ജയ്പൂര്‍ : ഓള്‍ റൌണ്ടര്‍ കൃഷ്ണപ്പ ഗൌതമിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ മുബൈക്കെതിരെ രാജസ്ഥാന്‍ ജയം പിടിച്ചെടുത്തു …നാല് ഫോറുകളും രണ്ടു സിക്സറുകളുമടക്കം ഗൌതം 11 പന്തില്‍ നേടിയ 33 റണ്‍സ് റണ്‍സ് ആയിരുന്നു തോല്‍വിയിലേക്ക് നീങ്ങികൊണ്ടിരുന്ന റോയല്‍സിനെ വിജയ തീരത്തെത്തിച്ചത് …ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി ….ഓപ്പണറായ വിന്‍ഡീസ് ബാറ്റ്സ്മാന്‍ എവിന്‍ ലൂയീസ് പൂജ്യത്തിനു പുറത്തായെങ്കിലും ഇഷാന്‍ കിഷന്‍ (52), സൂര്യ കുമാര്‍ യാദവ് (72) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് മാന്യമായ ടോട്ടല്‍ പടുത്തുയര്‍ത്തിയത് ..അവസാന…
Read MoreMonth: April 2018
ഗൌരി ലങ്കേഷ് വധം;പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി;പ്രതിയെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ കഴിയാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചു പോരുന്നു.
ബെന്ഗലൂരു : പ്രമാദമായ ഗൌരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി.ഗൌരി ലങ്കേഷിന്റെ വധത്തില്‍ പങ്കുണ്ട് എന്ന് കരുതുന്ന പ്രതി നവീന്‍ കുമാര്‍ നുണ പരിശോധനയില്‍ നിന്ന് പിന്‍വാങ്ങി. മുന്‍പ് നുണ പരിശോധനക്ക് സമ്മതമാണ് എന്ന് അറിയിച്ചിരുന്ന പ്രതി നവീന്‍ കുമാര്‍ ,ദിവസം അടുത്തതോടെ അഭിപ്രായം മാറ്റി.നുണ പരിശോധന നടത്താന്‍ കഴിയും എന്നാ പ്രതീക്ഷയുമായി ഗുജറാത്തിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച വണ്ടി കയറിയ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഈ ഇന്നത്തോടെ തിരിച്ചു വരും എന്ന് അറിയിച്ചു. കഴിഞ്ഞ 12 ന് തന്നെ പ്രതിയെ…
Read Moreവീണ്ടും റെക്കോര്‍ഡ്!തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 22 ദിവസം കൊണ്ട് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 34.39 കോടി രൂപ.
ബെംഗളൂരു : പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിച്ചെടുത്തതു കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ പണവും മദ്യവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 22 ദിവസം കൊണ്ട് കണക്കിൽപ്പെടാത്ത 34.39 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംസ്ഥാനത്ത് പലയിടങ്ങളിൽനിന്നായി പിടിച്ചെടുത്തത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13.42 കോടി രൂപയും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28.08 കോടി രൂപയുമാണ് ആകെ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന് ഇനിയും മൂന്നാഴ്ച ബാക്കിയുമുണ്ട്. 1.92 ലക്ഷം ലീറ്റർ വിദേശ മദ്യം ഉൾപ്പെടെ 9.02 കോടി രൂപയുടെ മദ്യവും പ്രഷർകുക്കർ, സാരി, ലാപ്ടോപ് ഉൾപ്പെടെ വോട്ടർമാരെ…
Read Moreകോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ലഭിച്ചില്ല,ബി ജെ പിയില്‍ ചേര്‍ന്ന സിറ്റിംഗ് എം.എല്‍.എക്ക് കയ്യോടെ സെറ്റ്!
ബെംഗളൂരു: കോൺഗ്രസ് നേതാവും ബെള്ളാരി റൂറലിൽ നിന്നുള്ള സിറ്റിങ് എംഎൽഎയുമായ എൻ.വൈ ഗോപാലകൃഷ്ണ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ് ഗോപാലകൃഷ്ണയെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്. ബിജെപിയുടെ മൂന്നാം ലിസ്റ്റിൽ ബെള്ളാരിയിലെ തന്നെ കുഡ്‍ലിഗി സംവരണ മണ്ഡലത്തിൽ ഗോപാല കൃഷ്ണയ്ക്ക് സീറ്റ് നൽകിയിട്ടുണ്ട്. ബെള്ളാരി റൂറലിൽ ഗോപാലകൃഷ്ണയ്ക്കു കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല. നാഗേന്ദ്രയാണിവിടെ കോൺഗ്രസ് സ്ഥാനാർഥി.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംചെയ്തയാൾക്ക് 10 വർഷം തടവ്
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചയാൾക്ക് 10 വർഷം ജയിൽശിക്ഷ. പതിനാലുകാരിയെ സയിദ് മുസമ്മിലിൻ(28) എന്നയാൾ ബലമായി വിവാഹം കഴിച്ചതായി പതിനാറുകാരനായ സഹോദരൻ നൽകിയ പരാതിയെതുടർന്നാണു പ്രത്യേക കോടതി ജഡ്ജി വനമാല യാദവ് ശിക്ഷിച്ചത്. വിവാഹത്തിന് ഇടനില നിന്ന അഷ്റഫ് പാഷയ്ക്ക് 40 ദിവസത്തെ ജയിൽശിക്ഷയും വിധിച്ചു. 2015ൽ നൽകിയ പരാതിയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ അനുസരിച്ചാണ് കേസെടുത്തത്. പരാതി നൽകിയതു മുതൽ പെൺകുട്ടിയും സഹോദരനും കുടുംബാംഗങ്ങളും ഒളിവിലാണ്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ മുസമ്മിലുമായി 2014ൽ നടന്ന വിവാഹം സഹോദരനിൽ…
Read More‘ഡിവില്ലിയെഴ്സ് കൊടുങ്കാറ്റായി ..’ ഡല്‍ഹിക്കെതിരെ ബാംഗ്ളൂരിനു ആറു വിക്കറ്റ് ജയം …
ബെംഗലൂരു : നേരിട്ട പന്തുകള്‍ 39 ,അടിച്ചു കൂട്ടിയത് 90 റണ്‍സ് ..അഞ്ചു കൂറ്റന്‍ സിക്സറുകള്‍ , പത്തു ബൌണ്ടറി …! റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൌണ്ടില്‍ ഇന്നലെ കാണികള്‍ക്ക് എ ബി ഡി ഒരുക്കിയത് ഒന്നാന്തരം ബാറ്റിംഗ് വിരുന്നായിരുന്നു …ഡല്‍ഹിയുടെ മാന്യമായ ടോട്ടലായ 174 റണ്‍സ് എന്നത് പന്ത്രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ആര്‍ സി ബി മറികടന്നു …! ക്യാപ്റ്റന്‍ കൊഹ്‌ലി 30 റണ്‍സ് നേടി പുറത്തായി … ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ്…
Read Moreബിജെപിയുടെ മൂന്നാംസ്ഥാനാര്‍ഥി ലിസ്റ്റ് പുറത്ത്;സിദ്ധരാമയ്യയുടെ മകനെതിരെ യെദിയൂരപ്പയുടെ മകന്‍ വരുണയില്‍?
ബെംഗളൂരു: ബിജെപിയുടെ മൂന്നാം ലിസ്റ്റിൽ 59 പേർ. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്കെതിരെ മൈസൂരുവിലെ വരുണയിൽ യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്രയെ മൽസരിപ്പിക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, മൂന്നാം ലിസ്റ്റിലും അദ്ദേഹത്തിന്റെ പേര് ഇടം കണ്ടില്ല. ബെള്ളാരിയിലെ ഖനി പ്രഭുവായ ജി.ജനാർദ്ദന റെഡ്ഡിയുടെ സഹോദരൻ കരുണാകര റെഡ്ഡിക്ക് ഹാരപ്പനഹള്ളി സീറ്റ് നീക്കിവച്ചിട്ടുണ്ട്. മറ്റൊരു സഹോദരനായ ജി.സോമശേഖര റെഡ്ഡിക്ക് നേരത്തെ ബെള്ളാരി സിറ്റി സീറ്റ് നൽകിയിരുന്നു. ആദ്യ രണ്ടു ലിസ്റ്റിലായി 154 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിൽ ഇനിയും 11 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിക്കാനുള്ളത്. സിദ്ധരാമയ്യ…
Read Moreയശ്വന്ത് സിൻഹ ബിജെപി വിട്ടു;വാജ്പേയി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സിൻഹയുടെ മകൻ ഇപ്പോഴും മന്ത്രിസഭയിൽ.
