‘സുഡാനി ഫ്രം നൈജീരിയ’ തീയറ്ററുകളിലെത്തി.

സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയുന്ന സുഡാനി ഫ്രം നൈജീരിയ തീയറ്ററുകളിലെത്തി. ഷൈജു ഖാലിദ് സമീർ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. സൗബിന്‍ ഷാഹിറും ആദ്യമായി നായകനായെത്തുന്ന ചിത്രത്തില്‍ നൈജീരിയന്‍ ചലച്ചിത്ര താരം സാമുവേല്‍ ആബിയോള റോബിന്‍സണ്ണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സെവന്‍സ് ഫുട്‌ബോള്‍ മത്സരം കളിക്കാന്‍ മലപ്പുറത്തെത്തുന്ന നൈജീരിയന്‍ കളികാരനായാണ്‌ സാമുവേല്‍ വേഷമിടുന്നത്. ഫുട്ബോള്‍ പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പാട്ടും ട്രെയ്‌ലറും നേരത്തെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗബിനും സാമുവേലിനുമൊപ്പം അനീഷ്‌ മേനോന്‍, മാഷര്‍ ഹംസ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts