തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.22 രൂപയുമാണ്. 2013 സെപ്റ്റംബറിന് ശേഷം പെട്രോൾ വില ഈ നിലവാരത്തിലെത്തുന്നത് ആദ്യമായാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വില കൂടിയതാണു വിലക്കയറ്റത്തിനു പിന്നില്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത് തവണയാണു എക്‌സൈസ് തീരുവ കൂട്ടിയത്. രാജ്യാന്തര വിപണിയിലെ വില വര്‍ധന പ്രമാണിച്ച് എക്‌സൈസ് തീരുവ കുറയ്‌ക്കണമെന്നു എണ്ണ മന്ത്രാലയം ധനമന്ത്രി…
Read MoreMonth: April 2018
വിഡ്ഢിത്തം എഴുന്നള്ളിക്കുന്ന ബിജെപി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്
ന്യൂഡല്‍ഹി: വായ തുറന്നാല്‍ വിഡ്ഢിത്തം മാത്രം എഴുന്നള്ളിക്കുന്ന നേതാക്കള്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാഭാരത കാലത്തെ ഇന്റെര്‍നെറ്റ്, ഡാര്‍വിന്‍ തിയറി എന്നീ വിഷയങ്ങളില്‍ നേതാക്കള്‍ക്കുള്ള ‘ജ്ഞാനം’ വിവാദങ്ങള്‍ക്കിടയാക്കിയത് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കളെ മോദി വിമര്‍ശിച്ചത്. പ്രശ്നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ ബുദ്ധിജീവികളും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്ക് ആവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്. ക്യാമറയുടെ മുന്നില്‍ തോന്നിയവാസം എഴുന്നള്ളിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് സ്വന്തം പ്രതിച്ഛായയ്ക്കൊപ്പം പാര്‍ട്ടിയുടെ പേരുമാണെന്ന കാര്യം മറക്കരുതെന്നും മോദി സൂചിപ്പിച്ചു. ബിജെപി എംപിമാരുമായി നരേന്ദ്ര മോദി ആപ്പിലൂടെ…
Read Moreമോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. നദിയ മൊയ്തുവാണ് ചിത്രത്തിലെ നായിക. ഏറെ നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. പാര്‍വതി നായര്‍, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ‘യാത്ര തുടര്‍ന്നേ മതിയാവൂ! രക്ഷകന്‍റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും. ബിലീവ് മി… ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്’ മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ലാല്‍ കുറിച്ചു.
Read Moreകറങ്ങി തിരിഞ്ഞ് നടി പൂജാ ഗാന്ധി വിണ്ടും ജെഡിഎസിൽ എത്തി.
ബെംഗളൂരു: കന്നഡ നടി പൂജാ ഗാന്ധി വീണ്ടും ജനതാദളി(എസ്)ൽ. 2012ൽ ബി.എസ് യെഡിയൂരപ്പ കെജെപി രൂപീകരിച്ചപ്പോഴാണ് പൂജാഗാന്ധി ദളിൽ നിന്നു കൂറുമാറിയത്. തുടർന്ന് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ശ്രീരാമുലുവിന്റെ ബിഎസ്ആർ കോൺഗ്രസിനു വേണ്ടി റായ്ച്ചൂരിൽ മൽസരിച്ചിരുന്നു. കനത്ത പരാജയത്തെ തുടർന്നാണ് സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിന്നത്. ഇക്കുറി ദളിനായി ഒരിടത്തും മൽസരിക്കുന്നില്ലെങ്കിലും സംസ്ഥാനത്തുടനീളം പ്രചാരണത്തിന് ഇറങ്ങുമെന്നും പൂജ പറഞ്ഞു. രചിതാ റാം, നിഖിൽ കുമാരസ്വാമി, ശശി കുമാർ തുടങ്ങിയവരാണ് ദളിനായി പ്രചാരണ രംഗത്തുള്ള മറ്റു ചലച്ചിത്ര താരങ്ങൾ.
