ബെംഗളൂരു : എന്നും ബെംഗളൂരുവിലെ സാമൂഹിക മണ്ഡലങ്ങളിൽ ഒരു തണലായി നിൽക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ബെംഗളൂരു മലയാളി ഫ്രൻസ് ,ചുരുക്കത്തിൽ ബി.എം.എഫ്. തണുപ്പുകാലത്ത് ബിഎംഎഫിന്റെ പുതിപ്പിനടിയിൽ ചൂടു തേടാത്ത അശരണർ നഗരത്തിൽ ചുരുക്കമാണ്. ഭക്ഷണപ്പൊതി വിതരണവും സാനിറ്ററി നാപ്കിൻ വിതരണവുമായി നഗരത്തിലെ സാമൂഹിക സഹായ മേഖലയിൽ ബി എം എഫ് നിറയാറുണ്ട് എന്നത് ചരിത്രം. ഇപ്പോൾ പുതിയ ഒരു പദ്ധതിയുമാണ് ബിഎം എഫ് നമ്മുടെ മുന്നിലേക്ക് വരുന്നത്, കടുത്ത വേനലിൽ പറവകൾക്ക് ഒരിറ്റു ദാഹജലമെത്തിക്കുക എന്ന ജോലി ഒരു മൽസരമായി അവതരിപ്പിക്കുമ്പോൾ പദ്ധതിക്ക് കൂടുതൽ…
Read MoreDay: 11 April 2018
ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ല; മുപ്പതുകാരിയുടെ ഇരുകൈകളും തല്ലിയൊടിച്ചു.
ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുപ്പതുകാരിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. ഉത്തര്‍പ്രദേശിലെ ബാബ്ര ഗ്രാമത്തിലെ രേഖ ദേവി എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെ ഒരു ആണ്‍കുട്ടിയ്ക്ക് പോലും ജന്മം നല്‍കാത്തതിനാലാണ് രേഖയുടെ കൈകള്‍ ഭര്‍ത്താവും അയാളുടെ അച്ഛനും അമ്മയും തല്ലിയൊടിച്ചത്. മൂന്ന്‍ പെണ്‍കുട്ടികളുടെ അമ്മയാണ് രേഖ. കഴിഞ്ഞ ദിവസം രേഖയുടെ വീട്ടിലെത്തിയ മാതാപിതാക്കള്‍ അവളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന്‍ രേഖയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ക്ക് മുന്‍പ് മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ്…
Read Moreപാലക്കാട് എലപ്പുള്ളിയിൽ നാളെ ബിജെപി ഹര്‍ത്താല്‍.
പാലക്കാട്: കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പൊലീസ് ഭീഷണിയെ തുടര്‍ന്ന് തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് നാളെ എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ നാല് പ്രതികളിലൊരാളാണ് സന്തോഷ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ 60,000 രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന ധാരണയില്‍ ഒത്തുതീര്‍പ്പായിരുന്നു. നാല് പ്രതികളും 15000 രൂപ വീതം നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്ന് അറിയിച്ചിരുന്നു. പക്ഷെ, പണം നല്‍കേണ്ട…
Read Moreവീണ്ടും സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ കരുത്ത് കാണിച്ച് ഇന്ത്യന്‍ താരങ്ങള്‍.
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ കരുത്ത് കാണിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം ശ്രേയസി സിംഗ് സ്വര്‍ണം നേടി. ഇന്ത്യയുടെ പന്ത്രണ്ടാം സ്വര്‍ണമാണിത്. നേരത്തെ ഇന്ത്യന്‍ ഷൂട്ടര്‍ ഓം പ്രകാശ് മിത്രവാള്‍ വെങ്കലം നേടിയിരുന്നു. 50 മീറ്റര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തിലാണ് ഓം പ്രകാശിന്‍റെ നേട്ടം. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 24 ആയി. അതിനിടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം ബോക്സിംഗില്‍ ഫൈനല്‍ റൗണ്ടിലേക്ക് കടന്നു. വനിതകളുടെ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൈന നെഹ്വാളും പി.വി സിന്ധുവും…
Read Moreമാലിന്യരഹിത ഐപിഎൽ ലക്ഷ്യമിട്ട് ബിബിഎംപി;പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഭക്ഷണ സ്റ്റാളുകൾ നടത്തുന്നവരോട് പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം കടലാസ്, ഇല, അടയ്ക്കാമരത്തിന്റെ പാള എന്നിവ കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാനും നിര്‍ദേശം..
