മത്സരിക്കുന്നില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ് “റിബല്‍ സ്റ്റാര്‍”;ആധി മാറാതെ കോണ്‍ഗ്രസ്‌ നേതൃത്വം.

ബെംഗളൂരു: മണ്ഡ്യയിൽ മൽസരിക്കാൻ മുൻ മന്ത്രി കൂടിയായ അംബരീഷ് തയാറാകാത്തതോടെ   മുൻ എംഎൽഎ എച്ച്.ബി രാമുവിനെ കോൺഗ്രസ് പരിഗണിക്കാനുള്ള സാധ്യത ഏറുകയാണ്.കോൺഗ്രസ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും ഇന്നലെയും ബി ഫോം ഏറ്റുവാങ്ങാൻ അദ്ദേഹം തയാറായില്ല.

വിവിധ നേതാക്കൾ ചർച്ച നടത്തിയെങ്കിലും, മൽസരിക്കുന്നില്ലെന്ന നിലപാടിൽ അംബരീഷ് ഉറച്ചു നിൽക്കുന്നതായാണ് സൂചന.അദ്ദേഹത്തിനു മൽസരിക്കാൻ താൽപര്യമില്ലെന്ന കാര്യം അടുത്ത അനുയായിയായ അമരാവതി ചന്ദ്രശേഖറാണ് പുറത്തുവിട്ടത്.മുഖ്യമന്ത്രി സിദ്ധരാമയ്യയോടുള്ള പിണക്കമാണ് കടുത്ത നിലപാടിനു പിന്നിൽ.എന്നാൽ അംബരീഷിന്റെ ആരോഗ്യ പ്രശ്നങ്ങളാണ് യഥാർഥ കാരണമെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നമ്മ മെട്രോ ഇറങ്ങുന്നത് 500 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക്; ബെംഗളൂരുവിനെ അറിഞ്ഞ് വരാം 'ബന്നി നോ ടി'!
  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us