സ്വിസ് അക്കൗണ്ട് സ്വീഡന്‍ പൂട്ടി… സ്വീഡൻ ഇരുപത്തിനാല്‌ വർഷത്തിനുശേഷം ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർഫൈനലിൽ.

സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: മുഴുവൻ കന്നിക്കാരെയും കൊണ്ട് ലോകകപ്പിനെത്തിയ സ്വീഡൻ ഇരുപത്തിനാല്‌ വർഷത്തിനുശേഷം ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർഫൈനലിൽ. സ്വിറ്റ്സർലൻഡിനെ ഒരൊറ്റ ഗോളിന് തോൽപിച്ചാണ് സ്വീഡന്റെ ക്വാർട്ടർ പ്രവേശനം.

കാണികളുടെ ക്ഷമ പരീക്ഷിച്ച മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് സ്വീഡന്‍ മല്‍സര വിധി നിര്‍ണയിച്ച ഗോള്‍ കണ്ടെത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 66-ാം മിനിറ്റിലായിരുന്നു ഭാഗ്യത്തിന്റെ അകമ്പടിയോടെ സ്വീഡന്റെ വിജയഗോൾ. മിഡ്ഫീൽഡർ എമിൽ ഫോഴ്‌സ്ബര്‍ഗാണ് സ്വീഡന്റെ വിജയഗോൾ നേടിയത്.

  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം

ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ മൈക്കൽ ലാങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരെയും വച്ചാണ് സ്വിറ്റ്സർലൻഡിന് കളിയവസാനിപ്പിക്കാനായത്.

തോറ്റെങ്കിലും അവസാനം വരെ പൊരുത്തിയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് കീഴടങ്ങിയത്. ഗോളിലേക്കായി അവര്‍ ഇരുവിങുകളിലൂടെയും നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്വീഡിഷ് പ്രതിരോധം പാറ പോലെ ഉറച്ചു നില്‍ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us