മെയ് ദിന അവധിക്ക് നാട്ടിലെത്താൻ 19 സ്പെഷലുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി;15 സ്പെഷലുകളുമായി കേരള ആർടിസി.

ബെംഗളൂരു : ഈ വർഷം ചൊവ്വാഴ്ചയാണ് മെയ്ദിനം വരുന്നത് അതിന് തൊട്ടു മുൻപുള്ള തിങ്കളാഴ്ച അവധിയെടുക്കുകയാണ് എങ്കിൽ നാല് ദിവസം തുടർച്ചയായി വീട്ടിലിരിക്കാം.

തൊട്ടു മുൻപുള്ള വെള്ളിയാഴ്ച ,ഏപ്രിൽ 27 നാട്ടിലേക്ക് വളരെയധികം തിരക്ക് പ്രതീക്ഷിക്കുന്നു, അന്നത്തെ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലുമായിക്കഴിഞ്ഞു.

അതേ സമയം 19 സ്പെഷൽ സർവീസുകളാണ് കർണാടക ആർ ടി സി പ്രഖ്യാപിച്ചത്, ബുക്കിംഗും ആരംഭിച്ചു.കോട്ടയം (2), മൂന്നാർ (2), എറണാകുളം (4), തൃശൂർ (4), പാലക്കാട് (4), കോഴിക്കോട് (2) എന്നിങ്ങനെയാണ് സർവീസുകൾ.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

അതേ സമയം കേരള ആർ ടി സി 15 സ്പെഷലുകൾ പ്രഖ്യാപിച്ചു.കോട്ടയം (2), എറണാകുളം (2), തൃശൂർ (2), കോഴിക്കോട് (3), കണ്ണൂർ (3), പയ്യന്നുർ (2), ബത്തേരി (1) എന്നിങ്ങനെയാണ് സ്പെഷലുകൾ.

കെ എസ് ആർ ടി സി യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ഫോൺ നമ്പറുകൾ :

സാറ്റലൈറ്റ് ബസ് സ്റ്റാന്റ് : 080-26756666

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

മജസ്റ്റിക്:  9483519508

ശാന്തിനഗർ: 080-22221755

കലാശി പാളയ : 080-26709799

പീനിയ: 8762689508

അതേ സമയം നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ 1000 മുതൽ 2800 രൂപ വരെയാണ് നിരക്ക് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts