മാലിന്യരഹിത ഐപിഎൽ ലക്ഷ്യമിട്ട് ബിബിഎംപി;പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഭക്ഷണ സ്റ്റാളുകൾ നടത്തുന്നവരോട് പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം കടലാസ്, ഇല, അടയ്ക്കാമരത്തിന്റെ പാള എന്നിവ കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാനും നിര്‍ദേശം..

ബെംഗളൂരു : നഗരത്തില്‍ നടക്കുന്ന ഐപിഎൽ മൽസരങ്ങൾ മാലിന്യരഹിതമാക്കാനുള്ള നടപടികളുമായി ബെംഗളൂരു മഹാനഗരസഭ. 13നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പഞ്ചാബുമായാണ് റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ ഹോം മാച്ച്. മൽസരം നടക്കുന്ന ദിവസം സ്റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് കവറുകളും മറ്റും ചിതറിക്കിടക്കാതിരിക്കാൻ നടപടി സ്വീകരിക്കും. സ്റ്റേഡിയം പരിസരവും സമീപത്തെ റോഡുകളും ശുചിയായി സൂക്ഷിക്കാൻ സ്വീപിങ് യന്ത്രം ഉപയോഗിക്കും.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ഇവിടെ വഴിയോര കച്ചവടം നടത്തുന്നവരോട് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഭക്ഷണ സ്റ്റാളുകൾ നടത്തുന്നവരോട് പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം കടലാസ്, ഇല, അടയ്ക്കാമരത്തിന്റെ പാള എന്നിവ കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കളി കാണാനെത്തുന്നവർക്കു മാലിന്യം ഇടാനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം മാലിന്യവീപ്പകളും സ്ഥാപിക്കും.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts