ഒരിടത്ത് നോട്ട് കിട്ടാനില്ല ,മറ്റൊരിടത്ത് വ്യാജനോട്ടുകള്‍ പിടിക്കുന്നു;ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്നത് ഇതാണ്.

ബെംഗളൂരു : നോട്ട് നിരോധനത്തിന്റെ ഓർമകളുമായി എടിഎമ്മുകളിൽ വീണ്ടും നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നതിനിടെ, ബെളഗാവിയിൽ നിന്നു പിടിച്ചത് ഏഴു കോടി രൂപയുടെ വ്യാജനോട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജയാപുര സ്വദേശി അജിത് കുമാർ നിഡോണിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു. വിശ്വേശ്വരനഗർ പൊതുമരാമത്ത് വകുപ്പ് ക്വാർട്ടഴ്സിനു സമീപത്തെ വീട്ടിൽ ഇന്നലെ പുലർച്ചെ നടത്തിയ റെയ്ഡിൽ 500 രൂപയുടെ 23,500 നോട്ടുകളും രണ്ടായിരം രൂപയുടെ 29,300 നോട്ടുകളാണു പിടികൂടിയത്. വോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിച്ചതാണിതെന്നു പൊലീസ് സംശയിക്കുന്നു. കർണാടകയിൽ കഴിഞ്ഞ നാലു ദിവസങ്ങളായി പൊതുമേഖലാ ബാങ്കുകളുടേത്…

Read More

ജെ പി നഗര്‍ പരിധിയില്‍ മാല മോഷണ സംഘങ്ങള്‍ വ്യാപകം , ഉന്നം വെയ്ക്കുന്നത് സായാഹ്നങ്ങളില്‍ നടക്കാനിറങ്ങുന്ന വനിതകളെയും, കണ്ണില്‍ മുളക് പൊടിയെറിഞ്ഞു രണ്ടു സ്ത്രീകളില്‍ നിന്ന്‍ തട്ടിയെടുത്തത് ആറു പവന്‍ …!

ബെംഗലൂരു : ജെ പി നഗറില്‍ ആര്‍ ബി ഐ ലെ ഔട്ടിലെ പാര്‍ക്കിനു സമീപം വ്യാഴാഴ്ച വൈകുന്നെരമായിരുന്നു  പ്രായമായ സ്ത്രീകളുടെ നേര്‍ക്ക് മുളക് പൊടി എറിഞ്ഞു മോഷ്ടാവ് മാല അപഹരിച്ചത് …വളരെ സാധാരണ രീതിയില്‍ അടുതെത്തി ഞൊടിയിടയിലായിരുന്നു ആക്രമണം ..എന്നാല്‍ പ്രതികരിക്കാന്‍ ശ്രമിച്ച ഇരുവരെയും കത്തി വീശി ഭയപ്പെടുത്തുകയാണ് ചെയ്തത് … ചെറുക്കാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളെ മോഷ്ടാവ് ഇരുപത് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ..മേഖലയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ നിരവധിയാണ് …ഇതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ ഇറങ്ങിയിട്ടുണ്ടെന്നു പോലീസ്…

Read More

വേനല്‍ ചൂട് സഹിക്കവയ്യ;തെരഞ്ഞെടുപ്പു ഒരു മണിക്കൂര്‍ കൂടി കൂട്ടി.

ബെംഗളൂരു : മേയ് 12ലെ പോളിങ്, കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് ഒരുമണിക്കൂർ കൂടി തിരഞ്ഞെടുപ്പു കമ്മിഷൻ നീട്ടി. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.ഒരു ദിവസം ഒരു ലക്ഷത്തിലധികം രൂപ പിൻവലിക്കുന്ന സ്ഥാനാർഥിയെ കുറിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം പത്തു ലക്ഷത്തിലധികം രൂപയുടെ ഏത് ഇടപാടും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. സംശയകരമായ ഇടപാടുകൾ ആദായനികുതി വകുപ്പിനെ അറിയിക്കാൻ കർണാടകയിലെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രചാരണച്ചെലവ് ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാനാർഥികളിൽനിന്നു പിടിച്ചെടുക്കുന്ന അനധികൃത പണം ആദായനികുതി വകുപ്പിനു കൈമാറേണ്ടതുണ്ട്. പണമിടപാട് സ്ഥാപനങ്ങൾ, ഹവാലാ ഏജന്റുമാർ, തുടങ്ങിയവരുടെ…

Read More

‘പ്രൈവറ്റ് ‘ചാറ്റിംഗിലൂടെ സമ്പാദിക്കുന്നത് പതിനായിരങ്ങള്‍, ഓണ്‍ലൈന്‍ ‘അഡല്‍റ്റ്’ ചാറ്റിംഗ് ബിസിനസ് ബെംഗലൂരുവില്‍ കൊഴുക്കുന്നു .

