ഓലക്കും ഉബെറിനും പണികൊടുക്കാന്‍ കുമാരസ്വാമിയുടെ “ടൈഗര്‍” റെഡി;മത്സരം മുറുകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പ്രതീക്ഷ..

ബെംഗളൂരു∙ ഓല, ഊബർ കമ്പനികളുമായി തെറ്റിപ്പിരിഞ്ഞ ഡ്രൈവർമാരുമായി മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വെബ്ടാക്സി കമ്പനി മൊബൈൽ ആപ്പ് പുറത്തിറക്കി. നമ്മ ടിവൈജിആർ (നമ്മ ടൈഗർ) ആപ്പ് കുമാരസ്വാമിയാണ് പുറത്തിറക്കിയത്. ടാക്സി സർവീസ് അടുത്ത മാസം ആരംഭിക്കും. ഡ്രൈവർമാർക്ക് എൻറോൾ ചെയ്യാനാണ് ഇപ്പോൾ ആപ്പ് ഉപയോഗിക്കുന്നത്. തിങ്കളാഴ്ച പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കുമാരസ്വാമിയുടെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ലളിതമായി ചടങ്ങ് നടത്തുകയായിരുന്നു. ആവശ്യത്തിനു ഡ്രൈവർമാർ റജിസ്റ്റർ ചെയ്തശേഷം ഇടപാടുകാർക്കുള്ള ആപ്പ് പുറത്തിറക്കും. സേവ് ടുർ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റ‍ഡ് ആണു ടൈഗർ ആപ്പിന്റെ…

Read More

പെന്തക്കോസ്ത് സഭാവിശ്വാസികളുടെ ബാംഗ്ലൂർ ഐക്യ കൺവൻഷൻ 28 മുതൽ

ബെംഗളുരു∙ നഗരത്തിലെ വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭാവിശ്വാസികളുടെ ബാംഗ്ലൂർ ഐക്യ കൺവൻഷൻ 28 മുതൽ ഒക്ടോബർ 1 വരെ കൊത്തന്നൂർ എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ നടക്കും. എബനേസർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. കെ.സി.ജോൺ, കെ.ജെ.മാത്യു, ബെന്നിസൻ മത്തായി, സാം ജോർജ്, ബാബു ചെറിയാൻ എന്നിവർ പ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭകളിലെ പ്രധാന ശുശ്രൂഷകർ അധ്യക്ഷരായിരിക്കും. ദിവസവും വൈകിട്ട് 5.30 മുതൽ ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും. 29നു രാവിലെ 10നു ബൈബിൾ ക്ലാസ് പാസ്റ്റർ ബാബു ചെറിയാൻ(പിറവം) നയിക്കും.…

Read More

പൗരകർമികരുടെ പ്രക്ഷോഭങ്ങള്‍ തുടരുന്നു;എവിടെയും മാലിന്യ കൂമ്പാരങ്ങള്‍;ചീഞ്ഞുനാറി ഉദ്യാന നഗരം.

ബെംഗളൂരു∙  മാലിന്യ നീക്ക കരാറുകാർക്കും ശുചീകരണ തൊഴിലാളികൾക്കും (പൗരകർമികർ) എതിരെ അവശ്യ സേവനമുറപ്പാക്കൽ നിയമം (എസ്മ) ചുമത്തിയതു കൊണ്ടു കാര്യമില്ലെന്നു സംസ്ഥാന സർക്കാരിനോടു വിളിച്ചു പറയുന്നതായിരുന്നു നഗരത്തിൽ ഇന്നലെ രൂപപ്പെട്ട മാലിന്യക്കൂനകൾ. കെആർ മാർക്കറ്റിലും റസൽ മാർക്കറ്റിലും  നഗരത്തിന്റെ മറ്റ്  പ്രധാന കോണുകളിലുമൊക്കെ  മാലിന്യക്കൂമ്പാരങ്ങൾ വഴിതടഞ്ഞു. ഞായറാഴ്ച  മാലിന്യ നീക്കം കുറവായതിനാൽ യഥാർഥ ദുരിത ചിത്രം ഇന്നേ തെളിഞ്ഞുവരൂ. മാലിന്യനീക്ക കരാറുകാരും പൗരകർമികരും വിവിധ ആവശ്യം ഉന്നയിച്ച് തുടർച്ചയായി നടത്തുന്ന പ്രക്ഷോഭങ്ങൾക്കു ഫലപ്രദമായി തടയിടാനാണ് ഒരു വർഷത്തേക്ക് എസ്മ ചുമത്തിയിട്ടുള്ളത്. ഇതെ തുടർന്ന്, മാലിന്യം…

Read More

ഗൗരി ലങ്കേഷ് വധം;തുമ്പ് ലഭിച്ചതായി സൂചന;ദൃക്സാക്ഷി അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരായി.

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിർണായക വിവരം നൽകാൻ ദൃക്സാക്ഷി മുന്നോട്ടുവന്നതായി സൂചന. ഗൗരിയുടെ അയൽവാസിയായ ഒരു വിദ്യാർഥിയാണു കൊലപാതകികളെക്കുറിച്ചു വ്യക്തതയാർന്ന ചിത്രം എസ്ഐടിക്കു നൽകിയിരിക്കുന്നത്. രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെൽമറ്റ്ധാരികളായ രണ്ടു പേരാണ് ബൈക്കിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഘാതകർ തന്നെ കണ്ടിരുന്നതായും, ഇവർ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാൽ നഗരം വിട്ടു പോയിരുന്നതായും വിദ്യാർഥി എസ്ഐടി മുൻപാകെ വിശദീകരിച്ചു. ദൃക്സാക്ഷിയിൽനിന്നുള്ള വിവരങ്ങൾ വിശ്വാസത്തിലെടുത്ത പൊലീസ് സംഘം, പ്രാദേശിക ഗുണ്ടാ…

Read More

സ്വപ്നം…

അനിത ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ നിശബ്ദയായി. ഇത്രയും നേരം ചോദിച്ചതിനൊക്കെ മടിയോ പേടിയോ കൂടാതെ സ്വന്തം ലക്ഷ്യവും സ്വപ്നവും മാത്രം മുന്നില്‍ കണ്ടു കൊണ്ടായിരുന്നു ആ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിംഗ്ക്കാരി മറുപടി പറഞ്ഞിരുന്നത്.. പക്ഷെ ഈ ചോദ്യം അവളെ മൌനിയാക്കി. തൊട്ടു മുന്നത്തെ ചോദ്യത്തിനുള്ള അവളുടെ മറുപടി ഇങ്ങനെ മറ്റൊരു ചോദ്യത്തില്‍ എത്തിക്കും എന്ന് അവള്‍ക്കുറപ്പായിരുന്നു. അതിനാല്‍ തന്നെ അവള്‍ക്കു ഇതിനും വ്യക്തമായ ഒരു ഉത്തരവും ഉണ്ടുതാനും. പക്ഷെ എന്തു കൊണ്ടോ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ പോലെ ഇതിനു പെട്ടൊന്ന് മറുപടി നല്‍കാന്‍ അവള്‍ക്കു…

Read More
Click Here to Follow Us