സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഐടി ജീവനക്കാരൻ അറസ്റ്റിൽ

 ബെംഗളൂരു ∙ സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബംഗാൾ സ്വദേശിയും ഈജിപുര നിവാസിയുമായ അരിന്ദം (28) ആണ് അറസ്റ്റിലായത്. യുവതിയെ പ്രണയം നടിച്ച് ഈജിപുരയിലെ താമസ സ്ഥലത്തു കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയത്.

ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഇതു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് പലവട്ടം മാനഭംഗപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പണം കൂടി ആവശ്യപ്പെട്ടതോടെ എതിർത്തു.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

പിന്നീട് യുവാവിന്റെ ആവശ്യങ്ങൾ എതിർത്തതോടെ വിഡിയോ ഒരു അശ്ലീല വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ആത്‌മഹത്യയ്ക്കു ശ്രമിച്ച യുവതി സുഹൃത്തിന്റെ സഹായത്തോടെ വിവേക്നഗർ പൊലീസിൽ പരാതി നൽകി. സൈബർ ക്രൈം പൊലീസിന്റെ സഹായത്തോടെ അശ്ലീല വിഡിയോ വെബ്സൈറ്റിൽ‌നിന്നു നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. മാനഭംഗം, ഭീഷണിപ്പെടുത്തി കൊള്ളയടിക്കൽ, സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്കു യുവാവിനെതിരെ വിവിധ വകുപ്പുകൾ അനുസരിച്ചു കേസെടുത്തു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
[masterslider id="10"]

Related posts