ഇന്ത്യൻ എൽ ക്ലാസിക്കോ വീണ്ടും സമനിലയിൽ

വിജയത്തോടെ പ്ലേഓഫ് സാധ്യതകൾ സജീവമാക്കാൻ ഇറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സമനിലയിൽ കുടുങ്ങി. എടികെ കൊൽക്കത്തയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു തവണ മുന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സിനെതിരെ രണ്ട് തവണയും മറുപടി ഗോൾ നേടി സമനിലയിൽ കുരുക്കി എടികെ.

തുടർച്ചയായ മഞ്ഞക്കാർഡ് വിലക്കിൽ ക്യാപ്റ്റൻ ജിങ്കനും പരിക്കു വില്ലനായതിനാൽ ഹ്യൂമേട്ടനും പുറത്തിരുന്ന മത്സരത്തിൽ പരിക്കുമാറിയെത്തിയ ബെർബെറ്റോവും പുതിയ താരം ഗുഡ്ജോൺ ബെൽവിൻസണും ആദ്യ ഇലവനിൽ ഇടം നേടി. പരിക്കേറ്റ കൊൽക്കത്തയുടെ റോബീകീനും ഗ്യാലറിയിലായിരുന്നു.

തുടക്കത്തിലെ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സേനായിരുന്നു മുൻതൂക്കം എന്നാൽ ആദ്യ അവസരം ലഭിച്ചത് കൊൽക്കത്തക്കും 10ആം മിനുട്ടിൽ ടെയ്ലർ വലതു വിങ്ങിൽ നിന്നും ക്രോസ് ചെയ്ത ബോൾ മാർട്ടിൻ പാറ്റേർസൺ ഹെഡ് ചെയ്തത് പോസ്റ്റിനു പുറത്തേക്ക്. മിനുട്ടുകൾക്കകം പെരേര എകദേശം 35 വാരയകലെ നിന്നടിച്ച ഷോട്ടും പുറത്തേക്ക്.

33ആം മിനുട്ടിൽ ഇടതു വിങ്ങിലൂടെ കുതിച്ചു കയറിയ പ്രശാന്ത് ഗുഡ്ജോൺസനെ ലക്ഷ്യമാക്കി ഒരു അളന്നു മുറിച്ച തട്ടുതകർപ്പൻ ക്രോസ് മനോഹരമായി ഗോൾപോസ്റ്റിനെ ലക്ഷ്യം വച്ചൊരു ഹെഡർ , ജൊർഡി മൊണ്ടലിൻ്റെ തലയിലുരസി ഗോൾക്കീപ്പറേയും മറികടന്ന് ബോൾ വലകുലുക്കി,ഗുഡ്ജോൺ ബെൽവിൻസൺൻ്റെ ആദ്യ ഐ എസ് എൽ ഗോൾ.
ബ്ലാസ്റ്റേഴ്‌സ് 1 എടികെ 0

അഞ്ചു മിനുട്ട് പിന്നിടും മുമ്പേ ടെയ്ലറിൻ്റെ ഷോട്ട് ലാറുത്താരയുടെ കാലുകളിൽ റിഫ്ലകട് ചെയ്തു പോസ്റ്റിലേക്ക് സുഭാഷിശ് റോയ് നിസ്സഹയനായ് നോക്കി ഇരിക്കാനെ സാധിച്ചിള്ളു,

ആദ്യ പകുതി ആവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കേ കറേജ് പെക്കൂസൻ്റെ ഇടങ്കാലനടി പോസ്റ്റിനു തോട്ടടത്തൂടെ പുറത്തേക്ക്.
ആദ്യ പകുതി 1:1

രണ്ടാം പകുതി തുടങ്ങി മുന്നാം മിനുട്ടിൽ ജാക്കിഛന്ദ് ഇടതു വിങ്ങിൽ നിന്നും തൊട്ടടുത്ത ക്രോസ് ഗുഡ്ജോൺ ഒരു ഫ്രീ ഹെഡറിലൂടെ പോസ്റ്റിലെക്ക് പറത്തിയെങ്കിലു ഗോൾക്കീപ്പർ മനോഹരമായി കൈകളിൽ ഒതുക്കി.

