സീറ്റ് കിട്ടാത്തവരുടെ കൂടുമാറല്‍ തുടരുന്നു;ബിജെപി മുൻ എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേർന്നു;ബിജെപി മുൻ എംഎൽഎ രേവുനായിക് ബലമഗി ദളിൽ

ബെംഗളൂരു: ബിജെപിയിൽ വിമത ശബ്ദമേറുന്നു. കലബുറഗി റൂറൽ നിന്നുള്ള ബിജെപി മുൻ എംഎൽഎ രേവുനായിക് ബലമഗി ദളിൽ ചേർന്നു. ശിവമൊഗ്ഗയിലെ സാഗറിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി മുൻ എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേർന്നു. കലബുറഗിയിൽ നിന്ന് അഞ്ചു തവണ എംഎൽഎയായിരുന്ന രേവുനായിക് ബലമഗി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോടു പരാജയപ്പെട്ടിരുന്നു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

സത്യസന്ധരായ പ്രവർത്തകരെ മാറ്റി നിർത്തി ഇക്കുറി ബിജെപി ക്രിമിനലുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാഗറിൽ കോൺഗ്രസിനായി മൽസരിക്കുന്ന ബന്ധു കൂടിയായ കാഗോഡ് തിമ്മപ്പയ്ക്ക് പിന്തുണ നൽകുമെന്ന് ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു. വിജയപുരയിലെ നാഗത്താനയിൽ ബിജെപി സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന വിത്തൽ ഡി. കടകദൊണ്ഡയ്ക്ക് കോൺഗ്രസ് ഇവിടെ സീറ്റ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts