വിഡ്ഢിത്തം എഴുന്നള്ളിക്കുന്ന ബിജെപി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്

ന്യൂഡല്‍ഹി: വായ തുറന്നാല്‍ വിഡ്ഢിത്തം മാത്രം എഴുന്നള്ളിക്കുന്ന നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാഭാരത കാലത്തെ ഇന്റെര്‍നെറ്റ്, ഡാര്‍വിന്‍ തിയറി എന്നീ വിഷയങ്ങളില്‍ നേതാക്കള്‍ക്കുള്ള ‘ജ്ഞാനം’ വിവാദങ്ങള്‍ക്കിടയാക്കിയത് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കളെ മോദി വിമര്‍ശിച്ചത്.

പ്രശ്നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ ബുദ്ധിജീവികളും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്ക് ആവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്. ക്യാമറയുടെ മുന്നില്‍ തോന്നിയവാസം എഴുന്നള്ളിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് സ്വന്തം പ്രതിച്ഛായയ്ക്കൊപ്പം പാര്‍ട്ടിയുടെ പേരുമാണെന്ന കാര്യം മറക്കരുതെന്നും മോദി സൂചിപ്പിച്ചു.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ബിജെപി എംപിമാരുമായി നരേന്ദ്ര മോദി ആപ്പിലൂടെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts