ബെംഗളൂരു: മണ്ഡ്യയിൽ മൽസരിക്കാൻ മുൻ മന്ത്രി കൂടിയായ അംബരീഷ് തയാറാകാത്തതോടെ മുൻ എംഎൽഎ എച്ച്.ബി രാമുവിനെ കോൺഗ്രസ് പരിഗണിക്കാനുള്ള സാധ്യത ഏറുകയാണ്.കോൺഗ്രസ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും ഇന്നലെയും ബി ഫോം ഏറ്റുവാങ്ങാൻ അദ്ദേഹം തയാറായില്ല. വിവിധ നേതാക്കൾ ചർച്ച നടത്തിയെങ്കിലും, മൽസരിക്കുന്നില്ലെന്ന നിലപാടിൽ അംബരീഷ് ഉറച്ചു നിൽക്കുന്നതായാണ് സൂചന.അദ്ദേഹത്തിനു മൽസരിക്കാൻ താൽപര്യമില്ലെന്ന കാര്യം അടുത്ത അനുയായിയായ അമരാവതി ചന്ദ്രശേഖറാണ് പുറത്തുവിട്ടത്.മുഖ്യമന്ത്രി സിദ്ധരാമയ്യയോടുള്ള പിണക്കമാണ് കടുത്ത നിലപാടിനു പിന്നിൽ.എന്നാൽ അംബരീഷിന്റെ ആരോഗ്യ പ്രശ്നങ്ങളാണ് യഥാർഥ കാരണമെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചിരുന്നു.
Read MoreMonth: April 2018
വർണവിസ്മയമായി സര്‍ഗധാരയുടെ വർണ്ണലയം
ബെംഗളൂരു : സര്‍ഗധാര സംഘടിപ്പിച്ച ‘വര്‍ണലയം’ ജാലഹള്ളി നോര്‍ത്ത് വെസ്റ്റ് കേരളസമാജം ഹാളില്‍ നടന്നു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഉപാസന, ചിത്രകാരനും സിനിമാ സംവിധായകനുമായ ദീപേഷ്, ഗായകന്‍ അകലൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ ചിത്രരചനാമത്സരം, കവിത, മലയാള ഗാനാലാപനം എന്നിവ വർണ്ണലയം പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ചു. ചിത്രരചനാമത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, ശാന്തമേനോൻ, കെ കൃഷ്ണകുമാർ, ശശീന്ദ്ര വർമ്മ, അനിതാ പ്രേംകുമാർ, ലതാ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Read Moreഅധികാരത്തില്‍ വന്നാല്‍ കുഡ്‌ലു മാലിന്യ പ്ലാന്റ് അടച്ചുപൂട്ടും: രാജീവ് ചന്ദ്രശേഖർ എംപി
ബെംഗളൂരു : ബിജെപി അധികാരത്തിൽ വന്നാൽ കുഡ്‌ലു ഗേറ്റിലെ മാലിന്യസംസ്കരണ കേന്ദ്രം അടച്ചുപൂട്ടുമെന്നു രാജീവ് ചന്ദ്രശേഖർ എംപി. കർണാടക കംപോസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റ് പരിസ്ഥിതിയെയും പ്രദേശവാസികളുടെ ആരോഗ്യത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കുഡ്‌ലു ഗേറ്റ്, ഹൊസപാളയ, എച്ച്എസ്ആർ ലേഔട്ട്, സോമസുന്ദരപാളയ എന്നിവിടങ്ങളിലെ വിവിധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു.
Read Moreസ്റ്റേജിൽ ലൈവായി തല മൊട്ടയടിച്ച് രമേഷ് പിഷാരടി!വീഡിയോ കാണാം.
റേറ്റിംഗ് കൂട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന കൂട്ടത്തില്‍ ആണ് ലോക മാധ്യമങ്ങള്‍,ഇന്ത്യന്‍ മാധ്യമങ്ങളും ഒട്ടും പുറകിലല്ല.കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്തമായ പരിപാടികള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് വളരെ പെട്ടെന്ന് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ഒരു ചാനെല്‍ ആണ് ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തില്‍ ഉള്ള ഫ്ലോവേര്സ് ടി വി. ഫ്ലോവേര്സ് ടി വി ചാനലിന്റെ ഒരു ലൈവ് സ്റ്റേജ് ഷോയില്‍ ആണ് മലയാളത്തിലെ മിമിക്രി വേദികളിലെ സ്ഥിര സാന്നിധ്യവും ബഡായി ബംഗ്ലാവ് പോലുള്ള പരിപാടിയുടെ അവതാരകനും ആയ രമേഷ് പിഷാരടി യുടെ മുടി പൂര്‍ണമായും നീക്കം ചെയ്തത്,സിനിമ…
Read Moreസിദ്ധരാമയ്യ നൽകിയ സത്യവാങ്മൂലത്തിൽ വ്യാജ വിവരം? പത്രിക തള്ളാന്‍ ആവശ്യപെട്ട് ബി ജെ പി.
