ക്രി​സ് ഗെ​യ്ൽ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ വീ​ഴ്ത്തി.

ന്യൂ​ഡ​ൽ​ഹി: ക്രി​സ് ഗെ​യ്ൽ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ വീ​ഴ്ത്തി. നാ​ലു റ​ണ്‍​സി​നാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ വി​ജ​യം. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​രു​ന്ന 17 റ​ണ്‍​സ് നേ​ടാ​ൻ ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ഋ​ഷ​ഭ് പ​ന്തി​നു ക​ഴി​ഞ്ഞി​ല്ല. ജ​യി​ക്കാ​ൻ അ​ഞ്ചു റ​ണ്‍​സ് ആ​വ​ശ്യ​മാ​യി​രു​ന്ന അ​വ​സാ​ന പ​ന്തി​ൽ പ​ന്ത് (57) പു​റ​ത്താ​യി.

പൃ​ഥ്വി ഷാ(22), ​രാ​ഹു​ൽ തെ​വാ​ട്ടി​യ (24) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഡ​ൽ​ഹി നി​ര​യി​ൽ പൊ​രു​താ​നെ​ങ്കി​ലും ശ്ര​മി​ച്ച​ത്. പ​ഞ്ചാ​ബി​നാ​യി അ​ങ്കി​ത് ര​ജ്പു​ത്, ആ​ൻ​ഡ്രൂ ടൈ, ​മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. ആ​ദ്യം ബാ​റ്റു ചെ​യ്ത പ​ഞ്ചാ​ബ് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 143 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണു പ​ഞ്ചാ​ബി​നെ വ​ൻ സ്കോ​ർ നേ​ടു​ന്ന​തി​ൽ​നി​ന്നു ത​ട​ഞ്ഞ​ത്.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

34 റ​ണ്‍​സ് നേ​ടി​യ ക​രു​ണ്‍ നാ​യ​ർ കിം​ഗ്സ് ഇ​ല​വ​ൻ ടോ​പ് സ്കോ​റ​റാ​യി. കെ.​എ​ൽ. രാ​ഹു​ൽ(23), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(21), ഡേ​വി​ഡ് മി​ല്ല​ർ(26) എ​ന്നി​വ​ർ പ​ഞ്ചാ​ബി​നാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച വ​ച്ചു. വെ​റ്റ​റ​ൻ​താ​രം യു​വ​രാ​ജ് സിം​ഗി​നു 14 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.ആ​ദ്യ​മാ​യി ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നെ​ത്തി​യ ലി​യാം പ്ല​ങ്ക​റ്റ് ഡ​ൽ​ഹി​ക്കാ​യി 17 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ട്ര​ൻ​റ് ബോ​ൾ​ട്ട്, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​ർ ര​ണ്ടും ഡാ​നി​യ​ൽ ക്രി​സ്റ്റ്യ​ൻ ഒ​ന്നും വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ്

കിംഗ്സ് ഇലവൻ 6 5 1 0 10
സൂപ്പർ കിംഗ്സ് 5 4 1 0 8
നൈറ്റ്‌റൈഡേഴ്സ് 6 3 3 0 6
സൺറൈസേഴ്സ് 5 3 2 0 6
രാജസ്ഥാൻ റോയല്‌സ് 6 3 3 0 6
റോയൽ ചലഞ്ചേഴ്സ് 5 2 3 0 4
മുംബൈ ഇന്ത്യൻസ് 5 1 4 0 2
ഡെയർ ഡെവിൾസ് 6 1 5 0 2

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us