ഡബ്ല്യുസി സി തകര്‍ന്നു;മഞ്ജു വാര്യര്‍ രാജിവച്ചു.

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. കൈരളി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഡബ്ല്യു.സി.സിയില്‍ നിന്ന് രാജിവെച്ച കാര്യംമഞ്ജു വാര്യര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ അമ്മയില്‍ നിന്നും രാജിവെച്ച വിഷയത്തില്‍ നേരത്തെ പ്രതികരിക്കാനില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞിരുന്നു.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

അച്ഛന്റെ മരണാനന്തരചടങ്ങുകളുടെ ഭാഗമായുള്ള യാത്രയിലാണ് താനെന്നും അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നുമായിരുന്നു താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.

ബുധനാഴ്ച പുലര്‍ച്ചെ രാജിക്കത്ത് ഇ മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയി. എന്നാല്‍ ഇക്കാര്യം മഞ്ജുവാര്യരോ ഡബ്ല്യൂസിസിയോ സ്ഥിരീകരിച്ചിട്ടില്ല.

കുറച്ചുകാലമായി മഞ്ജു ഡബ്ല്യൂസിസിയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നുവെന്നും അഭിപ്രായ ഭിന്നകളാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts