ബെംഗളൂരു : പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിച്ചെടുത്തതു കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ പണവും മദ്യവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 22 ദിവസം കൊണ്ട് കണക്കിൽപ്പെടാത്ത 34.39 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംസ്ഥാനത്ത് പലയിടങ്ങളിൽനിന്നായി പിടിച്ചെടുത്തത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13.42 കോടി രൂപയും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28.08 കോടി രൂപയുമാണ് ആകെ പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പിന് ഇനിയും മൂന്നാഴ്ച ബാക്കിയുമുണ്ട്. 1.92 ലക്ഷം ലീറ്റർ വിദേശ മദ്യം ഉൾപ്പെടെ 9.02 കോടി രൂപയുടെ മദ്യവും പ്രഷർകുക്കർ, സാരി, ലാപ്ടോപ് ഉൾപ്പെടെ വോട്ടർമാരെ സ്വാധീനിക്കാൻ കരുതിവച്ചിരുന്ന 19.36 കോടി രൂപയുടെ മറ്റു സമ്മാനങ്ങളും ഇതുവരെ പിടിച്ചെടുത്തു. ഇതിൽ 3.71 കോടി രൂപ വിലമതിക്കുന്ന 14.49 കിലോ സ്വർണവും ഉൾപ്പെടുന്നു. മുൻപത്തെ രണ്ടു പൊതു തിരഞ്ഞെടുപ്പിലും സ്വർണം പിടിച്ചെടുത്തിരുന്നില്ല. അനധികൃത പണമിടപാട് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ചില സഹകരണ ബാങ്കുകളും നിരീക്ഷണത്തിലാണെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.