ബെംഗളൂരു : മുസ്‌ലിം യൂത്ത് ലീഗ് ധാർവാഡിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാംപ് മുസ്‌ലിം ലീഗ് കർണാടക മുൻ പ്രസിഡന്റ് ഇനാംദർ ഉദ്ഘാടനം ചെയ്തു. 70 വർഷം പിന്നിട്ട മുസ്‌ലിം ലീഗിന്റെ പ്രവർത്തനം കർണാടകയിൽ ശക്തിപ്പെടുത്തുന്നതിനായി ഏഴു കർമപദ്ധതികൾക്കു രൂപം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. മൈസൂരു, ധാർവാഡ്, മംഗളൂരു, ബെളഗാവി, വിജയാപുര, കലബുറഗി, ബെംഗളൂരു എന്നിവിടങ്ങളിലായി നേതൃത്വ പരിശീലന ക്യാംപ്, മതേതര കൂട്ടായ്മ, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ജൂൺ ആദ്യം മൈസൂരുവിൽ നടക്കും. അടുത്ത മാർച്ച് 11നു മംഗളൂരുവിൽ…
Read MoreDay: 24 March 2018
ഏഷ്യയിലെ ജീവിക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ നഗരമായി നമ്മ ബെംഗളൂരു.
ബെംഗളൂരു : ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളില്‍ ഏഷ്യയില്‍ തന്നെ ഒന്നാം സ്ഥാനത്ത് നമ്മ ബെംഗളൂരു,Economist Intelligence Unit’s നടത്തിയ സര്‍വേയില്‍ ജീവിക്കാന്‍ ഏറ്റവും ചിലവുള്ള നഗരങ്ങളുടെ 133 നഗരങ്ങളുടെ പട്ടികയില്‍ 129 സ്ഥാനമാണ് ബെംഗളൂരുവിന്,ചെന്നൈ 126 റാങ്കും ഡല്‍ഹി 124 റാങ്കും നേടി.വളരെ അകലെയല്ലാതെ തന്നെ മുംബൈ 121 സ്ഥാനവും നേടി. ലോകത്തെ ഏറ്റവും ചെലവ് കൂടിയ നഗരം സിംഗപ്പൂര്‍ ആണ്. ബെംഗളൂരുവിന് പിന്നില്‍ അഭ്യന്തര യുദ്ധം നടക്കുന്ന സിറിയ യിലെ ദമാസ്കസ് ,വെനീസ്വാല യുടെ തലസ്ഥാനം,കസക്കിസ്ഥനിലെ അല്മാട്ടി എന്നിവ മാത്രമേ ഉള്ളൂ. 150…
Read Moreചെറുകിട വിമാനത്താവളങ്ങളെ നവീകരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ഉഡാൻ പദ്ധതിയിൽപെടുത്തി കർണാടകയിൽനിന്നു കൂടുതൽ വിമാന സർവീസുകൾ.
ബെംഗളൂരു : ചെറുകിട വിമാനത്താവളങ്ങളെ നവീകരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ഉഡാൻ പദ്ധതിയിൽപെടുത്തി കർണാടകയിൽനിന്നു കൂടുതൽ വിമാന സർവീസുകൾ. മൈസൂരു, ഹുബ്ബള്ളി, വിദ്യാനഗർ, കൊപ്പാൾ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നാണ് ഭാവിയിൽ കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നത്. റീജനൽ കണക്ടിവിറ്റി സ്കീമി (ആർസിഎസ്)ലെ രണ്ടാംഘട്ട ലേലത്തിൽ പങ്കെടുത്ത 15 കമ്പനികൾ 86 റൂട്ടുകൾക്കു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൽ 12 എണ്ണം കർണാടകയിൽ നിന്നായിരിക്കും. ഈ സർവീസുകളിൽ ചിലത് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾ, അനുമതി ലഭിച്ചാൽ ആറു മാസത്തിനകം സർവീസ് തുടങ്ങണമെന്നാണ് നിയമം.
