കല്യാണത്തിന് കഞ്ചാവ് കേക്കുമായി സഹോദരൻ

ചിലി : സഹോദരിയുടെ വിവാഹത്തിന് സഹോദരൻ നൽകിയ ഗിഫ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം നടന്നത്. വിവാഹ പാർട്ടിക്കായി വധു സഹോദരൻ കൊണ്ട് വന്നത് കഞ്ചാവ് കേക്ക്.

അല്‍വരോ റോഡ്രിക്വിസ് എന്ന 29 കാരനാണ് ഈ പ്രവൃത്തി ചെയ്തത്. ഏഴ് തട്ടുകളുള്ള വമ്പൻ കേക്കില്‍ ഒരു തട്ടില്‍ യുവാവ് കഞ്ചാവ് കലര്‍ത്തുകയായിരുന്നു. കഞ്ചാവ് കേക്ക് അതിഥികള്‍ക്ക് നല്‍കുകയും ചിലര്‍ ലഹരിയിലാവുകയും ചെയ്തു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞ് നിരവധി അതിഥികള്‍ കേക്ക് ഏറ്റെടുത്തു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

അതേസമയം അതിഥികള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും കുട്ടികള്‍ക്ക് ലഹരികേക്ക് നല്‍കിയിരുന്നില്ലെന്നും യുവാവ് പറയുന്നു. സഹോദരിയും താനും മുമ്പ് ഇത്തരം ലഹരി കേക്ക് ട്രൈ ചെയ്ത് നോക്കിയിരുന്നെന്നും സഹോദരി ആവശ്യപ്പെട്ടത് പ്രകാരമാണ് വിവാഹത്തിന് കഞ്ചാവ് കേക്ക് എത്തിച്ചതെന്നും അല്‍വരോ പറഞ്ഞു. ലഹരി കേക്ക് കഴിച്ച്‌ അതിഥികള്‍ ആഘോഷിക്കുന്ന വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. ചിലിയില്‍ കഞ്ചാവ് പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും സ്വകാര്യ ചടങ്ങുകളില്‍ ഇവ ഉപയോഗിക്കാൻ അനുമതി ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
[masterslider id="10"]

Related posts