തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത;ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ്‌;കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നത് സിദ്ധരാമയ്യയെ തന്നെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍;പബ്ലിക് ടിവി സർവേഫലം ഇങ്ങനെ.

ബെംഗളൂരു : കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് പബ്ലിക് ടിവി സർവേ. 85–95 സീറ്റുകളോടെ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാകും. ബിജെപി 75–85 സീറ്റും ജെഡിഎസ് 40–45 സീറ്റും നേടാം. ത്രിശങ്കുസഭയ്ക്കു സാധ്യതയെന്നു 43.23% പേരും ഉറച്ച സർക്കാർ ഉണ്ടാകുമെന്ന് 39.64% പേരും അഭിപ്രായപ്പെട്ടു.

സിദ്ധരാമയ്യ സർക്കാരിന്റേതു മികച്ച ഭരണമെന്നു 21.61% പേരും അതിഗംഭീരമെന്നു 12.29% പേരും അഭിപ്രായപ്പെട്ടപ്പോൾ മോശം ഭരണമാണെന്നു 17.86 % പേരും തീരെമോശമെന്നു 14.50% പേരും വിലയിരുത്തി. അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്കു 24.66 ശതമാനവും യെഡിയൂരപ്പയ്ക്കു 21.65 ശതമാനവും കുമാരസ്വാമിക്ക് 20.63 ശതമാനവും പിന്തുണയുണ്ട്. സംസ്ഥാനവ്യാപകമായി രണ്ടാഴ്ച മുൻപാണ് സർവേ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു
  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us