മകന്റെ കയ്യിലിരുപ്പ് മോശമായിട്ടും ക്ലൈമാക്സിൽ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടം പിടിച്ച് എൻ എ ഹാരിസ്.

ബെംഗളൂരു : മുകുൾ വാസ്നിക്ക് ഒപ്പിട്ട അവസാന സ്ഥാനാർത്ഥി പട്ടിക വരുന്നത് വരെ ബെംഗളൂരു നഗരത്തിലെ ശാന്തിനഗർ മണ്ഡലം ഉദ്യോഗത്തിന്റെ മുൾമുനയിലായിരുന്നു.

സിറ്റിംഗ് എംഎൽഎയും കോൺഗ്രസ് നേതാവും മലയാളിയുമായ ഹാരിസിന് ടിക്കറ്റ് കിട്ടുമോ എന്നത് തന്നെയായിരുന്നു വിഷയം.എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ കാർ മേഘങ്ങൾ നീങ്ങി അവസാന ലിസ്റ്റിൽ ഒരു വിധം കയറിപ്പറ്റാൻ ഹാരിസിന് കഴിഞ്ഞു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് എം എൽ എ ഹാരിസിന്റെ മകൻ മുഹമ്മദ് നിലാപാട് തന്നെ ക്രൂരമായി മർദ്ദിച്ചു എന്നു പറഞ്ഞ് ഒരു യുവാവ് പോലീസിൽ പരാതി നൽകുന്നത്.

നഗരത്തിലെ ഒരു പ്രധന റസ്റ്ററന്റിൽ വച്ച് മുഹമ്മദ് ഈ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയിരുന്നു, വസ്ത്രത്തിൽ രക്തം പുരണ്ടിരുന്നു, രണ്ട് കണ്ണിന് ചുറ്റും നീരു വന്നിരുന്നു.

ഒളിവിൽ പോയ മുഹമ്മദ് നാലാപ്പാടിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു വധശ്രമം അടക്കമുള്ള വകുപ്പുകൾ ചാർജ് ചെയ്തു, ഒരു പ്രാവശ്യം ജാമ്യം നിഷേധിച്ച മുഹമ്മദിന് വേണ്ടി ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts