ഐ പി എല്‍ : രണ്ടാം മത്സരത്തില്‍ മുബൈക്കെതിരെ രാജസ്ഥാനു ത്രസിപ്പിക്കുന്ന വിജയം

ജയ്പൂര്‍ : ഓള്‍ റൌണ്ടര്‍ കൃഷ്ണപ്പ ഗൌതമിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ മുബൈക്കെതിരെ രാജസ്ഥാന്‍ ജയം പിടിച്ചെടുത്തു …നാല് ഫോറുകളും രണ്ടു സിക്സറുകളുമടക്കം ഗൌതം 11 പന്തില്‍ നേടിയ 33 റണ്‍സ് റണ്‍സ് ആയിരുന്നു തോല്‍വിയിലേക്ക് നീങ്ങികൊണ്ടിരുന്ന റോയല്‍സിനെ വിജയ തീരത്തെത്തിച്ചത് …ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി ….ഓപ്പണറായ വിന്‍ഡീസ് ബാറ്റ്സ്മാന്‍ എവിന്‍ ലൂയീസ് പൂജ്യത്തിനു പുറത്തായെങ്കിലും ഇഷാന്‍ കിഷന്‍ (52), സൂര്യ കുമാര്‍ യാദവ് (72) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് മാന്യമായ ടോട്ടല്‍ പടുത്തുയര്‍‍ത്തിയത് ..അവസാന ഓവറുകളിലെ തുടരെയുള്ള വിക്കറ്റ് വീഴ്ചയായിരുന്നു മികച്ച സ്കോറിലേക്ക് നീങ്ങിയ മുംബൈക്ക് തടസമായത് ….ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചര്‍ മൂന്ന്‍ വിക്കറ്റു നേടി ..
 
മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാനു ക്യാപ്റ്റന്‍ രഹാനെ , ത്രിപാതി എന്നിവരുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ചു സാംസന്‍ ,ബെന്‍ സ്റൊക്സ് എന്നിവരുടെ പ്രകടനം സ്കോര്‍ ഉയര്‍ത്താന്‍ സഹായകമായി ..സഞ്ചു അര്‍ദ്ധ സെഞ്ച്വറി നേടി ..എന്നാല്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായുള്ള വിക്കറ്റ് നഷ്ടം തോല്‍വിയിലേക്ക് നീങ്ങുമെന്ന തോന്നല്‍ ഉണര്‍ത്തിയെങ്കിലും തകര്‍ത്തടിച്ച ഗൌതം റോയല്‍സിനെ വിജയത്തിലെത്തിക്കുകയായിരുന്നു ….മുംബൈക്ക് വേണ്ടി ജസ്പീത് ബുമ്ര രണ്ടു വിക്കറ്റ് നേടി ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
[masterslider id="10"]

Related posts

Click Here to Follow Us