കേരളത്തിൽ പെട്രോളിനും ഡീസലിനും കത്തുന്ന വില

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.22 രൂപയുമാണ്. 2013 സെപ്റ്റംബറിന് ശേഷം പെട്രോൾ വില ഈ നിലവാരത്തിലെത്തുന്നത് ആദ്യമായാണ്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക്‌ വില കൂടിയതാണു വിലക്കയറ്റത്തിനു പിന്നില്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്‌. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത്‌ തവണയാണു എക്‌സൈസ്‌ തീരുവ കൂട്ടിയത്‌.

  കോഗ്നിസന്റിൽ വൻ പിരിച്ചുവിടൽ; 15,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും; ഐടി മേഖലയെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്

രാജ്യാന്തര വിപണിയിലെ വില വര്‍ധന പ്രമാണിച്ച്‌ എക്‌സൈസ്‌ തീരുവ കുറയ്‌ക്കണമെന്നു എണ്ണ മന്ത്രാലയം ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

അസംസ്‌കൃത എണ്ണവില ഉയര്‍ത്താനാണു സൗദി അറേബ്യയുടെ തീരുമാനം. രാജ്യാന്തര തലത്തില്‍ 2013നു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ്‌ എണ്ണവില. അസംസ്‌കൃത എണ്ണവില ദിവസവും ഉയരുന്നതിനാല്‍ രാജ്യത്തെ ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ
[masterslider id="10"]

Related posts