Read Moreനഗരത്തിലെ ബാറുകൾ, പബ്ബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പുകവലി അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബിബിഎംപി
ബെംഗളൂരു : നഗരത്തിലെ ബാറുകൾ, പബ്ബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പുകവലി അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി)യ്ക്ക് പുകയില നിയന്ത്രണത്തിനുള്ള ഉന്നതാധികാര സമിതിയുടെ കത്ത്. ചില പബ്ബുകളും റസ്റ്ററന്റുകളും പുകവലിക്കാർക്കേർപ്പെടുത്തിയിട്ടുള്ള പ്രത്യേക സൗകര്യം (സ്മോക്കിങ് സോൺ) നിർത്തലാക്കണമെന്നു കർണാടക സ്റ്റേറ്റ് ഹൈ പവേഡ് കമ്മിറ്റി ഫോർ ടുബാക്കോ കൺട്രോൾ അംഗം ഡോ. വിശാൽ റാവു ബിബിഎംപിക്കും ആരോഗ്യ കുടുംബക്ഷേമ വകുപ്പിനും അയച്ച കത്തിൽ പറയുന്നു. ഭക്ഷണശാലകൾ സമ്പൂർണമായും പുകവലി നിരോധിത മേഖലയാക്കുകയാണ് ലക്ഷ്യം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ബീഡിയും സിഗരറ്റും തീപിടിത്തങ്ങൾക്കു കാരണമാകുന്നുണ്ടെന്നു സംസ്ഥാന അഗ്നിശമന…
Read Moreദുന്ഗ ട്രഷറിയില്‍ നിന്ന് വ്യാജ രേഖ ചമച്ച് 3.1 കോടി പിന്‍വലിച്ച കേസ്;ലാലുവിന് 7 വര്‍ഷം തടവ്
ന്യൂഡല്‍ഹി:കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ ബിഹാർ മുൻമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ഏഴുവർഷം തടവ്. 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രത്യേക സിബിഐ കോടതിയാണു വിധി പ്രസ്താവിച്ചത്. 1995 – 96 കാലയളവിൽ ഡുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണു വിധി. കേസിൽ 19 പേർ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 31 പ്രതികളിൽ ബിഹാർ മുൻമുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ വിട്ടയച്ചു. 1995 ഡിസംബർ, ജനുവരി മാസങ്ങളിൽ മൃഗസംരക്ഷണ…
Read More‘സുഡാനി ഫ്രം നൈജീരിയ’ തീയറ്ററുകളിലെത്തി.
സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയുന്ന സുഡാനി ഫ്രം നൈജീരിയ തീയറ്ററുകളിലെത്തി. ഷൈജു ഖാലിദ് സമീർ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. സൗബിന്‍ ഷാഹിറും ആദ്യമായി നായകനായെത്തുന്ന ചിത്രത്തില്‍ നൈജീരിയന്‍ ചലച്ചിത്ര താരം സാമുവേല്‍ ആബിയോള റോബിന്‍സണ്ണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെവന്‍സ് ഫുട്‌ബോള്‍ മത്സരം കളിക്കാന്‍ മലപ്പുറത്തെത്തുന്ന നൈജീരിയന്‍ കളികാരനായാണ് സാമുവേല്‍ വേഷമിടുന്നത്. ഫുട്ബോള്‍ പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പാട്ടും ട്രെയ്‌ലറും നേരത്തെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗബിനും സാമുവേലിനുമൊപ്പം അനീഷ്…
Read Moreഎറ്റവും മികച്ച വിമാനത്താവളമായി ബെംഗളൂരു.