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ ബിജെപി വിട്ടു. നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.മോഡി അധികാരത്തില്‍ വന്നതിനു ശേഷം നരേന്ദ്ര മോഡി,അമിത് ഷാ,അരുണ്‍ ജെട്ലി ത്രയങ്ങളെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശിച്ച് കൊണ്ടിരിക്കുകയായിരുന്നു യെശ്വന്ത് സിന്‍ഹ. രാഷ്ട്രീയ സന്യാസത്തിനു പോകുകയാണ് എന്നാണ് ഇന്ന് ന്യൂ ഡല്‍ഹിയില്‍ യെശ്വന്ത് സിന്‍ഹ അറിയിച്ചത്,കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കാം എന്നും അറിയിച്ചു. അതെ സമയം മകന്‍ ജയന്ത് സിന്‍ഹ ബി ജെ പി മന്ത്രി സഭയിലെ സഹമന്ത്രിയായി തുടരുകയുമാണ്.
Read Moreതൂക്കുമന്ത്രിസഭയ്ക്ക് സാധ്യത;ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ്;കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നത് സിദ്ധരാമയ്യയെ തന്നെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍;പബ്ലിക് ടിവി സർവേഫലം ഇങ്ങനെ.
ബെംഗളൂരു : കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് പബ്ലിക് ടിവി സർവേ. 85–95 സീറ്റുകളോടെ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാകും. ബിജെപി 75–85 സീറ്റും ജെഡിഎസ് 40–45 സീറ്റും നേടാം. ത്രിശങ്കുസഭയ്ക്കു സാധ്യതയെന്നു 43.23% പേരും ഉറച്ച സർക്കാർ ഉണ്ടാകുമെന്ന് 39.64% പേരും അഭിപ്രായപ്പെട്ടു. സിദ്ധരാമയ്യ സർക്കാരിന്റേതു മികച്ച ഭരണമെന്നു 21.61% പേരും അതിഗംഭീരമെന്നു 12.29% പേരും അഭിപ്രായപ്പെട്ടപ്പോൾ മോശം ഭരണമാണെന്നു 17.86 % പേരും തീരെമോശമെന്നു 14.50% പേരും വിലയിരുത്തി. അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്കു 24.66 ശതമാനവും യെഡിയൂരപ്പയ്ക്കു 21.65 ശതമാനവും കുമാരസ്വാമിക്ക് 20.63 ശതമാനവും…
Read Moreപ്രായപൂർത്തിയാകാത്ത അനാഥ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് നിർബന്ധിക്കുകയും ചെയ്ത എട്ടംഗ സംഘം പിടിയിൽ.
ബെംഗളൂരു :രാജ്യത്തിന്റെ നാനാഭാഗത്തും നടക്കുന്ന സ്ത്രീകൾക്ക് എതിരെയുള്ള അക്രമണ സംഭവങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി. 12 വയസ്സു മുതൽ അനാഥയായ പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് ഉപയോഗിക്കുകയും ചെയ്ത എട്ടംഗ സംഘ പോലീസ് പിടിയിൽ. ഇപ്പോൾ പെൺകുട്ടിക്ക് 17 വയസ്സുണ്ട് 10 വർഷം മുൻപ് അമ്മ മരിച്ചതോടെ അനാഥയായ പെൺകുട്ടിയെ എട്ടംഗ സംഘം ചൂഷണം ചെയ്യുകയായിരുന്നു. സഗായ് രാജ, മേരി, ആശ, ജെസീക്ക, വീരേഷ്, ഭരത്, മുരളി, രഘു എന്നിവരെയാണ് പുട്ടനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷമായി ഇവർ പീഡിപ്പിച്ചതായും ഇപ്പോൾ 17 വയസ്സുള്ള…
Read More