ഗൌരി ലങ്കേഷ് വധം;പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി;പ്രതിയെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ കഴിയാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചു പോരുന്നു.

ബെന്ഗലൂരു : പ്രമാദമായ ഗൌരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി.ഗൌരി ലങ്കേഷിന്റെ വധത്തില്‍ പങ്കുണ്ട് എന്ന് കരുതുന്ന പ്രതി നവീന്‍ കുമാര്‍ നുണ പരിശോധനയില്‍ നിന്ന് പിന്‍വാങ്ങി. മുന്‍പ് നുണ പരിശോധനക്ക് സമ്മതമാണ് എന്ന് അറിയിച്ചിരുന്ന പ്രതി നവീന്‍ കുമാര്‍ ,ദിവസം അടുത്തതോടെ അഭിപ്രായം മാറ്റി.നുണ പരിശോധന നടത്താന്‍ കഴിയും എന്നാ പ്രതീക്ഷയുമായി ഗുജറാത്തിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച വണ്ടി കയറിയ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഈ ഇന്നത്തോടെ തിരിച്ചു വരും എന്ന് അറിയിച്ചു. കഴിഞ്ഞ 12 ന് തന്നെ പ്രതിയെ…

Read More

വീണ്ടും റെക്കോര്‍ഡ്‌!തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 22 ദിവസം കൊണ്ട് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 34.39 കോടി രൂപ.

ബെംഗളൂരു : പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിച്ചെടുത്തതു കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ പണവും മദ്യവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 22 ദിവസം കൊണ്ട് കണക്കിൽപ്പെടാത്ത 34.39 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംസ്ഥാനത്ത് പലയിടങ്ങളിൽനിന്നായി പിടിച്ചെടുത്തത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13.42 കോടി രൂപയും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28.08 കോടി രൂപയുമാണ് ആകെ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന് ഇനിയും മൂന്നാഴ്ച ബാക്കിയുമുണ്ട്. 1.92 ലക്ഷം ലീറ്റർ വിദേശ മദ്യം ഉൾപ്പെടെ 9.02 കോടി രൂപയുടെ മദ്യവും പ്രഷർകുക്കർ, സാരി, ലാപ്ടോപ് ഉൾപ്പെടെ വോട്ടർമാരെ…

Read More

കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ലഭിച്ചില്ല,ബി ജെ പിയില്‍ ചേര്‍ന്ന സിറ്റിംഗ് എം.എല്‍.എക്ക് കയ്യോടെ സെറ്റ്!

ബെംഗളൂരു: കോൺഗ്രസ് നേതാവും ബെള്ളാരി റൂറലിൽ നിന്നുള്ള സിറ്റിങ് എംഎൽഎയുമായ എൻ.വൈ ഗോപാലകൃഷ്ണ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ് ഗോപാലകൃഷ്ണയെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്. ബിജെപിയുടെ മൂന്നാം ലിസ്റ്റിൽ ബെള്ളാരിയിലെ തന്നെ കുഡ്‍ലിഗി സംവരണ മണ്ഡലത്തിൽ ഗോപാല കൃഷ്ണയ്ക്ക് സീറ്റ് നൽകിയിട്ടുണ്ട്. ബെള്ളാരി റൂറലിൽ ഗോപാലകൃഷ്ണയ്ക്കു കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല. നാഗേന്ദ്രയാണിവിടെ കോൺഗ്രസ് സ്ഥാനാർഥി.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹംചെയ്തയാൾക്ക് 10 വർഷം തടവ്

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചയാൾക്ക് 10 വർഷം ജയിൽശിക്ഷ. പതിനാലുകാരിയെ സയിദ് മുസമ്മിലിൻ(28) എന്നയാൾ ബലമായി വിവാഹം കഴിച്ചതായി പതിനാറുകാരനായ സഹോദരൻ നൽകിയ പരാതിയെതുടർന്നാണു പ്രത്യേക കോടതി ജഡ്ജി വനമാല യാദവ് ശിക്ഷിച്ചത്. വിവാഹത്തിന് ഇടനില നിന്ന അഷ്റഫ് പാഷയ്ക്ക് 40 ദിവസത്തെ ജയിൽശിക്ഷയും വിധിച്ചു. 2015ൽ നൽകിയ പരാതിയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ അനുസരിച്ചാണ് കേസെടുത്തത്. പരാതി നൽകിയതു മുതൽ പെൺകുട്ടിയും സഹോദരനും കുടുംബാംഗങ്ങളും ഒളിവിലാണ്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ മുസമ്മിലുമായി 2014ൽ നടന്ന വിവാഹം സഹോദരനിൽ…

Read More

‘ഡിവില്ലിയെഴ്സ് കൊടുങ്കാറ്റായി ..’ ഡല്‍ഹിക്കെതിരെ ബാംഗ്ളൂരിനു ആറു വിക്കറ്റ് ജയം …

ബെംഗലൂരു : നേരിട്ട പന്തുകള്‍ 39 ,അടിച്ചു കൂട്ടിയത് 90 റണ്‍സ് ..അഞ്ചു കൂറ്റന്‍ സിക്സറുകള്‍ , പത്തു ബൌണ്ടറി …! റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൌണ്ടില്‍ ഇന്നലെ കാണികള്‍ക്ക് എ ബി ഡി ഒരുക്കിയത് ഒന്നാന്തരം ബാറ്റിംഗ് വിരുന്നായിരുന്നു …ഡല്‍ഹിയുടെ മാന്യമായ ടോട്ടലായ 174 റണ്‍സ് എന്നത് പന്ത്രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ആര്‍ സി ബി മറികടന്നു …! ക്യാപ്റ്റന്‍ കൊഹ്‌ലി 30 റണ്‍സ് നേടി പുറത്തായി …   ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ്…

Read More
Click Here to Follow Us