ബെംഗളൂരു : ആഭ്യന്തര വിഭാഗത്തിൽ ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമെന്ന ബഹുമതി തുടർച്ചയായ രണ്ടാംവർഷവും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് (ബിഐഎഎൽ). സ്വീഡനിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡ്സിൽ ബിഐഎല്ലിനു ‘സ്കൈട്രാക്സ്’ പുരസ്കാരം സമ്മാനിച്ചു. മുംബൈ, ഡൽഹി എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ബെംഗളൂരുവിനു 2011, 2015, 2017 വർഷങ്ങളിലും ഇതേ പുരസ്കാരം ലഭിച്ചിരുന്നു.
Read Moreജറുസലേം മാർത്തോമ്മാ മിഷൻ നോമ്പുകാല ധ്യാനം ഇന്ന്.
ബെംഗളൂരു : നോമ്പുകാലം ദൈവിക കാഴ്ചയുടെ അനന്യതയും അസാധാരണത്വവും കൊണ്ടാടുന്ന കാലമാണെന്നു റവ. സജീവ് തോമസ്. ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ ഇടവക മിഷന്റെ നോമ്പുകാല ധ്യാനയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികാരി റവ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസമായ ഇന്നു വൈകിട്ട് 6.30നു ധ്യാനയോഗം ആരംഭിക്കും. നാളെ രാവിലെ 7.30നു ഓശാന ശുശ്രൂഷകൾക്കുശേഷം ധ്യാനയോഗം സമാപിക്കും. 6.30നു സന്ധ്യാപ്രാർഥനയും ഉണ്ടായിരിക്കും. ഫോൺ: 9632524264
Read Moreമലയാളി കോൺഗ്രസ് സെൽ ബിടിഎം മണ്ഡലയോഗം നടത്തി
ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ് സെൽ ബിടിഎം മണ്ഡലയോഗം സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടോണി (പ്രസി), ചാർളി മാത്യു, അടൂർ രാധാകൃഷ്ണൻ (വൈസ് പ്രസി), മാത്യു കെ.ജോസഫ്, നവാസ്, ആനന്ദ്, പി.ഡി.പോൾ, തോമാച്ചൻ, അനിൽ, ഡെൻസൻ (ജന. സെക്ര), ബീന, ജിജോ, ബാബു, എബി വർഗീസ്, ടോജി, എ.എസ്.ജോസ് (സെക്ര), എസ്.സി.ജോർജ് (ട്രഷ).
Read Moreസിംഗപ്പുരിലെ ജോലി തട്ടിപ്പിനെ തുടര്‍ന്ന് പരാതി നല്‍കിയവരുടെ ഇ–മെയിൽ ഹാക്ക് ചെയ്തു;എലൈറ്റ് പ്രഫഷനലിന്റെ വെബ്‌സൈറ്റും അപ്രത്യക്ഷമായി.
ബെംഗളൂരു: സിംഗപ്പുരിൽ ജോലി വാഗ്ദാനം ചെയ്തു മലയാളികളടക്കുള്ളവരെ കബളിപ്പിച്ച റിക്രൂട്മെന്റ് കമ്പനിക്കെതിരെ പരാതിപ്പെട്ടവരുടെ ഇ–മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. എലൈറ്റ് പ്രഫഷനലിനെതിരെയാണ് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഭീഷണി കോളുകൾ ലഭിക്കുന്നതിനു പിന്നാലെയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതെന്നു തട്ടിപ്പിന് ഇരയായവർ പറയുന്നു. എലൈറ്റ് പ്രഫഷനലിന്റെ വീസ തട്ടിപ്പിനെതിരെ ബെംഗളൂരു സൈബർ ക്രൈം വിഭാഗത്തിനു പരാതി നൽകിയതിനു പിന്നാലെയാണ് ഹെന്നൂർ സ്വദേശിയും നഴ്സുമായ വിനോദ് കുമാറിനു ഭീഷണി കോൾ ലഭിച്ചത്. പരാതി പിൻവലിച്ചില്ലെങ്കിൽ തട്ടിപ്പു സംഘത്തിന്റെ ഭാഗമാണെന്നു വരുത്തിത്തീർക്കും എന്നായിരുന്നു ഭീഷണി. തുടർന്നു…
Read More