ലെന്ന് വ്യക്തമായി. രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര സിദ്ധരാമയ്യയാണ് വരുണയില്‍ ഇത്തവണ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്. ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ യെദ്യൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്ര വരുണയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ തന്‍റെ…

Read More

ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്: ശാരദക്കുട്ടി

ബാലപീഡനം നടത്തുന്നവരെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്നും അവരുടെ മാനസികനില പരിശോധിച്ച്‌ ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരികയാണ് വേണ്ടതെന്നും എഴുത്തുകാരിയും അദ്ധ്യാപികയുമായ ശാരദക്കുട്ടി ടീച്ചര്‍. വധശിക്ഷ ആള്‍ക്കൂട്ട മനസിനെ തൃപ്തിപ്പെടുത്തുന്ന ഒരു പാഴ്‌വേല മാത്രമാണ്. ഒരിക്കലും അതിനോട് യോജിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് രാഷ്ട്രപതി അനുമതി നല്‍കിയ വാര്‍ത്തയോട് ഫേസ്ബൂക്കിലൂടെ പ്രതികരിക്കുകയായിരുന്നു‍. ശാരദകുട്ടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം: ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്. ജയിലുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷയിൽ കഴിയുന്നവരെ…

Read More

മെയ് ദിന അവധിക്ക് നാട്ടിലെത്താൻ 19 സ്പെഷലുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി;15 സ്പെഷലുകളുമായി കേരള ആർടിസി.

ബെംഗളൂരു : ഈ വർഷം ചൊവ്വാഴ്ചയാണ് മെയ്ദിനം വരുന്നത് അതിന് തൊട്ടു മുൻപുള്ള തിങ്കളാഴ്ച അവധിയെടുക്കുകയാണ് എങ്കിൽ നാല് ദിവസം തുടർച്ചയായി വീട്ടിലിരിക്കാം. തൊട്ടു മുൻപുള്ള വെള്ളിയാഴ്ച ,ഏപ്രിൽ 27 നാട്ടിലേക്ക് വളരെയധികം തിരക്ക് പ്രതീക്ഷിക്കുന്നു, അന്നത്തെ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലുമായിക്കഴിഞ്ഞു. അതേ സമയം 19 സ്പെഷൽ സർവീസുകളാണ് കർണാടക ആർ ടി സി പ്രഖ്യാപിച്ചത്, ബുക്കിംഗും ആരംഭിച്ചു.കോട്ടയം (2), മൂന്നാർ (2), എറണാകുളം (4), തൃശൂർ (4), പാലക്കാട് (4), കോഴിക്കോട് (2) എന്നിങ്ങനെയാണ് സർവീസുകൾ. അതേ സമയം കേരള ആർ…

Read More

ഇത്തവണ ‘പഴങ്ങളുടെ രാജാവ്‌’ എത്താന്‍ അല്‍പ്പം വൈകും ….ലാല്‍ ബാഗിലെ ‘മാമ്പഴ മേള ‘ മേയ് രണ്ടാം വാരം പ്രതീക്ഷിക്കുന്നു …

ബെംഗലൂരു : മാമ്പഴ വിപണി ഉദ്യാന നഗരിയില്‍ ഉത്സവമാണ് …കണക്കനുസരിച്ച് വ്യത്യസ്ത തരം മാങ്ങകളുടെ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത് ഏപ്രില്‍ ആദ്യവാരം തന്നെയായിരുന്നു ..എന്നാല്‍ മാര്‍ക്കറ്റുകളില്‍ ഉദ്ദേശിച്ചത് പോലെ മാമ്പഴം എത്തി തുടങ്ങിയിട്ടില്ല …ഹോര്‍ട്ടികള്‍ച്ചറല്‍ വിഭാഗത്തിന്റെ പഠനങ്ങള്‍ അനുസരിച്ച് അടുത്ത മാസം ആദ്യ വാരത്തിലേക്ക് എത്തിയാല്‍ മാത്രമേ സീസണ്‍ ആരംഭിക്കുകയുള്ളൂവെന്നാണ്.. .കഴിഞ്ഞ വര്ഷം നീണ്ടു നിന്ന അപ്രതീക്ഷിത മഴയായിരുന്നു കായ്കളുടെ വിരിയല്‍ പ്രക്രിയയ്ക്ക് തടസ്സമായത് …!     എങ്കിലും കുറച്ചു തരം മാര്‍ക്കറ്റില്‍ ഭാഗികമായി എത്തിതുടങ്ങിയിട്ടുണ്ട്….ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം എത്തുന്നത് കോളാര്‍ ,ചിക്കബെല്ലാപൂര്‍…

Read More

ഓണത്തിന് നാട്ടിൽ പോകാൻ ഇന്ന് ട്രെയിൻ ടിക്കറ്റ് ഉറപ്പിക്കാം.