ബെംഗളൂരു : നഗരത്തില്‍ നടക്കുന്ന ഐപിഎൽ മൽസരങ്ങൾ മാലിന്യരഹിതമാക്കാനുള്ള നടപടികളുമായി ബെംഗളൂരു മഹാനഗരസഭ. 13നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പഞ്ചാബുമായാണ് റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ ഹോം മാച്ച്. മൽസരം നടക്കുന്ന ദിവസം സ്റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് കവറുകളും മറ്റും ചിതറിക്കിടക്കാതിരിക്കാൻ നടപടി സ്വീകരിക്കും. സ്റ്റേഡിയം പരിസരവും സമീപത്തെ റോഡുകളും ശുചിയായി സൂക്ഷിക്കാൻ സ്വീപിങ് യന്ത്രം ഉപയോഗിക്കും. ഇവിടെ വഴിയോര കച്ചവടം നടത്തുന്നവരോട് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഭക്ഷണ സ്റ്റാളുകൾ നടത്തുന്നവരോട് പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം കടലാസ്, ഇല, അടയ്ക്കാമരത്തിന്റെ പാള എന്നിവ കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാനും…
Read Moreകുതിരയ്ക്ക് ഉത്തേജകമരുന്ന് നൽകി പന്തയത്തിനിറക്കി പണികിട്ടി.
ബെംഗളൂരു : ബാംഗ്ലൂർ ടർഫ് ക്ലബിൽ(ബിടിസി) കുതിരയ്ക്ക് ഉത്തേജക മരുന്നു നൽകി പന്തയത്തിൽ പങ്കെടുപ്പിച്ചുവെന്ന പരാതിയിൽ സിഐഡി ആറു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ച് ഏഴിനു നടന്ന പന്തയവുമായി ബന്ധപ്പെട്ട് അന്നത്തെ സിഇഒ നിർമൽ പ്രസാദ്, കുതിര ക്യൂൻ ലത്തീഫയുടെ സഹ ഉടമ അർജുൻ, വെറ്റിറിനറി ഓഫിസർ ഡോ.എച്ച്.എസ്.മഹേഷ്, പരീശീലകൻ നീൽദറഷാ, ബിടിസി ജീവനക്കാരായ പ്രദ്യുമ്ന സിങ്, വിവേക് എന്നിവർക്കെതിരെയാണ് കേസ്. കുതിരയുടെ ശരീരത്തിൽ അനുവദനീയമായതിൽ അധികം ഉത്തേജകമരുന്നുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ഒളിപ്പിച്ചുവെന്നും ഇതുവഴി പന്തയത്തിൽ പങ്കെടുത്ത മുപ്പതിനായിരത്തിലധികം ആളുകളെ വഞ്ചിച്ചുവെന്നുമാണ്…
Read Moreമത്സരിക്കാന്‍ ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർഥസ്വാമി;മത്സരിക്കരുതെന്ന് പേജാവർ മഠാധിപതി വിശ്വേശ്വ തീർഥ;ആധ്യാത്മിക നേതാക്കൾ നേര്‍ക്കു നേര്‍.
ഉഡുപ്പി; ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർഥസ്വാമി ഉഡുപ്പിയിൽനിന്നു മൽസരിക്കാൻ സീറ്റ് തേടുന്നതിനിടെ, സന്യാസിമാർ ഇത്തരം കാര്യങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്ന പ്രസ്താവനയുമായി പേജാവർ മഠാധിപതി വിശ്വേശ്വ തീർഥ. ആധ്യാത്മിക നേതാക്കൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും അധികാരസ്ഥാനങ്ങളിലേറുന്നതും സന്യാസത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനു തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാമിമാർ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ രാഷ്ട്രീയ കക്ഷികളുടെ ആജ്ഞാനുസരണം പ്രവർത്തിക്കേണ്ടിവരും. ഇത് മഠങ്ങളുടെ ഒൗന്നത്യത്തെ ബാധിക്കുമെന്നും വിശ്വേശ തീർഥ കുന്ദാപുരയിൽ പറഞ്ഞു. ദ്വൈത വേദാന്ത സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഉഡുപ്പിയിലെ അഷ്ട പീഠങ്ങളിൽ ഉൾപ്പെട്ട മഠങ്ങളാണിവ. കഴിഞ്ഞ രണ്ടിനാണ് ഉഡുപ്പി സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ലക്ഷ്മീവര…
Read Moreമുഷ്ടി ധാന്യ അഭിയാൻ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങളില്‍ ഇളവ് തേടി ബി ജെ പി.
