പുതിയ വോയ്‌സ് മെസേജ് റെക്കോഡിങ് ഫീച്ചറുമായി വാട്‌സാപ്പ്

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്.

നിലവില്‍ വാട്‌സാപ്പില്‍ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുകയുള്ളു. ഇതിനിടെ എപ്പോഴെങ്കിലും കൈ തെറ്റുകയോ മറ്റോ ചെയ്താല്‍ അതുവരെ റെക്കോഡ് ചെയ്തത് മുഴുവന്‍ ഡിലീറ്റ് ആയി പോകും.ഇതിന് പരിഹരമായാണ് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ഓഡിയോ ലോക് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

അടുത്തു തന്നെ അവതരിപ്പിക്കുന്ന ഈ ഫീച്ചര്‍ പ്രകാരം മൈക്ക് ബട്ടണില്‍ 0.5 സെക്കന്റ് ഞെക്കിപിടിച്ചാല്‍ സ്‌വൈപ്പ് ചെയ്താല്‍ ലോക്കാകുമെന്ന സന്ദേശം വരും. അതുപ്രകാരം ലോക്ക് ചെയ്താല്‍ പിന്നീട് കാന്‍സല്‍ ചെയ്യുകയോ സെന്‍ഡ് ചെയ്യുകയോ ചെയ്യും വരെ ആപ്ലിക്കേഷന്‍ ശബ്ദങ്ങള്‍ റെക്കോഡു ചെയ്തുകൊണ്ടേയിരിക്കുന്നതാണ് പുതിയ ഫീച്ചര്‍.

ഒറ്റനോട്ടത്തില്‍ കൊള്ളാമെന്നു തോന്നുമെങ്കിലും ഈ പരീക്ഷണം അവര്‍ക്ക് തന്നെ പാരയാകാനാണ് സാധ്യത. നമ്മള്‍ പോലുമറിയാതെ സംഭാഷണങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയക്കാനുള്ള സാധ്യതയാണ് ഈ ഫീച്ചറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചക്ക് ഈ ഫീച്ചര്‍ വഴിവെക്കുമെന്ന് ഉറപ്പിക്കാം. വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കി സ്വയം കുഴി തോണ്ടാന്‍ ആരും ആഗ്രഹിക്കാത്തതിനാല്‍ വാട്‌സാപ്പിന്‍റെ ഈ ഫീച്ചര്‍ അപ്‌ഡേഷന്‍ പരാജയമാകാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts