കതിരൂര്‍ മനോജ് വധം: പി. ജയരാജന് തിരിച്ചടി. സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൊച്ചി: കതിരൂര്‍ മനോജ്‌ വധക്കേസില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. യുഎപിഎ ചുമത്തിയത് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. കതിരൂര്‍ മനോജ് വധക്കേസില്‍ രക്ഷയില്ലാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പ്രതികള്‍ക്കെതിരായ യുഎ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. യു.എ.പി.എ  നീക്കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.

ഇന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബോംബ് എറിയുന്നവന്‍ വെറുതേ നടക്കുന്നു. പ്രതികളെ സഹായിക്കാനുള്ള പ്രവണതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ നിരവധി പോരുത്തക്കേടുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

കേസില്‍ പ്രതികളായ സിപിഎമ്മുകാരായ അനുകൂലിച്ചുള്ള സര്‍ക്കാര്‍ നിലപാടാണ് വിമര്‍ശനത്തിന് കാരണമായത്. പ്രതികളെ സഹായിക്കാനുള്ള പ്രവണതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും, സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ നിരവധി പോരുത്തക്കേടുകളുണ്ടെന്നും ജസ്റ്റിസ്‌ കമാല്‍ പാഷ വിമര്‍ശിച്ചു. വിധിപകര്‍പ്പ് ലഭിച്ചതിന്‍റെ പിറ്റേന്ന് കേസെടുക്കാതിരുന്നത് എന്തുക്കൊണ്ട് എന്ന കോടതിയുടെ ചോദ്യത്തിന് അവധി ദിവസമായിരുവെന്നാണ് സര്‍ക്കാര്‍ ഉത്തരം പറഞ്ഞത്.

  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള വിധി ന്യായത്തിന്‍റെ ആമുഖമായാണ് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. എന്നാല്‍, തങ്ങളുടെ കൂടെ യാത്ര ചെയ്യുന്നവരെ സഹായിക്കുമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു
[masterslider id="10"]

Related posts

Click Here to Follow Us