ഗൌരി ലങ്കേഷ് വധം;പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി;പ്രതിയെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ കഴിയാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചു പോരുന്നു.

ബെന്ഗലൂരു : പ്രമാദമായ ഗൌരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി.ഗൌരി ലങ്കേഷിന്റെ വധത്തില്‍ പങ്കുണ്ട് എന്ന് കരുതുന്ന പ്രതി നവീന്‍ കുമാര്‍ നുണ പരിശോധനയില്‍ നിന്ന് പിന്‍വാങ്ങി.

മുന്‍പ് നുണ പരിശോധനക്ക് സമ്മതമാണ് എന്ന് അറിയിച്ചിരുന്ന പ്രതി നവീന്‍ കുമാര്‍ ,ദിവസം അടുത്തതോടെ അഭിപ്രായം മാറ്റി.നുണ പരിശോധന നടത്താന്‍ കഴിയും എന്നാ പ്രതീക്ഷയുമായി ഗുജറാത്തിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച വണ്ടി കയറിയ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഈ ഇന്നത്തോടെ തിരിച്ചു വരും എന്ന് അറിയിച്ചു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

കഴിഞ്ഞ 12 ന് തന്നെ പ്രതിയെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ കോടതിയുടെ അനുമതി ഉണ്ടായിരുന്നു ,എന്നാല്‍  ഭാഷ മൊഴിമാറ്റം ചെയ്യാന്‍ ഔദ്യോഗികമായ പ്രതിനിധികള്‍ ഇല്ലതതിനാല്‍ ശ്രമം വൈകുകയായിരുന്നു.

മദ്ദൂര്‍ സ്വദേശിയായ നവീന കുമാറിനെ പ്രത്യേക അന്വേഷണ സംഘം ഫെബ്രുവരി 18 ന് ആണ് പതിനഞ്ചു റൌണ്ട് തിരയുമായി അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts