അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ ?ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ എസ് എഫ് ഐ ആക്രമണം.

കൊച്ചി:  മഹാരാജാസ് കോളേജിൽ എസ് എഫ് ഐ നേതാവ് വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് എതിരെ.

ദൌര്‍ഭാഗ്യകരമായ ആ സംഭവത്തിൽ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ വാർത്തയും തലക്കെട്ടും ആണ് എസ് എഫ് ഐയെ ചൊടിപ്പിച്ചത്. “കാമ്പസ് ഫ്രണ്ട് എസ്എഫ്‌ഐക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു!” എന്ന വിധത്തിൽ നൽകിയ വാർത്തക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ രംഗത്തെത്തി.

‘campus front pays SFI back in same Coin’ എന്ന തലക്കെട്ട് അടങ്ങുന്ന പത്രം സൈബർ ലോകത്ത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ മഹാരാജ് യൂണിറ്റിലെ പ്രവർത്തകർ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് മാർച്ചു നടത്തിയത്. 15ഓളം വരുന്ന പ്രവർത്തകർ പത്ര ഓഫീസിനുള്ളിൽ കയറി പത്രം കത്തിച്ചു. വാർത്തയിൽ മാപ്പു പറയണമെന്ന ആവശ്യവും ഉന്നയിച്ചു.

പത്രം അധികൃതർ വിഷയം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എസ്എഫ്‌ഐയുടെ തോന്ന്യവാസങ്ങൾക്ക് കാമ്പസ് ഫ്രണ്ടി തിരിച്ചടി നൽകിയെന്ന വിധത്തിലായിരുന്നു വാർത്ത.

വാർത്തക്കൊപ്പം അഭിമന്യു സ്വന്തം ജോലിയെടുത്താണ് ജീവിച്ചിരുന്നതെന്ന കാര്യമൊക്കെ വ്യക്തമാക്കുന്നുണ്ട്. എങ്കിലും കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനെ മായ്ച്ച നടപടിയാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എസ്എഫ്‌ഐയെ മോശമായി ചിത്രീകരിച്ച സംഭവത്തിൽ പത്രം മാപ്പു പറയണം എന്നാണ് ഇവരുടെ ആവശ്യം.

അതേസമയം സംഭവത്തിന്റെ വീഡിയോ ചിത്രങ്ങൾ സഹിതം പൊലീസിൽ പരാതി നൽകാനാണ് പത്രം ഒരുങ്ങുന്നത്. എന്തിന്റെ പേരിലായാലും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ഘോര ഘോരം സംസാരിക്കുന്ന ഇടതു പക്ഷ പോഷക സംഘടന പത്രമോഫീസിൽ കയറി അതിക്രമം കാട്ടിയ നടപടിയെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് പൊതു അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us