ബെംഗലൂരു :ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാന നഗരങ്ങളിലോന്നും  , സോഫ്റ്റ്‌വെയര്‍ വ്യവസായ രംഗത്തെ വന്‍കിട കമ്പനികളുടെ ആസ്ഥാനവുമായ നമ്മ ബെംഗലൂരുവില്‍, ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഓണ്‍ ലൈന്‍ അശ്ളീല ചാറ്റ് റൂമുകളുടെ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്‌ ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ..ആശയവിനിമയം വിരല്‍ തുമ്പിലേക്ക് ചുരുങ്ങിയ ഈ കാലത്ത് ലൈംഗീക വ്യാപാരങ്ങള്‍ ഓണ്‍ ലൈന്‍ രംഗങ്ങളിലൂടെ ദിനം പ്രതി ഉദ്യാന നഗരിയില്‍ കുതിച്ചുയരുന്നു … ആഗോളതലത്തിലെ പഠനങ്ങള്‍ അനുസരിച്ച് ലോകത്തെ വെബ്‌ ഉഭാഭോക്താക്കളില്‍ അഞ്ചു ശതമാനം അതായത് ഏകദേശം 160 മില്ല്യന്‍ ആളുകള്‍ ഇത്തരത്തില്‍…

Read More

ഒന്നും വിട്ടുപറയാതെ “റിബല്‍ സ്റ്റാര്‍”;കോണ്‍ഗ്രസ്‌ നേതൃത്വത്തിന് ആശങ്ക.

ബെംഗളൂരു : സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും നടൻ അംബരീഷ് മൗനം തുടരുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. തന്റെ വിശ്വസ്തർക്കു സീറ്റ് നൽകാത്തതിനെ തുടർന്നാണ് ഇടഞ്ഞുനിൽക്കുന്നതെന്ന അഭ്യൂഹത്തെ തുടർന്ന്, അനുനയിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. എംഎൽഎയും മുൻമന്ത്രിയുമായ അംബരീഷിന് ഇത്തവണയും മണ്ഡ്യ സീറ്റാണ് നൽകിയത്. സീറ്റ് പ്രഖ്യാപിക്കും മുൻപ് അറിയിച്ചില്ലെന്നും തനിക്കു പുറമെ മൂന്നു വിശ്വസ്തർക്കും കൂടി സീറ്റ് വേണമെന്ന ആവശ്യം നിരസിച്ചെന്നതുമാണു പരിഭവത്തിനു കാരണമെന്നാണു റിപ്പോർട്ട്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു ദിവസങ്ങളായിട്ടും മൗനം തുടരുന്നതു മണ്ഡ്യയിലെ കോൺഗ്രസ് പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതേസമയം കന്നഡ…

Read More

ഇലക്ഷന്‍ അടുത്തതോടെ ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന കര്‍ശനമാക്കി ബെംഗലൂരു പോലീസ് ..

ബെംഗലൂരു : അങ്കത്തട്ടിലെ പോര് മുറുകുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ വ്യാപകമായ പരിശോധനകളാണ് ബെംഗലൂരു പോലീസ് സ്വീകരിച്ചിരുന്നത് ..ബാംഗ്ലൂര്‍ ,മൈസൂര്‍ ,തമിഴ്നാട് അതിര്‍ത്തികളിലടക്കം പുതുതായി ഇരുപതോളം ചെക്ക് പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത് .. വ്യാപകമായ നിരീക്ഷണവും തുടരുന്നു ….ഇലക്ഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് പണമോ ,പാരിതോഷികമോ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഇത്തരക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാനാണ് ഉത്തരവ് …   കേരള കര്‍ണ്ണാടക അതിര്‍ത്തികളിലും പോലീസ് പരിശോധന വ്യപകമാക്കിയിട്ടുണ്ട് …അതേസമയം ഇത്തരത്തിലുള്ള പരിശോധന ട്രാഫിക്ക് കുരുക്കിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ സമയ ക്രമീകരണം…

Read More

അവിഹിത ബന്ധം : അറസ്റ്റ് ഭയന്ന് യുവാവ് ജീവനൊടുക്കി ..

ബെംഗലൂരു : വിജയ നഗറില്‍  32 കാരനായ റഫീക്ക് എന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തി ..മരിക്കുന്നതിനു മുന്പ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ തന്‍റെ മരണവാര്‍ത്തയെ കുറിച്ച് സൂചനകള്‍ നല്‍കിയതായി വിവരം ലഭിച്ചു …ഭര്‍തൃമതിയായ യുവതിയി നാളുകളായുള്ള അടുപ്പം തകര്‍ന്നതോടെ അവരുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്താക്കുമെന്ന് റഫീക്ക് ഭീഷണിപ്പെടുത്തിയതായാണ് പോലീസ് ഭാഷ്യം ..ഇതിനെ തുടര്‍ന്ന്‍ യുവതി ആത്മഹത്യക്ക് ശ്രെമിച്ചിരുന്നു ..   ബുധനാഴ്ച വൈകിട്ടാണ് ഹെഗ്ഡെ നഗറിലെ വസതിയില്‍ സൈറാ ഭാനു എന്ന യുവതിയെ ആത്മഹത്യ ശ്രമിച്ചു ഗുരുതരാവസ്ഥയില്‍…

Read More

ഇത്തവണ മക്കള്‍ പോരാട്ടവും കടുക്കും;പത്ത് മുഖ്യമന്ത്രിമാരുടെ മക്കള്‍ മത്സര രംഗത്ത്.

ബെംഗളൂരു : ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് 10 മുഖ്യമന്ത്രിമാരുടെ മക്കൾ. ഇവരിൽ ഒരാളുടെ സീറ്റ് ഉറപ്പായിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര വരുണ സീറ്റിൽ നിന്നു മൽസരിക്കും. ഇവിടെ മുൻമുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര ആണ് എതിർ സ്ഥാനാർഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജെഡിഎസ് ദേശീയാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ മക്കളായ എച്ച്.‍ഡി.കുമാരസ്വാമിയും എച്ച്.ഡി.രേവണ്ണയും തിരഞ്ഞെടുപ്പങ്കത്തിനുണ്ട്. മുൻ മുഖ്യമന്ത്രി പരേതനായ ബംഗാരപ്പയുടെ മൂത്ത മകൻ കുമാർ ബംഗാരപ്പ ബിജെപി സീറ്റിലും മധു ബംഗാരപ്പ ജെഡിഎസ് സീറ്റിലും സൊറാബയിൽ നേർക്കുനേർ മൽസരിക്കുന്നു. പരേതനായ മുൻ മുഖ്യമന്ത്രി…

Read More

‘കീഴടങ്ങി രാജസ്ഥാന്‍ ‘ സൂപ്പര്‍ കിംഗ്സ് വിജയം 64 റണ്‍സിന്

പൂനെ : മിന്നുന്ന സെഞ്ച്വറിയുമായി ഓസീസ് വെറ്ററന്‍ താരം ഷെയ്ന്‍ വാട്സന്‍ കളം നിറഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി ..ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍‍ത്തി …മറുപടി ബാറ്റിംഗില്‍ 18.3 ഓവറില്‍ 140 റണ്‍സിനു രാജസ്ഥാന്‍ റോയല്‍സ് ഓള്‍ ഔട്ടാകുകയായിരുന്നു …മലയാളി താരം സഞ്ജു സാംസണ്‍ രണ്ടു റണ്‍സിനു പുറത്തായി ..റോയല്‍സ് നിരയില്‍ ബെന്‍ സ്റ്റോക്സ്‌ 37 പന്തില്‍ 45 റണ്‍സ് നേടിയതൊഴിച്ചാല്‍…

Read More

നടക്കുന്നത് താനും ബി.എസ്.യെഡിയൂരപ്പയും തമ്മിലുള്ള പോരാട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിൽ കാര്യമൊന്നുമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെംഗളൂരു: കർണാടകയിൽ നടക്കുന്നത് താനും ബി.എസ്.യെഡിയൂരപ്പയും തമ്മിലുള്ള പോരാട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിൽ കാര്യമൊന്നുമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ത്രിശങ്കുസഭ വരുമെന്നും അതുവഴി ‘കിങ്മേക്കർ’ ആകാമെന്നുമുള്ള സാങ്കൽപിക ലോകത്താണ് എച്ച്.ഡി.കുമാരസ്വാമി. ജനതാദൾ (എസ്) അല്ല കോൺഗ്രസിന്റെ പ്രധാന എതിരാളി. അവർക്ക് 25 സീറ്റിലധികം കിട്ടാൻ പോകുന്നില്ലെന്നും ‘വേൾഡ് ഈസ് വൺ ന്യൂസ്’ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആഞ്ഞടിച്ചു. ബിജെപിയുടെ വർഗീയ കാർഡ് ചെലവാകാൻ ഇത് ഗുജറാത്തല്ല.മതനിരപേക്ഷതയാണ് കർണാടകയുടെ മുഖമുദ്ര. അഞ്ചുവർഷം നടത്തിയ മികച്ച ഭരണമാണ് കോൺഗ്രസിന് പ്രചാരണത്തിൽ കരുത്താകുന്നത്. മറ്റു സംസ്ഥാനങ്ങളേക്കാൾ നിക്ഷേപങ്ങൾ…

Read More
Click Here to Follow Us