Read Moreമുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു.
മുംബൈ: മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. ശിവസേന നേതാവ് സച്ചിന്‍ സാവന്ത് ആണ് ഇന്നലെ രാത്രി ബൈക്കില്‍ എത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഗോകുല്‍ നഗറിലെ കാണ്ഡിവാലിയില്‍ ഞായറാഴ്ച എട്ടുമണിയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ നാലുതവണ സച്ചിനു നേരെ നിറയൊഴിച്ചതായി പൊലീസ് പറഞ്ഞു. നെഞ്ചിന് വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹരാഷ്ട്രയിലെ കുറാറില്‍ നിന്നുള്ള ശിവസേനയുടെ പ്രാദേശിക നേതാവാണ്…
Read Moreമീററ്റിലെ ജാഹിദ്പൂരില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു.
മീററ്റ്: മീററ്റിലെ ജാഹിദ്പൂരില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഒരു വിവാഹസംഘം അതുവഴി കടന്നുപോയ ശേഷമാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവാഹാഘോഷത്തിന്‍റെ ഭാഗമായി പടക്കങ്ങളും മറ്റുമുണ്ടായിരുന്നു. ഇതിലൊരു പടക്കം കുടിലിന് മുകളില്‍ വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമിറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്നാണ് തീ പടരാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസാണ് തീയണക്കാന്‍ ശ്രമം ആരംഭിച്ചത്. ആര്‍ക്കും പരിക്കേറ്റതായി…
Read Moreസിദ്ധരാമയ്യയും-യെദിയൂരപ്പയും നേർക്കു നേർ? താരപ്പോരാട്ടത്തിന് കാതോർത്ത് ബദാമി.
ബെംഗളൂരു :ഉത്തര കർണാടകയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ബദാമി. എന്നാൽ കർണാടക തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുകയാണ് ബദാമിക്ക്. തന്റെ സ്ഥിരം തട്ടകമായ ചാമുണ്ഡേശ്വരിയിൽ തെരഞ്ഞെടുപ്പിന് നിൽക്കാൻ തന്നെയായിരുന്നു സിദ്ധരാമയ്യയുടെ ആദ്യ തീരുമാനം എന്നാൽ അവിടെ ജനതാദളളിലായിരുന്ന കാലത്ത് തന്റെ പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന ജി.ടി. ദേവഗൗഡയാണ് സിദ്ധരാമയ്യയുടെ എതിരാളി. അത്ര ശക്തനല്ലാത്ത ഒരു സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപി സിദ്ധരാമയ്യയെ തോൽപ്പിക്കാൻ എത് വിധേനയും ശ്രമിക്കും എന്നതും മറ്റൊരു മണ്ഡലം തേടുന്നതിലേക്ക് സിദ്ധരാമയ്യയെ നയിച്ചു. കഴിഞ്ഞ വർഷം ജയിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയാവേണ്ടിയിരുന്ന…
Read Moreമകന്റെ കയ്യിലിരുപ്പ് മോശമായിട്ടും ക്ലൈമാക്സിൽ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടം പിടിച്ച് എൻ എ ഹാരിസ്.