ബെംഗളൂരു: പെരുമാറ്റച്ചട്ടത്തിൽ ഇളവുകൾ തേടി ബിജെപി നേതൃത്വം. ‘മുഷ്ടി ധാന്യ അഭിയാൻ’ സമാപനം ബി.എസ്. യെഡിയൂരപ്പയുടെ വസതിയിൽ സംഘടിപ്പിക്കുന്നതിന് അനുമതി നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത്. കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമൂഹസദ്യ നടത്തുന്നതിലൂടെ ഗ്രാമീണ മേഖലയിലെ വോട്ടർമാരെ കയ്യിലെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കറിന്റെയും എച്ച്.എൻ അനന്തകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യമാവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. സംസ്ഥാനത്തെ പൊലീസ് വകുപ്പ് കോൺഗ്രസിന്റെ പാവകളെ പോലെയാണ് പെരുമാറുന്നതെന്നും നേതാക്കൾ ആരോപിച്ചു. സ്വകാര്യ കെട്ടിടങ്ങളിലെ ചുവരെഴുത്തിനുള്ള നിയന്ത്രണം, ഉച്ചഭാഷിണി ഉപോയോഗിക്കുന്നതിന് അനുമതി നൽകുന്നതിനായുള്ള…
Read Moreകാണാതായ നരവംശ ശാസ്ത്രജ്ഞ ഡോ.ആത്രയി മജുംദാറിനെ”താജ് വിവന്ത”യില്‍ കണ്ടെത്തി.
ബെംഗളൂരു :കാണാതായ നരവംശ ശാസ്ത്രജ്ഞ ഡോ.ആത്രയി മജുംദാറിനെ മഹാത്മ ഗാന്ധി റോഡില്‍ ഉള്ള താജ് വിവന്ത ഹോട്ടെലില്‍ കണ്ടെത്തി.ചിത്രങ്ങളില്‍ നിന്നും അവരെ തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ. കാണാതായ നരവംശ ശാസ്ത്രജ്ഞയ്ക്കായി നവമാധ്യമങ്ങൾ അടക്കമുള്ള സാധ്യതകൾ ഉപയോഗിച്ചു സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അന്വേഷണം നടത്തിയിരുന്നു . കാനഡയിലെ ടൊറന്റോയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന ഡോ.ആത്രയി മജുംദാറിനെ (35) ബെംഗളൂരുവിലെത്തിയ ശേഷം കാണാതായതായാണു പരാതി. ഈ മാസം നാലിനാണു ടൊറന്റോയിൽ നിന്നെത്തിയത്. രാത്രി ഒൻപതിനു ബെലന്തൂരിലെ വീട്ടിൽനിന്നു പുറത്തുപോയെന്നും…
Read Moreഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ എയ്മ വോയ്സ് സംഗീത മൽസരത്തിലെ കർണാടക സംസ്ഥാന തല ജേതാക്കൾ ഇവരാണ്.
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ എയ്മ വോയ്സ് സംഗീത മൽസരത്തിലെ കർണാടക സംസ്ഥാന തല ജേതാക്കൾ: ഹിമ ഉണ്ണികൃഷ്ണൻ, ജയദേവ് ബി.മേനോൻ (സീനിയർ), രഘുറാം, ഹൃതിക മനോജ്, ഫിയോന വിനോദ്, അദിതി ശ്രീജിത്ത് (ജൂനിയർ), ആർ.ജയചന്ദ്രൻ, രാധാകൃഷ്ണൻ അകലൂർ, വിജയകുമാർ, കെ.എസ്.മനു (സൂപ്പർ സീനിയർ). ചെന്നൈയിൽ 15ന് നടക്കുന്ന ദക്ഷിണമേഖല മൽസരത്തിൽ ഇവർ പങ്കെടുക്കും. സമ്മാനദാന ചടങ്ങിൽ മുൻമന്ത്രി ജെ.അലക്സാണ്ടർ, നടൻ പ്രകാശ് ബാരെ, എം.ജെ. ഇൻഫ്രാസ്ട്രക്ചർ ചെയർമാൻ പി.അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബിനു ദിവാകരൻ, വിനു തോമസ്, ലിങ്കൻ…
Read More