55ആം മിനുട്ടിൽ ഇന്ത്യൻ സൂപ്പർ ലീഗ് കാത്തിരുന്നു ഗോൾ പിറന്നു അതെ,സാക്ഷാൽ മാഞ്ചെസ്റ്റർ യുണൈറ്റഡിൻ്റെ ലജെൻ്റ് ബെർബെറ്റോവ് ബോക്സിനു വെളിയിൽ നിന്നും മനോഹരമായ ഒരു വോളി, ഗോൾക്കീപ്പറേം മറികടന്ന് ആ ബോൾ വലകുലുക്കി തുള്ളിച്ചാടി ,ആ ഒരൊറ്റ നിമിഷം കൊണ്ട് തൻ്റെ പ്രതിഭ നിഴലിൽ നിന്നും വെളിയിലഴിച്ചു വിട്ടു ആ ബൾഗേറിയൻ സൂപ്പർ താരം.
ബ്ലാസ്റ്റേഴ്‌സ്: 2 എടികെ: 1

മത്സരം ബ്ലാസ്റ്റേഴ്‌സിൻ്റെ വരുതിയിൽ എത്തി എന്ന് തോന്നിച്ച നിമിഷങ്ങൾ എന്നാൽ 75ആം മിനുട്ടിൽ വലതു മൂലയിൽ നിന്നും ടെയ്ലർ ഉയർത്തിയടിച്ച ബോൾ കുതിച്ചുയർന്ന തോഹർപെ മനോഹരമായ സ്ലൈഡ് ഹെഡറിലൂടെ, ബോൾ തടയാൻ ശ്രമിച്ച റോയ് യേം പോസ്റ്റ് മുഴുവൻ തുറന്നു വച്ച് കളി കണ്ടു നിന്ന ഡിഫൻസിനേം മറികടന്ന് ബോൾ വീണ്ടും വലകുലുക്കി , ജിങ്കൻ്റെ അസാന്നിധ്യം വിളിച്ചോതിയ നിമിഷങ്ങൾ…….
സ്കോർ 2:2

81ആം മിനുട്ടിൽ മിലൻ സിങ്ങ് ബോക്സിനു വെളിയിൽ നിന്നും അടിച്ചു പവ്വർഫുൾ ഷോട്ട് ഗോൾക്കീപ്പറുടെ നെഞ്ചിൽ കൊണ്ട് റീബൗണ്ട് ചെയ്തെങ്കിലും വീനിതും, പ്രശാന്തും ഒടിയെത്തിയപ്പഴേക്കും അയാൾ പിടിച്ചെടുത്തു.

90ആം മിനുട്ടിൽ ഗുഡ്ജോണിൻ്റെ ഹെഡർ തോഹർപെ ഒരു ഗോൾലൈൻ ക്ലിയറൻസിലൂടെ വീണ്ടും അയാൾ ബ്ലാസ്‌റ്റേഴ്‌സിൻ്റെ വില്ലനും കൊൽക്കത്തയുടെ ഹീറോയുമാണെന്ന് തെളിച്ചു.

രണ്ട് പോയിൻ്റ് നഷ്ടപെടുത്തി ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകളുടെ മേൽ ഇനി കാര്യമായൊന്നു ഒന്നും നഷ്ടപ്പെടാനില്ലാത്ത കൊൽക്കത്തയുടെ സമനില പ്രഹരമായ് മാറി ഈ മത്സരം.

21 പോയൻ്റോടെ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് ഇനിയവശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ വിജയിക്കുകയും, മുന്നിലുള്ള ജംഷഡ്പൂരും തൊട്ട് താഴെ വെറും 12 മത്സരങ്ങൾ മാത്രം കഴിഞ്ഞ് 20 പോയൻ്റുള്ള ഗോവയും തുടർച്ചയായി തോൽക്കുകയും വേണം പ്ലേഓഫിനായ്.

പ്രതീക്ഷകളുടെ മറാപ്പു ചുമക്കലാണല്ലോ പലപ്പോഴും ഫുട്ബോളിന്റേം ഭാവം കാത്തിരിക്കാം നമുക്ക് പ്രതീക്ഷയോടെ……

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us