നീണ്ട 40 വര്‍ഷമായി തുടരുന്ന വിവാദം ;ഉത്തര കര്‍ണാടകയിലെ കര്‍ഷകരുടെ കണ്ണീരു തുടക്കാന്‍ ഉള്ള ഈ അവസരം മോഡി മുതലെടുക്കുമോ ?പ്രധാനമന്ത്രിയുടെ ഇടപെടലും കാത്തു ഒരു സംസ്ഥാനം മുഴുവന്‍ പ്രാര്‍ത്ഥനയില്‍.

ബെന്ഗ ളൂര്: 40 വര്ഷം പഴക്കമുള്ള വിഷയം ബെളഗാവി ഖാനപുര്‍ദേഗാവിലെ പശ്ചിമ ഘട്ട മേഖലയില്‍ ഉത്ഭവിച്ചു പടിഞ്ഞാറേക്ക്‌ ഒഴുകുന്ന നദി ആണ് മഹാദേയി (മാദേയി-ഗോവയില്‍ മണ്ടോവി എന്നും അറിയപ്പെടുന്നു) 35 KM കര്‍ണാടകയിലൂടെയും 85 KM ഗോവയിലൂടെയും ഒഴുകി ഈ നദി അറബിക്കടലില്‍ ചേരുന്നു.2032 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മൊത്തം വൃഷ്ടി പ്രദേശത്തില്‍ കര്‍ണാടകയുടെതു 375 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.ഇതില്‍ നിന്നും 7.56 ടി എം സി ജലം കലസ–ബണ്ടൂരി തുടങ്ങിയ കനാലുകളിലൂടെ തിരിച്ചു വിട്ടു മാലപ്രഭ അണക്കെട്ടില്‍ സംഭരിക്കുക എന്നതാണ് പദ്ധതി.ഈ കനാലുകള്‍ പിന്നീടു ഖനാപൂരിലെ കനകുമ്പി ഗ്രാമത്തില്‍ വച്ചു വീണ്ടും മഹാദേയി നദിയുമായി കൂടിച്ചേരും.

ഹുബ്ബള്ളി ധാര്‍വാട് എന്നീ സ്ഥലങ്ങള്‍ക്ക് പുറമേ നരഗുണ്ട്,നാവല്ഗുണ്ട്, ബദാമി,റോണ്‍,ഗദഗ് തുടങ്ങിയ മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ ഉപകാരം നല്‍കുന്നത് ആണ് പദ്ധതി.

1976 ആരംഭിച്ചത് ആണ് ഈ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പക്ഷെ ആസൂത്രണം ആരംഭിച്ചത് 2001 ല്‍ മാത്രമാണ്.

പദ്ധതിയെ ഗോവ എതിര്‍ക്കുകയും 2002 ജൂലൈയില്‍ തര്‍ക്ക പരിഹാര ട്രൈബുനല്‍ രൂപീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

2002 സെപ്റ്റംബറില്‍ കേന്ദ്ര ജലമന്ത്രാലയം കര്‍ണാടക യുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി.

2010 നവംബര്‍ 22നു മഹാദേയി നദീജലതര്‍ക്കപരിഹാര ട്രൈബുനല്‍ രൂപീകരിച്ചു.

2015ഡിസംബര്‍ ഒന്നിന് 7.56 ടി എം സി ജലം അടിയന്തിരമായി വിട്ടുനല്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ട്രൈബുനല്‍ മുന്‍പാകെ കര്‍ണാടക ഹര്‍ജി സമര്‍പ്പിച്ചു.

രെയ്ത സേനെ,കലസ-ബണ്ടൂരി ഹോരട്ട സമന്യവ സമിതി,പത്രിവന മഠം എന്നിവയുടെ നേതൃത്വത്തില്‍ ഗദഗ്,നവല്‍ഗുണ്ട് എന്നീ താലൂകുകളില്‍ ഈ പദ്ധതിക്ക് വേണ്ടി ഒരു വര്‍ഷമായി പ്രക്ഷോപം തുടരുന്നു.വടക്കന്‍ കര്‍ണാടകയില്‍ ഈ വിഷയവുമായി ബന്ടപ്പെട്ടു നിരവധി ബന്ദുകളും ട്രെയിന്‍ തടയലുകളും നടന്നു.

ട്രിബുനലിനു പുറത്തു വിഷയം പരിഹരിക്കണമെങ്കില്‍ കര്‍ണാടക,ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സര്‍ക്കാരുകളിലെ പ്രധാന കക്ഷികളുടെ സമവായം വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

മഹാദേയി നദീതടം വരള്‍ച്ച ബാധിതമാണെന്നും നദി തിരിച്ചു വിട്ടാല്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെ തന്നെ ബാധിക്കും എന്നതാണ് ഗോവയുടെ നിലപാട്.

അന്തിമ വിധി പ്രതീക്ഷിക്കുന്നത് വരുന്ന ആഗസ്റ്റില്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us