ബെംഗളൂരു :ആഗസ്റ്റ്‌ 25 ന് ആണ് തിരുവോണം, അതിന് മുൻപേ തന്നെ നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ട്രെയിൻ ടിക്കറ്റ് ഇന്നുറപ്പിക്കാം. ഓണത്തിരക്ക് തുടങ്ങുന്ന ആഗസ്റ്റ് 22 ന് നാട്ടിലേക്ക് പോകേണ്ടവർക്ക് ടിക്കറ്റ് റിസർവേഷൻ ഇന്നാരംഭിക്കും. അതേസമയം 22 ന് വലിയ പെരുന്നാൾ ആയതിനാൽ 21നും നാട്ടിലേക്ക് വലിയ തിരക്ക് പ്രതീക്ഷിക്കാം. ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിതിടുകയാണെങ്കിൽ സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിൽ നിന്ന് രക്ഷപ്പെടാം. കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താനുള്ള മാർഗ്ഗം തീവണ്ടിയാണ്.

Read More

കോര്‍പ്പറേറ്റ് ഭീമന്മാരുടെ കീഴില്‍ കൊഴുക്കുന്ന ആതുരാലയങ്ങള്‍…! പരമോന്നത നീതി പീഠത്തിന്റെ കണ്ടെത്തലിനും ഇവിടെ പുല്ലുവില ,നഴ്സുമാരുടെ ഈറ്റില്ലമായ ‘ഉദ്യാന നഗരിയിലെ’ സ്വകാര്യ ആശുപത്രികളിലെ അടിസ്ഥാന ശമ്പളം ദയനീയം തന്നെ, സംഘടനയ്ക്കും വേരുറപ്പിക്കാന്‍ കഴിയുന്നില്ല… ഇവിടെയും വേണ്ടെ നിയമ നിര്‍മ്മാണം…?

ബെംഗലൂരു : ഒരു അഞ്ചുവര്‍ഷം മുന്പ് വരെ ഉദ്യാന നഗരിയിലെ നഴ്സിംഗ് കോളേജുകളുടെ എണ്ണമൊന്നു പരിശോധിച്ച് നോക്കിയാല്‍ ഒരു പക്ഷേ കൃത്യമായ ഒരു എണ്ണം കൈക്കൊള്ളുക പ്രയാസമായിരുന്നു …പെട്ടികട പോലെ മുളച്ചു പോന്തിയിരുന്ന പ്രൊഫഷണല്‍ കോളേജുകള്‍ അത്രമാത്രം ഈ നഗരത്തില്‍ നിലനിന്നിരുന്നു ..എന്തിനു ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിന്റെ അംഗീകാരം പോലും ചില കോളേജുകള്‍ക്ക് ലഭിചിരുന്നോ എന്ന് സംശയിക്കണം …മാന്യമായ ഒരു തൊഴില്‍ സ്വപ്നം കണ്ടു , അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലെ അവസരങ്ങള്‍ പൊലിപ്പിച്ചു കാട്ടി , ഒരിക്കലും അപ്രത്യക്ഷമാവാത്ത ജോലിയെന്നോക്കെയുള്ള മോഹ വാഗ്ദാനങ്ങള്‍ നല്‍കി…

Read More

രണ്ടും കല്‍പ്പിച്ചു മുന്നിട്ടറിങ്ങിയ നഴ്സുമാര്‍ ‘നിശബ്ദ വിപ്ലവം’ തീര്‍ക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുതുക്കിയ ശമ്പള വര്‍ദ്ധനവിന്റെ വിജ്ഞാപനമിറക്കി തടിയൂരി സര്‍ക്കാര്‍ ….ഇന്ന് നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു ..പുതുക്കിയ വേതനം ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് …മാലഖാമാരെ …ഇത് തീര്‍ത്തും നിങ്ങളുടെ വിജയം ….!!

തിരുവനന്തപുരം :അര്‍ഹിക്കുന്ന വേതന വര്‍ദ്ധനവ് തടഞ്ഞു വെച്ച് സര്‍ക്കാരും മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്നു ഇത്രയും കാലം നടത്തിവന്ന ഇരട്ടത്താപ്പിനെ കയ്യും മെയ്യുയുപയോഗിച്ചു നേരിട്ട നഴ്സുമാര്‍ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍ ..! സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി ..നിലവില്‍ 8975 /- ലഭിക്കുന്ന നേഴ്സുമാര്‍ക്ക് 20000/- അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട് ..ഇതോടെ അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിച്ചു നഴ്സുമാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചതായി സംഘടന അറിയിച്ചു …   അടിസ്ഥാന ശമ്പളത്തില്‍ തന്നെ…

Read More

14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേ?- കമല്‍ഹാസന്‍

ചെന്നൈ: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിലെ പ്രായ പരിധിക്കെതിരെ കമല്‍ഹാസന്‍ രംഗത്ത്‍. 12 വരെയല്ല 16 വയസ് വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്നതിനുള്ള നിയമം കൊണ്ടു വരണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരോടും അനുകൂലികളോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടെയാണ് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്നും. 12 വയസുള്ളവരെ പോലെ തന്നെയാണ് ഈ പ്രായത്തിലുള്ള കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് ഈ നടപടിയെന്ന് തനിക്കറിയില്ലയെന്നും അദ്ദേഹം…

Read More

സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്മെന്‍റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ സാഹചര്യവും സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ രംഗത്തെത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ദളിതരെ പ്രധാനമന്ത്രി അപമാനിക്കുകയാണെന്നും സമൂഹത്തില്‍ ദളിതര്‍ അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ചേരുന്ന…

Read More
Click Here to Follow Us