ബെംഗളൂരു : മൈസൂരുവിലെ ചാമുണ്ഡേശ്വരിയിൽ പത്രിക സമർപ്പിച്ചപ്പോൾ, മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ സത്യവാങ്മൂലത്തിൽ, സമൂഹമാധ്യമ അക്കൗണ്ടുകൾ ഇല്ലെന്നു വ്യാജവിവരം നൽകിയെന്നും, പത്രിക തള്ളണമെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിനു നേരെ ഇല്ലെന്ന് അർഥം വരുന്ന ‘നിൽ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം പേരിൽ ട്വിറ്റർ, ഫെയ്സ് ബുക് അക്കൗണ്ടുകളുള്ള സിദ്ധരാമയ്യ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്നാണു തിരഞ്ഞെടുപ്പു കമ്മിഷനിൽ ബിജെപിയുടെ അരോപണം. 2013ൽ മുഖ്യമന്ത്രിയായപ്പോൾ മുതൽ മുഖ്യമന്ത്രിയുടെ പേരിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ സജീവമാണ്. സിദ്ധരാമയ്യയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് പിന്നെ ആരാണ്…
Read Moreസീറ്റ് കിട്ടാത്തവരുടെ കൂടുമാറല്‍ തുടരുന്നു;ബിജെപി മുൻ എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേർന്നു;ബിജെപി മുൻ എംഎൽഎ രേവുനായിക് ബലമഗി ദളിൽ
ബെംഗളൂരു: ബിജെപിയിൽ വിമത ശബ്ദമേറുന്നു. കലബുറഗി റൂറൽ നിന്നുള്ള ബിജെപി മുൻ എംഎൽഎ രേവുനായിക് ബലമഗി ദളിൽ ചേർന്നു. ശിവമൊഗ്ഗയിലെ സാഗറിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി മുൻ എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേർന്നു. കലബുറഗിയിൽ നിന്ന് അഞ്ചു തവണ എംഎൽഎയായിരുന്ന രേവുനായിക് ബലമഗി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോടു പരാജയപ്പെട്ടിരുന്നു. സത്യസന്ധരായ പ്രവർത്തകരെ മാറ്റി നിർത്തി ഇക്കുറി ബിജെപി ക്രിമിനലുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാഗറിൽ കോൺഗ്രസിനായി മൽസരിക്കുന്ന ബന്ധു കൂടിയായ കാഗോഡ് തിമ്മപ്പയ്ക്ക് പിന്തുണ നൽകുമെന്ന്…
Read Moreകർണാടക മലയാളി കോൺഗ്രസ് സെൽ ബെംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റി യോഗം
ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ് സെൽ ബെംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റി യോഗം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലിന്റോ കുര്യൻ, അഡ്വ. മാത്യു, പ്രേംദാസ്, ടോണി, അടൂർ രാധാകൃഷ്ണൻ, ചാർളി, നഹാസ്, നാദിർഷ, മോഹൻ നായർ, രാജീവ്, ഷാജു, റോഷൻ, മീര എന്നിവർ പ്രസംഗിച്ചു.
Read Moreഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍
ജയ്പൂര്‍: മുംബൈക്കെതിരായ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍. ബംഗളൂരു നായകന്‍ വിരാട് കോലിയെ മറികടന്നാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചുപിടിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്‍റെ പേരിലുള്ളത്. അഞ്ച് കളികളില്‍ 231 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലി തന്നെയാണ് രണ്ടാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ കോലിയടക്കമുള്ളവര്‍ സഞ്ജുവിനെ മറികടക്കാന്‍ സാധ്യതയുണ്ട്. 230 റണ്‍സുമായി ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യാംസണ്‍…
Read Moreകേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ടെക്ക് വധഭീഷണി;സംഭവം വാഹനാപകടത്തിന് ഒരാഴ്ചക്ക് ശേഷം.
ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് ഫോണിലൂടെ അജ്ഞാതന്റെ വധഭീഷണി സന്ദേശം. വസതിയിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍ വന്നത്. അനന്ത് കുമാറിന്റെ ഭാര്യയായിരുന്നു ഈ ഫോണ്‍ എടുത്തത്. വിളിച്ചയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും തന്നെക്കുറിച്ച് അന്വേഷിച്ച ശേഷം ഫോണ്‍ വച്ചെന്നും അനന്ത് കുമാറിന്റെ ഭാര്യ പറഞ്ഞു. തുടര്‍ന്ന് രണ്ടുവട്ടം കൂടി ഇയാള്‍ വിളിച്ചു. മൂന്നാമത്തെ തവണ അനന്ത് കുമാറാണ് ഫോണ്‍ എടുത്തത്. വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി അനന്ത് കുമാര്‍ പറഞ്ഞു. “വലിയ…
Read Moreപുതിയ വോയ്‌സ് മെസേജ് റെക്കോഡിങ് ഫീച്ചറുമായി വാട്‌സാപ്പ്
വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്. നിലവില്‍ വാട്‌സാപ്പില്‍ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുകയുള്ളു. ഇതിനിടെ എപ്പോഴെങ്കിലും കൈ തെറ്റുകയോ മറ്റോ ചെയ്താല്‍ അതുവരെ റെക്കോഡ് ചെയ്തത് മുഴുവന്‍ ഡിലീറ്റ് ആയി പോകും.ഇതിന് പരിഹരമായാണ് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ഓഡിയോ ലോക് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തു തന്നെ അവതരിപ്പിക്കുന്ന ഈ ഫീച്ചര്‍ പ്രകാരം മൈക്ക് ബട്ടണില്‍ 0.5 സെക്കന്റ് ഞെക്കിപിടിച്ചാല്‍ സ്‌വൈപ്പ് ചെയ്താല്‍ ലോക്കാകുമെന്ന…
Read More