ബെംഗളൂരു : മുകുൾ വാസ്നിക്ക് ഒപ്പിട്ട അവസാന സ്ഥാനാർത്ഥി പട്ടിക വരുന്നത് വരെ ബെംഗളൂരു നഗരത്തിലെ ശാന്തിനഗർ മണ്ഡലം ഉദ്യോഗത്തിന്റെ മുൾമുനയിലായിരുന്നു. സിറ്റിംഗ് എംഎൽഎയും കോൺഗ്രസ് നേതാവും മലയാളിയുമായ ഹാരിസിന് ടിക്കറ്റ് കിട്ടുമോ എന്നത് തന്നെയായിരുന്നു വിഷയം.എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ കാർ മേഘങ്ങൾ നീങ്ങി അവസാന ലിസ്റ്റിൽ ഒരു വിധം കയറിപ്പറ്റാൻ ഹാരിസിന് കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് എം എൽ എ ഹാരിസിന്റെ മകൻ മുഹമ്മദ് നിലാപാട് തന്നെ ക്രൂരമായി മർദ്ദിച്ചു എന്നു പറഞ്ഞ് ഒരു യുവാവ് പോലീസിൽ പരാതി നൽകുന്നത്. നഗരത്തിലെ…
Read Moreചുട്ടുപൊള്ളുന്ന വെയിലില്‍ 170 കിലോമീറ്റര്‍ താണ്ടി ‘നടപ്പ് സമരത്തിന്’ നഴ്സുമാര്‍ , അര്‍ഹിക്കുന്ന നീതി നേടിയെടുക്കാന്‍ മാലാഖമാര്‍ക്ക് ഇതല്ലാതെ മറ്റു വഴികളില്ല , കാല്‍ നടയായുള്ള സമരം 24 നു ചേര്‍ത്തലയില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് …സമരം തകര്‍ക്കാന്‍ രഹസ്യ നീക്കങ്ങളുമായി ആശുപത്രി മുതലാളിമാര്‍
തിരുവനന്തപുരം : സെക്രട്ടറിയെറ്റിനു മുന്‍പിലെ കുതിയിരിപ്പ് സമരം പിന്‍വലിച്ചു ലോകം മുഴുവന്‍ വാര്‍ത്തയയെക്കാവുന്ന ഒരു ഐതിഹാസിക സമരത്തിന് മാലാഖമാര്‍ ഒരുങ്ങി കഴിഞ്ഞു ..യു എന്‍ എയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന കാല്‍നടയായുള്ള സമരം ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരത്തെയ്ക്ക് 170 ഓളം കിലോമീറ്റര്‍ താണ്ടിയെന്നത് ചരിത്രത്തില്‍ തന്നെയാവും ഇടം പിടിക്കാന്‍ പോവുന്നത് ..പതിനായിരത്തോളം യുവതികളാണു അര്‍ഹിക്കുന്ന തങ്ങളുടെ ശമ്പളവര്‍ദ്ധനവിനു വേണ്ടി ഈ സഹനമുറയ്ക്ക് ഒരുങ്ങികഴിഞ്ഞിരിക്കുന്നത് …തികച്ചും സമാധാനപരമായി തുടക്കമിടുന്ന യാത്രയില്‍ രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്കുള്ളില്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയും , മൊബൈല്‍ ടോയ്‌ലറ്റും ബാത്ത് റൂം…
Read Moreഐ പി എല്‍ :ഹൈദരാബാദിനെതിരെ ചെന്നൈക്ക് നാലു റണ്‍സ് വിജയം , പോയിന്റ് ടേബിളില്‍ ‘സൂപ്പര്‍ ‘ കിംഗ്സ് …
ഹൈദരാബാദ് : ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പോരാട്ടത്തിനും ,യൂസഫ് പത്താന്റെ കൂറ്റന്‍ അടികള്‍ക്കും ചെന്നൈ സ്കോര്‍ മറികടക്കാന്‍ കഴിഞ്ഞില്ല..ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത ഓവറില്‍ മൂന്ന്‍ വിക്കറ്റിനു 182 റണ്‍സ് നേടി …27 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച അമ്പാടി റായിഡുവിന്റെ പ്രകടനമാണ് മികച്ച സ്കോറില്‍ അവരെ എത്തിച്ചത് …മൂന്നാം വിക്കറ്റില്‍ സുരേഷ് റെയ്ന – റായിഡു സഖ്യം നേടിയ 112 റണ്‍സ് ചെന്നൈ ടോട്ടലിനു നട്ടെല്ലായി …റെയ്ന 54 റണ്‍സ് നേടി…അവസാന ഓവറില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ക്യാപ്റ്റന്‍…
Read More