ബെംഗളൂരു: ബെംഗളൂരുവിൽ വിഷുച്ചന്തകൾ ഇന്നു തുടങ്ങി. വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നാണു കണിവെള്ളരി എത്തിയിരിക്കുന്നത്. മലയാളികൾ കൂടുതലുള്ള മേഖലകളിലെ പച്ചക്കറിക്കടകളിലും കണിവെള്ളരി ലഭിക്കും. സദ്യയൊരുക്കാനുള്ള വാഴയില, വറുത്തുപ്പേരി, ശർക്കര ഉപ്പേരി എന്നിവയും തയാർ. വീടുകളിൽ വിഷുക്കണിയൊരുക്കാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സൗജന്യ കണിക്കൊന്ന വിതരണം നാളെ നടക്കും. വിഷുക്കണിയും വിഷുകൈനീട്ടവുമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. വൈകിട്ടു മഹാദീപാരാധനയും ഉണ്ടായിരിക്കും.
∙ കോടിഹള്ളി അയ്യപ്പസേവാസമിതിയുടെ വിഷുച്ചന്ത ഇന്നും നാളെയും ക്ഷേത്രം ഹാളിൽ നടക്കും. ഇന്നു വൈകിട്ട് അഞ്ചു മുതൽ എട്ടുവരെയും നാളെ രാവിലെ ഒൻപതു മുതൽ എട്ടുവരെയുമാണു ചന്ത.
∙ കഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പദേവസ്ഥാനത്തിൽ വിഷുച്ചന്ത ഇന്നു മുതൽ 15 വരെ നടക്കും. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ചന്തയിൽ ജൈവപച്ചക്കറികളും മറ്റ് ഉൽപനങ്ങളും വിൽപനയ്ക്കുണ്ടാവും.
∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നാളെ രാവിലെ വിശേഷാൽ പൂജകൾ ആരംഭിക്കും. അന്നദാനവും വൈകിട്ട് പ്രസാദവിതരണവും നടക്കും. വിഷുദിനത്തിൽ രാവിലെ 3.30നു വിഷുക്കണി ദർശനം, ഉച്ചയ്ക്ക് വിഷുസദ്യ, വൈകിട്ട് ആറിന് ശശീന്ദ്രവർമയും സംഘവും നയിക്കുന്ന ഭക്തിഗാനമേള. ഫോൺ: 080 28394222.
∙ ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിൽ 15നു രാവിലെ 5.30നു വിഷുക്കണി ദർശനം, വിശേഷാൽ പൂജകൾ, വൈകിട്ട് ദീപാരാധന. ഫോൺ: 9480714276.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.